Redmi 12 5G Offer: 4000 രൂപ വില കുറച്ച് റെഡ്മിയുടെ ബജറ്റ് ഫോൺ ഇതാ…

HIGHLIGHTS

25% പ്രാരംഭ വിലക്കിഴിവിൽ റെഡ്മി ഫോണുകൾ വിൽപ്പനയ്ക്ക്

Redmi 12 5Gയുടെ 2 സ്റ്റോറേജ് ഫോണുകൾക്ക് ഓഫർ ലഭ്യമാണ്

50MPയുടെ മെയിൻ ക്യാമറ വരുന്ന ബജറ്റ് വിഭാഗത്തിലുള്ള ഫോണുകളാണിവ

Redmi 12 5G Offer: 4000 രൂപ വില കുറച്ച് റെഡ്മിയുടെ ബജറ്റ് ഫോൺ ഇതാ…

വിലയിലും ഗുണത്തിലും ഉറപ്പുനൽകുന്ന ഫോണുകളോടാണ് സാധാരണക്കാർ താൽപ്പര്യപ്പെടുന്നത്. അത്യാവശ്യം ഫീച്ചറുകളെല്ലാമുള്ള, ഒരു ബജറ്റ് ഫ്രെണ്ട്ലി ഫോൺ. Redmi ഇത്തരത്തിലുള്ള മോഡലുകളാണ് വിപണിയിൽ എത്തിക്കാറുള്ളത്.

Digit.in Survey
✅ Thank you for completing the survey!

എന്നാൽ കൂടുതൽ വിലക്കിഴിവുള്ള സമയങ്ങളിൽ വാങ്ങുകയാണെങ്കിൽ അത് ഇരട്ടി ലാഭമാണ്. ഇപ്പോഴിതാ, ബജറ്റ് വിലയിലുള്ള റെഡ്മിയുടെ കിടിലൻ സ്മാർട്ഫോൺ വമ്പിച്ച വിലക്കുറവിൽ വിൽക്കുകയാണ്. Amazonലാണ് റെഡ്മി ഫോണിന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ്മിയുടെ ഏത് ഫോണിനാണ് Amazon Offer Sale ഉള്ളതെന്നും, ഫോണിന്റെ കിഴിവും മറ്റും വിശദമായി അറിയാം…

redmi
ഓഫറിൽ Redmi 12 5G വാങ്ങാം

ഓഫറിൽ ഈ റെഡ്മി ഫോൺ വാങ്ങാം

Redmi 12 5Gയ്ക്കാണ് ഇപ്പോൾ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ഓഫറുകളോ, മറ്റ് കൂപ്പണുകളോ ഉപയോഗിക്കാതെ 25% പ്രാരംഭ വിലക്കിഴിവ് ഫോണിന് ലഭിക്കും. റെഡ്മി 12ന്റെ 2 സ്റ്റോറേജ് ഫോണുകൾക്ക് ആമസോൺ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More: Samsung Galaxy A05, Galaxy A05s Launch: സാംസങ്ങിൽ നിന്ന് മികച്ച 2 സ്മാർട്ട്ഫോണുകൾ ഇതാ…

Redmi 12 5G ഓഫർ വിശദമായി….

4GB RAM, 128GB സ്റ്റോറേജ് വരുന്ന Redmi 12 5Gയ്ക്ക് 4000 രൂപയുടെ കിഴിവ് ആമസോൺ നൽകുന്നു. 15,999 രൂപ വില വരുന്ന 5G ഫോൺ നിങ്ങൾക്ക് ഇപ്പോൾ 11,999 രൂപയ്ക്ക് വാങ്ങാം.

ഓഫർ വിലയിൽ വാങ്ങാം… Redmi 12 5G (4GB+ 128GB)

6GB RAM, 128GB സ്റ്റോറേജ് വരുന്ന Redmi 12 5Gയ്ക്ക് 13,499 രൂപയാണ് ഓഫർ വില. ഇതിന്റെ ശരിക്കുള്ള വില 17,999 രൂപയാണ്. ഇതിന് പുറമെ, പഴയ സ്മാർട്ട്ഫോൺ കൊടുത്ത് വാങ്ങുകയാണെങ്കിൽ 11,900 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നതാണ്.

ഓഫർ വിലയിൽ വാങ്ങാം… Redmi 12 5G (6GB+ 128GB)

Redmi 12 5Gയുടെ ഫീച്ചറുകൾ

6.79 ഇഞ്ചിന്റെ FHD+ 90Hz AdaptiveSync ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 5000mAhന്റേതാണ് ബാറ്ററി. ഒരു ദിവസത്തിലധികം നീണ്ടുനിൽക്കുന്ന ബാറ്ററിയാണിതെന്ന് പറയാം. 50MPയുടെ മെയിൻ സെൻസർ അടക്കം ഡ്യുവൽ ക്യാമറയും, 8MPയുടെ സെൽഫി ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. സ്നാപ്ഡ്രാഗൺ 4 Gen 2 ആണ് പ്രോസസർ.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo