കോളുകൾക്കായി മാത്രം റീചാർജ് ചെയ്യുന്നവരാണോ? Airtel ന്റെ ഇതാ 84 ദിവസത്തെ വമ്പൻ പ്ലാൻ!

ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ Bharti Airtel തരുന്ന കിടിലനൊരു ബജറ്റ് പ്ലാനിനെ കുറിച്ച് അറിയാം. ഇന്റർനെറ്റ് ഡാറ്റ അധികം ആവശ്യമില്ലാത്ത വരിക്കാരെ ലക്ഷ്യമിട്ടാണ് ഈ പ്രീ പെയ്ഡ് പ്ലാൻ അവതരിപ്പിച്ചത്. 500 രൂപയ്ക്കും താഴെ വിലയിലുള്ള റീചാർജ് പാക്കേജാണിത്. നിരക്കുകൾ അടിക്കടി വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു ലാഭകരമായ ദീർഘകാല പ്ലാൻ എയർടെലിൽ വേറെയില്ല. ഇത്രയും കുറഞ്ഞ ചിലവിൽ മൂന്ന് മാസത്തോളം വാലിഡിറ്റിയാണ് പ്ലാനിന്റെ ഹൈലൈറ്റ്. വിലക്കുറവിൽ ദീർഘകാല വാലിഡിറ്റി ഉറപ്പുനൽകുന്ന ഈ എയർടെൽ പ്ലാനിന്റെ വിശദാംശങ്ങൾ അറിയാം.

Airtel 84 Days Plan

500 രൂപയിൽ താഴെ വിലയിൽ 84 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ എയർടെൽ പാക്കേജ് അവതരിപ്പിച്ചത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും കോളിങ്ങും എസ്എംഎസ് സേവനങ്ങളും ഈ പാക്കേജിലുണ്ട്. 469 രൂപയാണ് എയർടെൽ പ്രീ പെയ്ഡ് പ്ലാനിന്റെ വില. ദിവസം 5.5 രൂപയാണ് പ്ലാനിന്റെ ചെലവ്. സിം ആക്ടീവാക്കി വയ്ക്കാനും, ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും, വീട്ടിൽ വൈ-ഫൈ സേവനം ഉപയോഗിക്കുന്നവർക്കും വേണ്ടിയുള്ള പ്ലാനാണിത്.

Airtel 469 Plan Benefits

84 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്ങാണ് പ്ലാനിൽ ലഭിക്കുന്നത്. വാലിഡിറ്റി മുഴുവനും റോമിങ് സേവനങ്ങൾ ഉൾപ്പെടെ, എസ്ടിഡി, റോമിങ് കോളിങ് ഓഫറുകൾ ലഭിക്കുന്നു. ഇതിൽ 900 എസ്എംഎസ് ഓഫറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏകദേശം 4,000 രൂപയുടെ വിലയാകുന്ന അഡോബ് എക്സ്പ്രസ് പ്രീമിയം ആക്സസും പാക്കേജിൽ ലഭ്യമാണ്. ഫ്രീ ഹലോട്യൂൺസ് പാക്കേജിൽ ലഭ്യമാണ്. 30 ദിവസത്തേക്കാണ് ഈ സേവനം ലഭിക്കുക.

സ്പാം കോളുകളെയും SMS-കളെയും തിരിച്ചറിഞ്ഞ് ഫോണിന് സുരക്ഷയൊരുക്കാൻ എയർടെൽ സ്പാം കോളിങ് സപ്പോർട്ടും പ്ലാനിലൂടെ കോംപ്ലിമെന്ററിയായി ലഭിക്കും.

Also Read: വെറും 13999 രൂപയ്ക്ക് Lava Virat V1 Pro 5G വാങ്ങാം, ഇന്ന് വിൽപ്പന; 6000mAh ബാറ്ററിയും 6.74 ഇഞ്ച് വലിയഐ ഡിസ്‌പ്ലേയും

ആനുകൂല്യങ്ങൾ ചുരുക്കത്തിൽ

  • വാലിഡിറ്റി: 84 ദിവസം
  • കോളിങ്: അൺലിമിറ്റഡ് വോയിസ് കോളിങ്
  • എസ്എംഎസ്: 84 ദിവസത്തേക്ക് 900 എസ്എംഎസ്
  • ഡാറ്റ: 469 രൂപ പ്ലാനിൽ 4ജി ഡാറ്റയും 5ജി ഡാറ്റയും ലഭ്യമല്ല

എയർടെൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കും 469 രൂപ പാക്കേജ് ലാഭകരമാണ്. അതേ സമയം ഡാറ്റ ആവശ്യമുള്ളവർക്ക് കമ്പനിയുടെ മറ്റ് ഡാറ്റാ ബൂസ്റ്റർ പ്ലാനുകൾ തെരഞ്ഞെടുക്കാവുന്നതാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :