Lava Low Budget Phone: വില നോക്കണ്ട, അത്രയും ബജറ്റ്- ഫ്രെണ്ട്ലി! Lava Blaze 2 5G വിലയും വിശദാംശങ്ങളും
ക്യാമറയിലും ബാറ്ററിയിലുമെല്ലാം ഒരു ലോ ബജറ്റ് ഫോണിൽ പ്രതീക്ഷിക്കാവുന്ന ഗുണങ്ങൾ
2 വേരിയന്റുകളിലാണ് ലാവ ഫോൺ എത്തിയിരിക്കുന്നത്
Lava Blaze 2 5Gയുടെ വിലയും വിൽപ്പനയും വിശദമായി അറിയാം
എൻട്രി- ലെവൽ ബജറ്റ് ഫോണുകളാണ് ഈയിടെയായി ലാവ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇപ്പോഴിതാ, സാധാരണക്കാരന്റെ ബജറ്റിലൊതുങ്ങുന്ന പുതുപുത്തൻ ഫോൺ ഇന്ത്യൻ വിപണിയിലും എത്തിക്കഴിഞ്ഞു. Lava Blaze 2 5G ആണ് ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ലാവ ഇന്റർനാഷണലിന്റെ പുതിയ സ്മാർട്ട്‌ഫോൺ.
SurveyLava Blaze 2 5G മികച്ച ലോ ബജറ്റ് ഫോണാണോ?
ഡിസൈനിലും ഫീച്ചറികളിലും ലോ ബജറ്റ് വിഭാഗക്കാർക്ക് തെരഞ്ഞെടുക്കാവുന്ന വളരെ മികച്ചൊരു ഫോൺ തന്നെയാണിത്. കാരണം, 9,999 രൂപയാണ് ഫോണിന് വില. എന്നാൽ 1000 രൂപ വ്യത്യാസത്തിൽ 2 കിടിലൻ വേരിയന്റുകളാണ് ഈ സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫോൺ നിലവിൽ എവിടെയെല്ലാം ലഭ്യമാണെന്നും ആകർഷകമായ ഫീച്ചറുകളും ഇവിടെ വിവരിക്കുന്നു.
Lava Blaze 2 5G ഫീച്ചറുകൾ ഇതാ…
ക്യാമറയിലും ബാറ്ററിയിലുമെല്ലാം ഒരു ലോ ബജറ്റ് ഫോണിൽ പ്രതീക്ഷിക്കാവുന്നതിൽ അധികം ഗുണങ്ങൾ ഈ ലാവ ഫോണിലും വരുന്നുണ്ട്. 10,000 രൂപയ്ക്ക് അകത്ത് വില വരുന്ന ലാവയുടെ ഈ പുതിയ സ്മാർട്ഫോണിൽ മീഡിയാടെക് ഡൈമൻസിറ്റി 6020 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. USB ടൈപ്പ്-Cയാണ് ചാർജിങ് അഡാപ്റ്റർ. ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കാൻ 18 വാട്ടിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററി വരുന്നു.
ഫോണിന്റെ ഡിസ്പ്ലേ 2.5D വളഞ്ഞ സ്‌ക്രീനും 90Hz റീഫ്രെഷ് റേറ്റുമുള്ളതാണ്. 6.56 ഇഞ്ച് HD+ IPS പഞ്ച്-ഹോൾ ഡിസ്‌പ്ലേയാണ് ലാവ ബ്ലേസ് 2 5Gയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പെർഫോമൻസിലും ആശങ്കപ്പെടേണ്ടതില്ല. കാരണം, നിയർ-സ്റ്റോക്ക് 13 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഓട്ടോ കോൾ റെക്കോഡിങ്ങിനെല്ലാം ഇത് മികച്ച സോഫ്റ്റ് വെയർ തന്നെയാണ്.

ആൻഡ്രോയിഡ് 14 എന്ന ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാം. ഇതുകൂടാതെ, അടുത്ത 2 വർഷത്തെ OS അപ്ഡേഷനും ലഭിക്കുന്നതാണ്.
ക്യാമറയിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നത്…
ലാവ ബ്ലേസ് 2 ഫോണിലെ മെയിൻ ക്യാമറ 50 മെഗാപിക്സലിന്റേതാണ്. ഈ പിൻക്യാമറയ്ക്ക് റിങ് ലൈറ്റ് ഫീച്ചറും നൽകിയിട്ടുണ്ട്. സെൽഫികൾക്ക് ഫോണിൽ 8 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫിലിം, സ്ലോ മോഷൻ, ടൈംലാപ്‌സ്, ജിഫ്, ബ്യൂട്ടി, എച്ച്‌ഡിആർ, നൈറ്റ്, പോർട്രെയ്‌റ്റ്, എഐ, യുഎച്ച്‌ഡി, പ്രോ, പനോരമ, ഫിൽട്ടറുകൾ, ഇന്റലിജന്റ് സ്‌കാനിങ് എന്നിങ്ങനെയുള്ള ഫീച്ചറുകളെല്ലാം നിങ്ങൾക്ക് ലാവ ബ്ലേസ് 2 5ജി ഫോണിന്റെ ക്യാമറയിൽ പ്രതീക്ഷിക്കാം.
ലാവ ബ്ലേസ് 2 സ്റ്റോറേജും വിലയും
2 വേരിയന്റുകളിലാണ് ലാവ ഫോൺ പുറത്തിറങ്ങിയത്. 9,999 രൂപയും, 10,999 രൂപയും വിലയുള്ള ഫോണുകളാണ് വിപണിയിൽ ഇവ. ഇതിൽ 9,999 രൂപയുടെ ഫോൺ 4GB RAM, 64GB സ്റ്റോറേജിലും, 10,999 രൂപയുടെ ഫോൺ 6GB RAM, 128GB സ്റ്റോറേജ് ഓപ്ഷനിലും വരുന്നു. ഇതിന് പുറമെ, ഈ എൻട്രി ലെവൽ ലോ ബജറ്റ് ഫോണുകളുടെ സ്റ്റോറേജ് കപ്പാസിറ്റി 1TB വരെ മൈക്രോ എസ്ഡി കാർഡ് വഴി വർധിപ്പിക്കാവുന്നതാണ്.
Read More: Sim Swapping Scam: 3 മിസ്ഡ് കോൾ വന്ന് പണം കാലിയായി! Duplicate SIM തട്ടിപ്പ് ഇങ്ങനെ…
ഇന്ന് 12 മണിക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ലാവ ഫോണുകളുടെ വിൽപ്പന നവംബർ 9 വ്യാഴാഴ്ച ആരംഭിക്കും. ആമസോണിലും ലാവയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ബ്രാൻഡ് റീട്ടെയിൽ സ്റ്റോറുകളിലും ലാവ ഫോൺ ലഭ്യമാകും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile