ഐഫോൺ സ്റ്റൈൽ ക്യാമറ ഡിസൈനിൽ Samsung Galaxy S27 Pro? S Pen ഇല്ലെന്നും റിപ്പോർട്ട്

ഐഫോൺ 18 പ്രോ മോഡലുകൾ അടുത്ത വാരം പുറത്തിറങ്ങുകയാണ്. ഐഫോണിനോട് നേരിട്ട് മത്സരിക്കുന്ന സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്‌ഫോണുകളുടെയും ഡിസൈനെ കുറിച്ചും ഫീച്ചറുകളെ കുറിച്ചുമുള്ള വാർത്തകളാണ് വരുന്നത്. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് Samsung Galaxy S27 Pro ഡിസൈനും ക്യാമറ പെർഫോമൻസുമാണ്. ഗാലക്സി എസ്27 പ്രോയുടെ ലുക്കിനെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത് വരുന്നു. റീഡിസൈൻ ചെയ്ത ക്യാമറ മൊഡ്യൂൾ ശരിക്കും ഐഫോണിനെ അനുസ്മരിപ്പിക്കുന്നു. ഡിസൈൻ മാറ്റങ്ങൾക്കൊപ്പം സാംസങ് ആരാധകരെ നിരാശപ്പെടുത്തുന്ന ചില അപ്ഗ്രേഡുകൾ കൂടി സാംസങ് എസ്27 പ്രോയിലുണ്ടാകും. ആഗോള ടെക് വിപണിയിൽ ഇപ്പോൾ ലീക്കായ ക്യാമറ ഡിസൈൻ, പ്രതീക്ഷിക്കുന്ന സവിശേഷതകളും മറ്റ് സവിശേഷതകളും അറിയാം.

Samsung Galaxy S27 Pro Leaked Design

വരാനിരിക്കുന്ന ഗാലക്സി S27 സീരീസിൽ ഗാലക്സി S27, ഗാലക്സി S27 പ്ലസ്, ഗാലക്സി S27 പ്രോ, ഗാലക്സി S27 അൾട്രാ എന്നിങ്ങനെ നാല് മോഡലുകൾ ഇതിലുണ്ടാകുമെന്നാണ് സൂചന. ഇതിൽ സാംസങ് ഗാലക്സി S27 പ്രോ, ഗാലക്സി S27 അൾട്രാ എന്നിവയുടെ ഡിസൈനുകൾ അടുത്തിടെ ഓൺലൈനിൽ ലീക്കായി. സാംസങ് ഔദ്യോഗികമായി പ്രഖ്യാപിച്ചതല്ലെങ്കിലും ഫോണിന്റെ ലീക്കായ ഡിസൈനെ കുറിച്ച് എന്തൊക്കെയാണ് ചർച്ചയാകുന്നതെന്ന് ഇവിടെ പറയുന്നു.

2027 ഫെബ്രുവരിയോടെ ഇന്ത്യൻ വിപണിയിൽ സാംസങ് ഗാലക്സി S27 പ്രോ അവതരിപ്പിച്ചേക്കും. 1,10,000 രൂപയ്ക്കും 1,29,990 രൂപയ്ക്കും ഇടയിലായിരിക്കും വില എന്നാണ് റിപ്പോർട്ട്.

പ്രശസ്ത ടിപ്സ്റ്റർ Ice Universe ആണ് ഗാലക്സി എസ്27 പ്രോ, അൾട്രായുടെ CAD ഡിസൈൻ ചിത്രങ്ങൾ പുറത്തുവിട്ടത്. ചോർന്ന ഫോട്ടോകൾ പ്രകാരം പുതിയ പ്രോ മോഡലുകളിൽ വലിയ ഡിസൈൻ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. ഫോണിന്റെ പിന്നിൽ ക്യാമറ പ്ലാറ്റോ ലുക്കാകും അവതരിപ്പിക്കുന്നത്.

Also Read: സാംസങ് Z Fold 8 മോഡലിനെ വെല്ലുവിളിക്കാൻ Xiaomi 18 Fold; ലോഞ്ച് അടുത്തോ?

ഗാലക്സി എസ്27 പ്രോ അൾട്രായേക്കാൾ ചെറുതാണ്. എന്നാൽ രണ്ട് ഫോണുകളിലും സമാനമായ ഡിസൈൻ ഭാഷ പിന്തുടരുമെന്നാണ് സൂചന. കൂടുതൽ കോംപാക്ട് വലുപ്പത്തിലുള്ള ഫ്ലാഗ്ഷിപ്പ് ഫോൺ ആഗ്രഹിക്കുന്നവർക്ക് Pro മോഡൽ ഇഷ്ടപ്പെടും.

ഇത്തവണ പ്രോ ഫോണിൽ S Pen പിന്തുണ ഉണ്ടായിരിക്കില്ല. എന്നാൽ അൾട്രാ സാംസങ് ഫോണിൽ എസ് പെൻ നൽകുമെന്ന് റിപ്പോർട്ടുണ്ട്.

സാംസങ് ഗാലക്സി S27 പ്രോ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

സാംസങ് ഗാലക്‌സി S27 പ്രോയിൽ 6.6 ഇഞ്ച് AMOLED 2X ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 120Hz റിഫ്രഷ് റേറ്റ് ഇതിനുണ്ടാകും.

ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രൊസസറിലാണ് പ്രോ വേരിയന്റ് പുറത്തിറക്കുന്നതെന്നാണ് സൂചന. എക്സിനോസ് ചിപ്സെറ്റും നൽകിയേക്കാൻ സൂചനയുണ്ട്. 16GB വരെ റാമും 1TB വരെ ഇന്റേണൽ സ്റ്റോറേജും ഫോൺ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

ഫാസ്റ്റ് വയർഡ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന ഫോണിന് 5,200mAh ബാറ്ററിയാകും കൊടുക്കുന്നത്. 200MP മെയിൻ ലെൻസ്, 50MP അൾട്രാ-വൈഡ് ലെൻസ്, ഒരു ടെലിഫോട്ടോ ലെൻസും കൊടുത്തിരിക്കുന്നു. ആൻഡ്രോയിഡ് 17-നെ അടിസ്ഥാനമാക്കിയുള്ള വൺ യുഐ 9 എന്ന സോഫ്റ്റ്‌വെയറിലാകും ഫോൺ പ്രവർത്തിക്കുക.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :