Amazon Offer 2024: 4000 രൂപയുടെ കൂപ്പണും എസ്ബിഐ ഓഫറും! OnePlus 11 5G വില കുറച്ച് വാങ്ങാം

HIGHLIGHTS

നിരവധി OnePlus ഫോണുകൾക്ക് സ്പെഷ്യൽ ഓഫറുകൾ Amazon നൽകുന്നു

വളരെ വിലക്കുറവിൽ നിങ്ങൾക്കിപ്പോൾ OnePlus 11 5G വാങ്ങാം

8GB റാമും 128GB സ്റ്റോറേജുമുള്ള വൺപ്ലസ് 11 ഫോണിനാണ് ഓഫർ

Amazon Offer 2024: 4000 രൂപയുടെ കൂപ്പണും എസ്ബിഐ ഓഫറും! OnePlus 11 5G വില കുറച്ച് വാങ്ങാം

Amazon ഈ വർഷത്തെ Great Republic Day Sale ആരംഭിച്ചു. ജനുവരി 13നായിരുന്നു ഓഫർ സെയിൽ തുടങ്ങിയത്. ഈ മാസം 18 വരെ സെയിൽ ഉണ്ടാകും. ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളും മൊബൈൽ ഫോണുകളും വാങ്ങാനുള്ള വിശ്വസ്ത ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണിത്. വളരെ വിലക്കുറവിൽ നിങ്ങൾക്കിപ്പോൾ OnePlus 11 5G വാങ്ങാം.

Digit.in Survey
✅ Thank you for completing the survey!

നിരവധി OnePlus ഫോണുകൾക്ക് സ്പെഷ്യൽ ഓഫറുകൾ ആമസോൺ നൽകുന്നു. ഇവയിൽ ഏറ്റവും മികച്ച ഓഫറാണ് വൺപ്ലസിന് ലഭിക്കുന്നത്. കാരണം 4000 രൂപയുടെ കൂപ്പണാണ് വൺപ്ലസിന്റെ പർച്ചേസിൽ ആമസോൺ നൽകുന്നത്. ഓഫറിനെ കുറിച്ച് വിശദമായി അറിയാം. വൺപ്ലസ് 11 5Gയുടെ സ്പെസിഫിക്കേഷനെ കുറിച്ചും ഇവിടെ വിശദമാക്കുന്നു. ഇവിടെ നിന്നും വാങ്ങാം, CLICK HERE

OnePlus 11 5G സ്പെസിഫിക്കേഷൻ

8GB റാമും 128GB സ്റ്റോറേജുമുള്ള വൺപ്ലസ് 11 ഫോണിനാണ് ഓഫർ. 6.7 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള ഫോണാണിത്. 120 Hz AMOLED QHD ഡിസ്പ്ലേയാണ് ഇതിനുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ ഇതിന് ലഭിക്കുന്നു.

OnePlus 11 5G Amazon ഓഫർ
OnePlus 11 5G Amazon ഓഫർ

ആൻഡ്രോയിഡ് 13 ഓക്സിജൻ ഒഎസ് ആണ് ഫോണിലുള്ളത്. സ്നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറാണ് ഇതിലുള്ളത്. 5000 mAh ബാറ്ററി ഫോണിന് വരുന്നു. 100W SUPERVOOC ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇൻഡിസ്പ്ലേ ഫിംഗർ സെൻസറാണ് ഫോണിലുള്ളത്.

ക്യാമറയിൽ കേമൻ

ഫോണിന് 50 മെഗാപിക്സലിന്റെ മെയിൻ ക്യാമറയാണുള്ളത്. ഇത് സോണി IMX890 OIS പിന്തുണയുള്ള സെൻസറാണ്. 48MPയുടെ അൾട്രാവൈഡ് ക്യാമറയും വരുന്നു. ഇത് സോണി IMX581 സെൻസറാണ്. സോണി IMX709 ഉള്ള 32MP ടെലിഫോട്ടോ ലെൻസും ഫോണിനുണ്ട്. ഇത് വളരെ ക്ലാരിറ്റിയുള്ള 2X ഒപ്റ്റിക്കൽ സൂം അനുവദിക്കുന്നു. ഇതിന് പുറമെ വൺപ്ലസിന്റെ ഫ്രെണ്ട് ക്യാമറ 16MP സെൻസറാണ്.

READ MORE: ഇതാ Reliance Jioയുടെ Good News! 2024-ൽ റീചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ…|TECH NEWS

ഫോട്ടോ, വീഡിയോ, നൈറ്റ് മോഡ്, PRO, PANO എന്നീ ഫീച്ചറുകൾ ഫോണിലുണ്ട്. കൂടാതെ പോർട്രെയ്‌റ്റ്, ടൈം ലാപ്സ് ഓപ്ഷനും ലഭ്യമാണ്. സ്ലോ മോഷനും ലോംഗ് എക്‌സ്‌പോഷറിനുമുള്ള സൌകര്യം ലഭിക്കും. കൂടാതെ ഡ്യുവൽ വ്യൂ വീഡിയോ, ടെക്‌സ്‌റ്റ് സ്കാനർ ഫീച്ചറുകളുമുണ്ട്. വൺപ്ലസിലെ ടിൽറ്റ് ഷിഫ്റ്റ്, എക്സ്പാൻ എന്നിവയെല്ലാം ഫോട്ടോഗ്രാഫി പ്രിയർക്ക് പരീക്ഷിക്കാം.

OnePlus 11 5G ഓഫർ

OnePlus 11 5G ഓഫർ ഇങ്ങനെ

56,998 രൂപയാണ് ആമസോണിലെ വില. എന്നാൽ റിപ്പബ്ലിക് ഡേ സെയിൽ പ്രമാണിച്ച് നിരവധി ഓഫറുകൾ ഫോണിന് ലഭിക്കുന്നു. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. കൂടാതെ ഇത് നിങ്ങൾക്ക് ഇഎംഐ ഓപ്ഷൻ വഴിയും വാങ്ങാം. ഏറ്റവും ആകർഷകം വൺപ്ലസിന് 4000 രൂപയുടെ കൂപ്പണിലൂടെ കിഴിവ് ലഭിക്കുന്നതാണ്.

ഇതിന് പുറമെ എസ്ബിഐ കാർഡുള്ളവർക്ക് വിലക്കിഴിവ് ലഭിക്കും. 2250 രൂപയുടെ തൽക്ഷണ കിഴിവാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. 41,250 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് വൺപ്ലസ് 11നുള്ളത്. എന്നാൽ നിങ്ങൾ മാറ്റി വാങ്ങുന്ന ഫോണിന്റെ മോഡൽ അനുസരിച്ച് ഇത് മാറും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo