Created Using AI
Vivo, iQOO സ്മാർട്ട്ഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്. ഫോൺ ഉപയോഗിക്കുന്നവരുടെ ബാങ്ക് വിവരങ്ങളും സ്വകാര്യ ഡാറ്റയും ഫോട്ടോകളും സഹിതം കൈക്കലാക്കുന്ന സൈബർ തട്ടിപ്പാണ് പ്രചരിക്കുന്നത്. സിസ്റ്റം അപ്ഡേറ്റ് എന്ന പേരിലുള്ള പുതിയ തട്ടിപ്പിനെതിരെ വിവോ, ഐക്യൂ സ്മാർട്ട് ഫോൺ ഉപയോക്താക്കൾ ജാഗ്രത പാലിക്കമെന്ന് കേരള സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി. എന്താണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന പുതിയ സൈബർ തട്ടിപ്പിന്റെ രീതിയെന്നും, ഇതിനെതിരെ എങ്ങനെ സുരക്ഷിതമായിരിക്കണമെന്നും അറിയാം.
ഒറിജിൻ ഒ എസ് അപ്ഡേറ്റ് എന്ന തട്ടിപ്പാണ് വിവോ, ഐഖൂ ഫോണുകളിലൂടെ അരങ്ങേറുന്നത്. Urgent System Update Required എന്ന രീതിയിൽ അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക മെസേജിലൂടെയാണ് ഈ സൈബർ കുറ്റകൃത്യം നടക്കുന്നത്. മൊബൈലിൽ ഇത് പോപ്പ്അപ്പ് സന്ദേശമായി സ്ക്രീനിൽ വരുന്നു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മാൽവെയർ അടങ്ങിയ എപികെ ഫയൽ ഫോണിലേക്ക് ഡൗൺലോഡ് ആകുന്നു.
ഇതിലൂടെ ഫോണിന്റെ നിയന്ത്രണം സൈബർ കുറ്റവാളികളിലേക്ക് ചെല്ലുന്നു. ഇവർക്ക് നിങ്ങളുടെ ഫോണുകളിലെ ഫയലുകളും ബാങ്ക് അക്കൌണ്ട് വിവരങ്ങളും യുപിഐ ആപ്പുകളും ഉൾപ്പെടുന്ന വിവരങ്ങളിലേക്ക് ആക്സസ് ലഭിക്കുന്നു. ഫോണിലെ ക്യാമറ, മൈക്രോഫോൺ എന്നിവയിലേക്കും കോൺടാക്റ്റ്, വാട്സ്ആപ്പ് വിവരങ്ങളും ഹാക്ക് ചെയ്യപ്പെടുന്നു. ഇത്രയും അപകടകരമായ ചതിക്കുഴിയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദേശം.
Also Read: മുറികൾ തോറും എസി വേണ്ട! വീടിനെ കുളുമണാലിയാക്കാൻ മികച്ച Air Conditioner കുറഞ്ഞ വിലയ്ക്ക്
ഇത്തരം കെണികളിൽ നിന്ന് ജാഗ്രത പാലിച്ചാൽ നിങ്ങളുടെ ഫോണും പണവും സുരക്ഷിതമാകുന്നു.