വീണ്ടും ആ ഓഫർ! 50MP Zeiss ട്രിപ്പിൾ ക്യാമറയുള്ള Vivo X200T വമ്പിച്ച ഡിസ്കൗണ്ടിൽ ഫ്ലിപ്കാർട്ടിൽ!
ക്യാമറ പ്രേമികളെ ആവേശത്തിലാഴ്ത്തി വിവോയുടെ പ്രീമിയം സ്മാർട്ട്‌ഫോണായ Vivo X200T വീണ്ടും വമ്പിച്ച വിലക്കുറവിൽ വിൽപ്പനയ്ക്ക്! പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ വിവോ എക്സ്200ടി 5ജി കുറഞ്ഞ വിലയിൽ ലഭ്യമാണ്. Zeiss ലെൻസ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന ക്യാമറ സിസ്റ്റമാണ് ഫോണിലുള്ളത്. പ്രീമിയം ഡിസൈനും കരുത്തുറ്റ പ്രോസസറും ഒത്തുചേർന്ന ഫോണിന് ഫ്ലിപ്കാർട്ടിലൂടെ 3000 രൂപ ബാങ്ക് കിഴിവും ലഭ്യമാണ്.
Surveyകഴിഞ്ഞ മാസവും ഇതേ തരത്തിലുള്ള ഓഫർ വിവോ എക്സ്200ടിയ്ക്ക് ഫ്ലിപ്കാർട്ട് നൽകി. അന്ന് സ്റ്റോക്ക് ഔട്ടായെങ്കിലും വീണ്ടും ഓഫറിൽ ഫോൺ വാങ്ങിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. ഫ്ലിപ്കാർട്ടിലെ ഈ പരിമിതകാല ഓഫറിന്റെ വിശദമായ വിവരങ്ങളും, ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകളും അറിയാം.
Vivo X200T Price Offer Flipkart
79,999 രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട് ഫോണാണിത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ടിലാണ് ഇപ്പോൾ ഓഫർ. 25 ശതമാനം കിഴിവിൽ 59999 രൂപയ്ക്ക് വിവോ സ്മാർട്ട് ഫോൺ സ്വന്തമാക്കാം. പരിമിതകാല ഓഫറിൽ നേരിട്ടുള്ള വിലക്കുറവിലൂടെ വമ്പിച്ച തുക തന്നെ ലാഭിക്കാം.
എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐസി ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് അധിക ഓഫറുകൾ ലഭിക്കും. ആക്സിസ് ബാങ്കിന് 3000 രൂപ വരെ കിഴിവാണ് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ലഭിക്കുന്നത്.

Also Read: വേഗം വാങ്ങിയാൽ നന്ന്! Samsung Galaxy S25 Ultra 5G ഏറ്റവും കുറഞ്ഞ വിലയിൽ ആമസോണിൽ
52800 രൂപയുടെ എക്സ്ചേഞ്ച് ഓഫറും വിവോ പ്രീമിയം ഫോണിന് അനുവദിച്ചിരിക്കുന്നു. 12 മാസത്തേക്കുള്ള മികച്ച ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു. വിവോ എക്സ്200ടി 5ജി 5000 രൂപ അടച്ച് 12 മാസത്തേക്കുള്ള
വിവോ എക്സ്200ടിയുടെ പ്രത്യേകതകൾ
സീസ് വിഷൻ സപ്പോർട്ടിലെ ക്യാമറയാണ് സ്മാർട്ട് ഫോണിന്റെ ഹൈലൈറ്റ്. ഇതിന് പവർ നൽകുന്ന 6200 എംഎഎച്ച് ബാറ്ററിയും മറ്റൊരു സവിശേഷതയാണ്. വിവോ എക്സ്200ടിയുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ വിശദമായി അറിയാം.
- ഡിസ്പ്ലേ: 6.67 ഇഞ്ച് 1.5K റെസല്യൂഷനും AMOLED ഡിസ്പ്ലേയുമാണുള്ളത്.
- ക്യാമറ: 50 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറയാണ് വിവോ ഫോണിലുള്ളത്. 50MP സോണി LYT702 OIS സെൻസർ, 50MP സാംസങ് JN1 അൾട്രാവൈഡ് ലെൻസ്, 3x 50MP സോണി LYT600 ടെലിഫോട്ടോ യൂണിറ്റും ചേർന്ന ക്യാമറയാണ് ഫോണിലുള്ളത്. സ്മാർട്ട് ഫോണിൽ 32MP റെസല്യൂഷനുള്ള ഫ്രണ്ട് ക്യാമറയുമുണ്ട്.
- ബാറ്ററി: ഈ വിവോ സ്മാർട്ട്‌ഫോണിൽ 6,200mAh ബാറ്ററിയാണുള്ളത്. ഇത് 90W ഫ്ലാഷ് വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നുണ്ട്.
- പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റിലാണ് വിവോ എക്സ്200ടി പ്രവർത്തിക്കുന്നത്. ഇതിൽ 4.5K നാനോഫ്ലൂയിഡ് VC ഹീറ്റ് ഡിസ്‌സിപ്പേഷൻ സിസ്റ്റവുമുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
