വെറും 13999 രൂപയ്ക്ക് Lava Virat V1 Pro 5G വാങ്ങാം, ഇന്ന് വിൽപ്പന; 6000mAh ബാറ്ററിയും 6.74 ഇഞ്ച് വലിയഐ ഡിസ്‌പ്ലേയും

ഇന്ത്യൻ വിപണിയിൽ ഇന്ന് മുതൽ Lava Virat V1 Pro 5G വാങ്ങാം. വലിയ ബാറ്ററിയും മികച്ച ഡിസ്‌പ്ലേയും കുറഞ്ഞ വിലയിൽ ആഗ്രഹിക്കുന്നവർക്ക് ഈ ലാവ ഫോൺ പർച്ചേസ് ചെയ്യാം. വിപണിയിൽ 15,999 രൂപ വിലവരുന്ന ലാവ ഫോൺ ഇന്ന് ആദ്യ വിൽപ്പനയിൽ 2000 രൂപയുടെ കിഴിവ് നേടാം. ദീർഘനേരത്തെ ഉപയോഗത്തിന് കരുത്തുപകരുന്ന 6000mAh ബാറ്ററി ഫോണിനുണ്ട്. 6.74 ഇഞ്ചിന്റെ വലിയ എൽസിഡി ഡിസ്‌പ്ലേയും സ്മാർട്ട് ഫോണിന്റെ ഹൈലൈറ്റാണ്. ആകർഷകമായ ഡിസൈനും മികച്ച ക്യാമറയുമുള്ള സ്മാർട്ട് ഫോണാണിത്. ലാവ വിരാട് വി1 പ്രോ 5ജിയ്ക്ക് പ്രധാന സവിശേഷതകളും ഓഫർ വിവരങ്ങളും വിശദമായി അറിയാം.

Lava Virat V1 Pro 5G Specifications

6000mAh ബാറ്ററിയുള്ള ലാവ വിരാട് വി1 പ്രോ 5ജിയുടെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.

LAVA Virat V1 Pro 5G
  1. ഡിസ്പ്ലേ: ഈ ലാവ വിരാട് വി1 പ്രോ 5ജിയ്ക്ക് 6.74 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ളതിനാൽ സ്മൂത്ത് സ്ക്രോളിങ്ങും ലാവ ഫോണിന് ലഭ്യമാണ്.
  2. പ്രൊസസർ: ഒക്ടാ-കോർ Unisoc T8200 പ്രോസസറാണ് ലാവ ഫോണിലുള്ളത്. 6GB റാമും 128GB സ്റ്റോറേജും സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു.
  3. ക്യാമറ: 50 മെഗാപിക്സൽ AI മെയിൻ സെൻസറാണുള്ളത്. ഇതിൽ മറ്റൊരു സെക്കൻഡറി ക്യാമറയുമുണ്ട്. സ്മാർട്ട് ഫോണിന് 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്. HDR, പോർട്രെയിറ്റ് മോഡുകൾ ഈ സെൻസറുകൾ സപ്പോർട്ട് ചെയ്യുന്നു.
  4. സോഫ്റ്റ് വെയർ: സ്മാർട്ട് ഫോണിൽ ആൻഡ്രോയിഡ് 16 ഒഎസാണ് പ്രവർത്തിക്കുന്നത്.
  5. ബാറ്ററി: ശക്തമായ 6,000mAh ബാറ്ററി ലാവ വിരാട് വി1 പ്രോയിലുണ്ട്.
  6. കണക്റ്റിവിറ്റി: 5G, 4G LTE, Wi-Fi 5, ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റിയുള്ള ഫോണാണിത്. ഇതിൽ GPS ഫീച്ചറുമുണ്ട്. ആക്സിലറോമീറ്റർ, ഫിംഗർപ്രിന്റ് സെൻസർ, ഗൈറോ സെൻസർ, ജിയോമാഗ്നെറ്റിക് സെൻസർ, ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ തുടങ്ങിയ ഓപ്ഷനുകളും ഫോണിലുണ്ട്.
  7. ഡ്യൂറബിലിറ്റി: പൊടി, വെള്ളം പ്രതിരോധിക്കാൻ IP64 റേറ്റിംഗുണ്ട്.
  8. എതിരാളികൾ: സാംസങ് ഗാലക്സി M15 5ജി, റിയൽമി സി73 5ജി, ഐഖൂ Z9x, റെഡ്മി 17 5ജി തുടങ്ങിയ ഫോണുകൾക്ക് പകരം ലാവ വിരാട് വി1 5ജി പരിഗണിക്കാം.

Also Read: Vivo S2 5G vs Redmi Note 17 5G: വമ്പൻ ബാറ്ററിയോ, പൊളപ്പൻ ക്യാമറയോ?

ലാവ 5ജി ഫോണിന്റെ ഇന്ത്യയിലെ വില

6GB RAM + 128GB സ്റ്റോറേജ് സ്മാർട്ട് ഫോണാണ് ലാവ പ്രോ മോഡലിൽ പുറത്തിറക്കിയത്. ഇതിന് 15,999 രൂപയാണ് ഇന്ത്യയിലെ വില. എന്നാൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുന്ന വിൽപ്പനയിൽ 2000 രൂപ കിഴിവ് നേടാം. ഫ്ലിപ്കാർട്ട് വഴിയാണ് സെയിൽ നടക്കുന്നത്. 13,999 രൂപ മുതൽ ലാവ വിരാട് വി1 പ്രോ 5ജി ഇന്ന് വാങ്ങിക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :