AI Generated Image
സ്വകാര്യ ടെലികോം കമ്പനികൾ ഇതുവരെയും തരാത്ത ഒരു ഉഗ്രൻ ഓഫറാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് BSNL തരുന്നത്. പുതിയ വരിക്കാരെ തങ്ങളിലേക്ക് ആകർഷിക്കുന്നതിനായി വെറും 1 രൂപയ്ക്ക് ഒരു കിടിലൻ പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിച്ചു. കുറഞ്ഞ ചിലവിൽ മികച്ച കണക്റ്റിവിറ്റി ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് വേണ്ടിയുള്ള പ്ലാനാണിത്. അൺലിമിറ്റഡ് ഡാറ്റ, വോയ്സ് കോളിങ് ലഭിക്കുന്ന പ്ലാനാണ് ഇത്. ബിഎസ്എൻഎല്ലിന്റെ അതിവേഗ 4G നെറ്റ്‌വർക്ക് രാജ്യത്തുടനീളം വ്യാപിക്കുകയാണ്. ഇതിനൊപ്പം അഞ്ചാറ് മാസത്തിനുള്ളിൽ ബിഎസ്എൻഎൽ 5ജി കണക്റ്റിവിറ്റിയും അവതരിപ്പിക്കാനൊരുങ്ങുന്നു. പുതിയ കണക്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ബിഎസ്എൻഎൽ 1 രൂപ പാക്കേജ് ഒരു സുവർണാവസരമാണ്. പ്ലാനിന്റെ ഓഫറുകളും വിശദാംശങ്ങളും അറിയാം.
പുതിയ വരിക്കാർക്ക് മാത്രമായുള്ള പ്ലാനാണിത്. ഒരു രൂപയ്ക്ക് ഫ്രീ സിമ്മും അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും എസ്എംഎസ് സേവനവും പാക്കേജിലുണ്ട്. 2026 സെപ്റ്റംബർ 12 വരെയാണ് ബിഎസ്എൻഎല്ലിന്റെ ഫ്രീഡം പ്ലാനിന്റെ വില. പുതിയ കണക്ഷൻ എടുക്കാൻ താൽപ്പര്യമുള്ളവർക്ക് അടുത്തുള്ള ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്ററുകൾ വഴിയോ റീട്ടെയിലർമാരിലൂടെയോ ഓഫർ സ്വന്തമാക്കാം.
1 രൂപയ്ക്ക് സിം എടുക്കുമ്പോൾ പുതിയ കണക്ഷൻ ലഭിക്കുന്നു. ഒപ്പം 24 ദിവസത്തേക്ക് അൺലിമിറ്റഡ് ലോക്കൽ, STD കോളിങ് ലഭിക്കുന്നു. ദിവസവും 1GB ഡാറ്റയും ഒരു രൂപ ഫ്രീഡം പ്ലാനിൽ ലഭ്യമാണ്. പ്രതിദിനം 100 എസ്എംഎസ് സേവനങ്ങളും ഒരു രൂപ പ്ലാനിൽ സ്വന്തമാക്കാം. ഫ്രീഡം പ്ലാൻ 2.0 എന്ന പേരിലാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാൻ അവതരിപ്പിച്ചത്.
Also Read: ഐഫോൺ സ്റ്റൈൽ ക്യാമറ ഡിസൈനിൽ Samsung Galaxy S27 Pro? S Pen ഇല്ലെന്നും റിപ്പോർട്ട്
പ്ലാനിൽ അധിക ഓഫറുകളൊന്നും ലഭിക്കുന്നില്ല.അതേ സമയം കഴിഞ്ഞ വർഷവും ഓഗസ്റ്റ് 15 ന് ബിഎസ്എൻഎൽ ഫ്രീഡം പ്ലാൻ അവതരിപ്പിച്ചിരുന്നു. അന്ന് 30 ദിവസത്തേക്ക് വാലിഡിറ്റി ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ സർക്കാർ ടെലികോം 24 ദിവസം മാത്രമാണ് വാലിഡിറ്റി അനുവദിച്ചിട്ടുള്ളത്. ബിഎസ്എൻഎൽ പ്ലാനിൽ 5ജി നെറ്റ് വർക്ക് കണക്ഷനില്ലെന്നത് ശ്രദ്ധിക്കുക.