Flipkart ബിഗ് ബില്യൺ ഡേ :14990 രൂപയുടെ വിവോ Z1പ്രൊ ഇപ്പോൾ 12990 രൂപയ്ക്ക്

 

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വിവോയുടെ Z1 പ്രൊ സ്മാർട്ട് ഫോണുകൾ .സെപ്റ്റംബർ 29 മുതൽ നടക്കുന്ന ബിഗ് ബില്യൺ ഡേ ഓഫറുകളിൽ ഇത് 12990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും ഈ മോഡലുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇതേ ദിവസ്സങ്ങളിൽ ലഭിക്കുന്നുണ്ട് .കൂടാതെ ബാങ്ക് ഓഫറുകളും TC അനുസരിച്ചു ക്യാഷ് ബാക്ക് ഓഫറുകൾ നൽകുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ താഴെ കൊടുത്തിരിക്കുന്നു .

Vivo Z1 pro

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ,6.53 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ പഞ്ചു ഹോൾ ഡിസ്‌പ്ലേയാണ് വിവോയുടെ ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ Snapdragon 712 AIEപ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

മൂന്നു വേരിയന്റുകൾ വിപണിയിൽ എത്തുന്നതാണ് .4 ജിബിയുടെ റാംമ്മിൽ & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ അതുപോലെ തന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 + 8 + 2 മെഗാപിക്സലിന്റെ റിയർ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് VIVO Z1PRO സ്മാർട്ട് ഫോണുകൾക്കുള്ളത് .

അവസാനമായി ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ വലിയ ബാറ്ററി ലൈഫിനെക്കുറിച്ചാണ് . 5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ 18W ഫാസ്റ്റ് ചാർജിങും ഇതിനുണ്ട് .ഗെയിമിങ്ങിനു അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് 14990 രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :