Samsung Galaxy S25 FE
Samsung Galaxy S25 FE 5G സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം. 50MP ട്രിപ്പിൾ റിയർ ക്യാമറയും AMOLED ഡിസ്പ്ലേയും കരുത്തുറ്റ പ്രോസസറുമുള്ള സ്മാർട്ട് ഫോണാണിത്. ഫ്ലിപ്കാർട്ടിനേക്കാൾ വമ്പിച്ച വിലക്കുറവ് ഫോണിന് ആമസോണിൽ ലഭ്യമാണ്. നിലവിലെ ഓഫറിലൂടെ പഴയ വിലയെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ ഫോൺ സ്വന്തമാക്കാം.
ഇത് സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പിനൊപ്പം അവതരിപ്പിച്ച ഫാൻ എഡിഷനാണ്. എല്ലാ പ്രീമിയം പെർഫോമൻസും ഒത്തിണങ്ങിയ ഫോൺ വേണമെന്നുള്ളവർക്ക് സാംസങ് ഗാലക്സി എസ്25 എഫ്ഇ വാങ്ങിക്കാം. സാംസങ്ങിന്റെ ആമസോണിലെ ഓഫറും ഫീച്ചറുകളും പരിശോധിക്കാം.
45000 രൂപയ്ക്ക് ഫോൺ വാങ്ങിക്കാനുള്ള ഓഫറാണ് ആമസോണിൽ അനുവദിച്ചിരിക്കുന്നത്. 59,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്25 എഫ്ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8GB റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് ഫോണാണിത്.
ഫ്ലിപ്കാർട്ടിൽ 50,199 രൂപയാണ് വിലയെങ്കിലും ആമസോണിൽ വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. 128 ജിബി ഫോണിന് 45,299 രൂപയാണ് ആമസോണിൽ വില. ഇത് ബാങ്ക് ഓഫറോ എക്സ്ചേഞ്ച് ഡീലോ ചേർക്കാതെയുള്ള കിഴിവാണ്. 36050 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ ഇന്ത്യ ഓഫർ ചെയ്യുന്നു. ആമസോൺ പേ വഴിയുള്ള പേയ്മെന്റിന് 1358 രൂപയുടെ ക്യാഷ്ബാക്ക് ഡീൽ ലഭിക്കും. സ്മാർട്ട് ഫോണിന് 1593 രൂപയുടെ ഇഎംഐ ഓഫറും അനുവദിച്ചിരിക്കുന്നു.
ക്യാമറ: സാംസങ് ഗാലക്സി എസ്25 എഫ്ഇയിൽ ‘ജനറേറ്റീവ് എഡിറ്റ്’, ‘ഇൻസ്റ്റന്റ് സ്ലോ-മോ’ തുടങ്ങിയ മികച്ച AI എഡിറ്റിംഗ് ടൂളുകൾ ക്യാമറയിൽ ലഭിക്കും. ഇതിൽ പ്രോവിഷ്വൽ എൻജിൻ സപ്പോർട്ടുമുണ്ട്. ഫോണിന് മുൻവശത്ത് 12MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. 50MP പ്രൈമറി ക്യാമറയും 12MP, 8MP തുടങ്ങിയ ക്യാമറകളും സാംസങ് എസ്25 എഫ്ഇയിലുണ്ട്. Super HDR വീഡിയോ റെക്കോഡിങ് സപ്പോർട്ടും ഗാലക്സി എസ്25 എഫ്ഇയിൽ ലഭിക്കുന്നു.
സാംസങ് പ്രീമിയം ഫോണിൽ 4,900mAh ബാറ്ററിയുണ്ട്. ഇത് 45W വയർഡ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. 120Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എസ്25 എഫ്ഇയിലുണ്ട്. ഇതിന് ആർമർ അലുമിനിയം സപ്പോർട്ടും കൊടുത്തിരിക്കുന്നു.
Also Read: മിഡ് റേഞ്ചിൽ മത്സരം കടുപ്പിക്കാൻ 6500mAh ബാറ്ററിയുമായി Vivo T5 Lite ഇന്ത്യയിലെത്തി
സ്മാർട്ട് ഫോണിന് എക്സിനോസ് 2400 പ്രോസസറാണ് നൽകിയിട്ടുള്ളത്. One UI 8 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയർ നൽകിയിരിക്കുന്നു. 5G, Wi-Fi 6E, വൈ-ഫൈ ഡയറക്റ്റ്, ബ്ലൂടൂത്ത് v 5.4 തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിനുണ്ട്.