ഓരോ മുറിയ്ക്കും എസി വേണ്ട! കുളുമണാലി ഫീലാക്കാൻ മികച്ച Air Conditioner വമ്പിച്ച ഓഫറിൽ

ഓരോ മുറിയ്ക്കും എസി വേണ്ട! കുളുമണാലി ഫീലാക്കാൻ മികച്ച Air Conditioner വമ്പിച്ച ഓഫറിൽ

ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് ആശ്വാസമേകാൻ കുറഞ്ഞ വിലയ്ക്ക് പോർട്ടബിൾ എസികൾ വാങ്ങാം. ഓരോ മുറിയിലും ലക്ഷങ്ങൾ മുടക്കി എസി സ്ഥാപിക്കുക എന്നത് ചെലവേറിയ കാര്യമാണ്. ചുട്ടുപൊള്ളുന്ന കേരളത്തിലെ ചൂടിൽ സാധാരണ ഒരു കുടുംബത്തിന്, മികച്ച Air Conditioner ആമസോണിലൂടെ വാങ്ങാം. ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് എളുപ്പത്തിൽ മാറ്റാൻ കഴിയുന്നതിനാൽ, ഓരോ റൂമിനും പ്രത്യേകം എസികൾ വേണ്ട. ഭിത്തി തുരന്നുള്ള ഇൻസ്റ്റാളേഷൻ ഇല്ലാതെ എയർ കൂളറുകൾ 5000 രൂപ റേഞ്ചിൽ വാങ്ങിക്കാം.

Digit.in Survey
✅ Thank you for completing the survey!

ആമസോൺ സമ്മർ സെയിലിൽ ഇപ്പോൾ പ്രമുഖ ബ്രാൻഡുകളുടെ പോർട്ടബിൾ എസികൾക്ക് ഓഫറുണ്ട്. വൈദ്യുതി ലാഭിക്കുന്ന തരത്തിലുള്ള, മുറികൾ മുഴുവൻ തണുപ്പിക്കുന്ന എസികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഓരോ മോഡലുകളെ കുറിച്ചും അവയുടെ ഓഫർ വിലയും സവിശേഷതകളും വിശദമായി മനസിലാക്കാം.

Bajaj DMH 85X 85L Desert Air Cooler Amazon Deal

ബജാജിന്റെ 85L കപ്പാസിറ്റിയുള്ള പോർട്ടബിൾ എയർ കൂളറിന് ഇപ്പോൾ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നു. 20000 രൂപയാണ് വിപണി വിലയെങ്കിലും ഇപ്പോൾ പകുതി വിലയ്ക്ക് കൂളർ സിസ്റ്റം സ്വന്തമാക്കാം. ആമസോണിൽ DMH 85X 85L Desert എയർ കൂളർ വെറും 9,499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.2500 രൂപയുടെ ബാങ്ക് കിഴിവ് വിനിയോഗിച്ചാൽ ബജാജ് കൂളർ നിങ്ങൾക്ക് 4499 രൂപയ്ക്ക് സ്വന്തമാക്കാം.

portable Air Conditioner deals

ഇത്രയും കപ്പാസിറ്റിയുള്ളതിനാൽ തന്നെ വലിയ മുറികൾക്ക് അനുയോജ്യമാകുന്നു. ഏകദേശം 90 അടി വരെ എയർ ത്രോ ലഭിക്കുന്നുണ്ട്. 3 സ്പീഡ് സെറ്റിംഗ്സിലാണ് പോർട്ടബിൾ കൂളർ നിർമിച്ചിരിക്കുന്നത്.

Air Conditioner Portable Air Conditioner

മൂന്ന് സ്പീഡ് കൺട്രോൾ സപ്പോർട്ടുള്ള എയർ കൂളറാണിത്. 22,399 രൂപയ്ക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോണിൽ ഇപ്പോൾ വില 14,819 രൂപ മാത്രമാണ്. 2 ശതമാനം കൂപ്പൺ ഇളവും 2500 രൂപയുടെ ബാങ്ക് കിഴിവും ചേർത്താണ് എയർ കണ്ടീഷണൽ വിൽക്കുന്നത്. 700ML കപ്പാസിറ്റിയുള്ള വാട്ടർ ടാങ്കാണ് ഇതിലുള്ളത്. വെള്ളമോ ഐസോ ഒഴിച്ച് ഉപയോഗിക്കുമ്പോൾ ശരിക്കും ഒരു ഊട്ടി ഫീലിങ് കൂളറിൽ നിന്ന് ലഭിക്കുന്നു.

ATORSE Portable Air Conditioner

അടുത്തത് ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള എയർ കൂളറാണ്. 9106 രൂപയാണ് ഇതിന്റെ വിപണി വിലയെങ്കിലും, ആമസോണിൽ വെറും 5,077 രൂപയാണ് ചെലവാകുന്നത്. 3-in-1 ടൈപ്പിൽ ഇതൊരു ഫാനായും കൂളറായും ഹ്യൂമിഡിഫൈയറായും പ്രവർത്തിക്കുന്നു. ഭാരം കുറഞ്ഞതും എങ്ങോട്ട് വേണമെങ്കിലും എടുത്തുമാറ്റാനും ഇതിന് സാധിക്കും.

portable Air Conditioner deals

Also Read: ഇത്ര കുറഞ്ഞ വിലയോ! 5500mAh ബാറ്ററിയുള്ള Vivo T4 Ultra ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വൻ ഡിസ്‌കൗണ്ടിൽ

അറ്റ്റോസ് പോർട്ടബിൾ എസിയ്ക്ക് SBI ക്രെഡിറ്റ് കാർഡ് വഴി 2500 രൂപ ഇളവും ലഭ്യമാണ്. ഇങ്ങനെ 3000 രൂപ റേഞ്ചിൽ പോർട്ടബിൾ കൂളർ വീട്ടിലെത്തിക്കാം.

Touch Control Air Conditioner

27,199 രൂപയ്ക്കാണ് ടച്ച് കൺട്രോൾ എയർ കണ്ടീഷണർ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 45 ശതമാനം ഇളവിൽ പോർട്ടബിൾ എസി ആമസോണിൽ ഇപ്പോൾ വിൽക്കുന്നു. 14,900 രൂപയ്ക്കാണ് ഇത് ആമസോണിൽ വിൽക്കുന്നത്. ബെഡ്റൂമിനും, കിച്ചണിനും അനുയോജ്യമായ കൂളറാണിത്.

2500 രൂപയുടെ കിടിലൻ ബാങ്ക് കിഴിവും ടച്ച് കൺട്രോൾ എയർ കൂളറിന് ലഭിക്കുന്നു. 524 രൂപയുടെ ഇഎംഐ ഇളവും ഈ പേഴ്സണൽ എയർ കൂളറിന് അനുവദിച്ചിരിക്കുന്നു.

ഈ പോർട്ടബിൾ എയർ കണ്ടീഷണർ പ്രവർത്തിക്കുമ്പോൾ ശബ്ദമുണ്ടാകില്ല. കൂടുതൽ സൗകര്യത്തിനായി ബിൽറ്റ്-ഇൻ ടൈമർ ഉപയോഗിക്കാം. ഇത് 7 മണിക്കൂർ വരെ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കാൻ സഹായിക്കും.

Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ കൊടുത്തിരിക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile