boltt Ace 5G and boltt Evo with 6000mah battery launched in India Price Specs and features
ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയിലെ പ്രമുഖ ബ്രാൻഡായ ബോൾട്ടിന്റെ ആദ്യ സ്മാർട്ട് ഫോണുകൾ കഴിഞ്ഞ വാരം ഇന്ത്യയിൽ അവതരിപ്പിച്ചു. 6000mAh ശേഷിയുള്ള പവർഫുൾ ബാറ്ററിയുമായാണ് Boltt Ace 5G, Boltt Evo മോഡലുകൾ വിപണിയിലെത്തിയത്. ഇന്ത്യയിലെ സ്മാർട്ട് ഫോൺ വിപണിയെ ആകർഷിക്കാൻ വമ്പൻ ഫീച്ചറുകളുള്ള രണ്ട് ബജറ്റ് മോഡലുകളാണിവ. 5G കണക്റ്റിവിറ്റി ആഗ്രഹിക്കുന്നവർക്കായി ബോൾട്ട് ഏസ് മോഡലും, 10000 രൂപ റേഞ്ചിൽ ബോൾട്ട് ഇവോ മോഡലുമാണ് ഇതിലുള്ളത്. ഈ രണ്ട് ഫോണുകളുടെയും ആദ്യ വിൽപ്പന സെപ്തംബർ 1 ന് ആരംഭിക്കുന്നു. ബോൾട്ട് സ്മാർട്ട് ഫോണുകളുടെ പ്രത്യേകതകളും ഒപ്പം പ്രത്യേക ലോഞ്ച് ഓഫറുകൾ, ബാങ്ക് ഡിസ്‌കൗണ്ടുകളും അറിയാം.
6.79 ഇഞ്ച് ഡിസ്‌പ്ലേയിലാണ് ബോൾട്ട് ഏസ് 5ജി അവതരിപ്പിച്ചത്. ഇതിന് അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റുണ്ട്. 6000mAh ബാറ്ററി കപ്പാസിറ്റിയുള്ള ഫോണിന് 18W ചാർജിങ് സപ്പോർട്ടുമുണ്ട്. UNISOC T8200 ഒക്ട-കോർ പ്രോസസറാണ് ഫോണിലുള്ളത്. ഇത് 8GB വരെ റാമും 128GB വരെ ഇന്റേണൽ സ്റ്റോറേജും പിന്തുണയ്ക്കുന്നു. 64MP പ്രൈമറി ക്യാമറയാണ് ബോൾട്ട് ഏസ് ഫോണിലുള്ളത്. ഇതിന് മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു. AI പോർട്രെയ്‌റ്റ് മോഡ്, AI നൈറ്റ് മോഡ് തുടങ്ങിയ AI ഫീച്ചറുകളുടെ പിന്തുണ ഫോണിന് ലഭിക്കുന്നു.
ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്‌കാർട്ടിൽ വഴി ഫോൺ വിൽപ്പനയ്‌ക്കെത്തും. സ്‌കൈ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, ലാവെൻഡർ ബ്ലൂം, ബർഗണ്ടി ബ്ലിസ്, ഫോറസ്റ്റ് ഗ്രീൻ, ആർട്ടിക് വൈറ്റ് നിറങ്ങളിൽ ബോൾട്ട് Ace 5G ലഭ്യമാണ്. ലോഞ്ച് ഓഫറിന്റെ ഭാഗമായി, 1000 രൂപയുടെ തൽക്ഷണ കിഴിവ് ഫോണിന് ലഭ്യമാകും. ഇങ്ങനെ ബോൾട്ട് ഏസ് 5ജി 12999 രൂപ മുതൽ പർച്ചേസ് ചെയ്യാം.
ബോൾട്ട് ഇവോയ്ക്ക് 6.79 ഇഞ്ച് ഡിസ്‌പ്ലേ തന്നെയാണ് കൊടുത്തിട്ടുള്ളത്. എന്നാൽ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ഫോണിലുണ്ട്. ഇവോയിലെ 6000mAh ബാറ്ററിയ്ക്ക് 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുണ്ട്. UNISOC T7250 ഒക്ട-കോർ പ്രോസസറുള്ള സ്മാർട്ട് ഫോണാണിത്. ഇത് 6GB വരെ റാമും 128GB വരെ ഇന്റേണൽ സ്റ്റോറേജും പിന്തുണയ്ക്കുന്നു.
50MP മെയിൻ സെൻസറും 2MP മാക്രോ ലെൻസും ചേർന്ന ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP സെൻസറുമുണ്ട്.
ഫ്ലിപ്കാർട്ട് വഴി ആദ്യ സെയിലിലൂടെ ബോൾട്ട് മൊബൈൽ 1000 രൂപ കിഴിവിൽ സ്വന്തമാക്കാം. സ്കൈ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, ലാവെൻഡർ ബ്ലൂം, ബെറി റെഡ്, ആർട്ടിക് വൈറ്റ് എന്നീ നിറങ്ങളിലാണ് സ്മാർട്ട് ഫോൺ പുറത്തിറക്കിയത്.