10000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾ

10000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾ
HIGHLIGHTS

10000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന നിരവധി ഫോണുകളുണ്ട്

ഈ വിലയിൽ അ‌നുയോജ്യമായ ചില മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം

ഈ സ്മാർട്ഫോണുകളുടെ വിലയും മറ്റ് ഫീച്ചറുകളും താഴെ കൊടുക്കുന്നു

മുൻനിര സവിശേഷതകളുള്ള പ്രീമിയം സ്മാർട്ഫോണുകൾ അ‌ണിനിരത്തി, ഇ-കൊമേഴ്‌സ് പോർട്ടലുകൾ നിറഞ്ഞിരിക്കുന്നു. ഇന്ത്യയിൽ 320 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോഴും ഫീച്ചർ ഫോണുകളോ കുറഞ്ഞ പ്രവർത്തനക്ഷമത നൽകുന്ന ഫോണുകളോ ഉപയോഗിക്കുന്നു.മൊബൈൽ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ഫീച്ചറുകളോടെ 10000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന ഫോണുകൾ നിരവധിയുണ്ട്. കുറഞ്ഞ വിലയിൽ അ‌ത്യാവശ്യം എല്ലാ കാര്യങ്ങളും നന്നായി നിറവേറ്റാൻ സാധിക്കുന്ന സ്മാർട്ട്ഫോൺ അ‌ന്വേഷിക്കുന്നവർക്ക് അ‌നുയോജ്യമായ ചില മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

നോക്കിയ സി32 (Nokia C32)

അടുത്തിടെ നോക്കിയ പുറത്തിറക്കിയ സി32 വിന്റെ അടിസ്ഥാന മോഡലിന് 8,999 രൂപയാണ് വില. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. മികച്ച ഡിസൈനും അ‌തിലും മികച്ച ഫീച്ചറുകളും ഇതിലുണ്ട്. IP52 റേറ്റിങ്ങും 3 ദിവസം വരെ ബാറ്ററി ലൈഫും ഈ സ്മാർട്ട്ഫോൺ നൽകുന്നുണ്ട്.

ലാവ ബ്ലേസ് 2 (Lava Blaze 2)

ഇന്ത്യൻ ബ്രാൻഡിൽനിന്ന് 10,000 രൂപയിൽ താഴെയുള്ള സ്മാർട്ട്‌ഫോണിനായി തിരയുന്നവർക്ക് ലാവ ബ്ലേസ് 2 നല്ലൊരു ഓപ്ഷനാണ്. യൂണിസോക് T616 പ്രോസസർ, 6ജിബി റാം, 128ജിബി ഇന്റേണൽ സ്റ്റോറേജ്, 6.5-ഇഞ്ച് HD+ റെസല്യൂഷൻ 90Hz ഡിസ്‌പ്ലേ, 5,000എംഎഎച്ച് ബാറ്ററി തുടങ്ങി ഈ വിലയിലെ ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് ബ്ലേസ് 2 എത്തുന്നത്.

റെഡ്മി എ2 (Redmi A2)

വെറും 6,299 രൂപ വിലയിലെത്തുന്ന ഫോൺ ആണ് റെഡ്മി എ2. കുറഞ്ഞ വിലയിലാണ് എത്തുന്നത് എങ്കിലും 6.52 ഇഞ്ച് HD+ റെസല്യൂഷൻ ഡിസ്‌പ്ലേ, ഹീലിയോ G36 ഒക്ടാകോർ പ്രൊസസർ, 5,000എംഎഎച്ച് ബാറ്ററി എന്നിവയെല്ലാം ഈ ഫോണിലുണ്ട്. മൊത്തത്തിൽ, ഇതൊരു മികച്ച എൻട്രിലെവൽ ഫോണും ആദ്യമായി സ്‌മാർട്ട്‌ഫോൺ വാങ്ങുന്നവർക്കുള്ള മികച്ച ഓപ്ഷനുമാണ്.

മോട്ടറോള E13 (Motorola E13)

സ്റ്റോക്ക് ആൻഡ്രോയിഡ് UI വാഗ്ദാനം ചെയ്യുന്ന, 10,000 രൂപയിൽ താഴെ വിലയുള്ള മറ്റൊരു മികച്ച സ്മാർട്ട്ഫോൺ ആണ് മോട്ടറോള ഇ13. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 10W ചാർജിംഗിനുള്ള പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് ഡിസ്‌പ്ലേ എന്നീ കരുത്തുകളോടെയാണ് ഈ ഫോൺ എത്തുന്നത്.

സാംസങ് ഗാലക്സി M04 (Samsung Galaxy M04)

8,499 രൂപ വിലയുള്ള ഗാലക്‌സി എം4 ഫീച്ചറുകൾക്കും പ്രകടനത്തിനും ഒരു കുറവുമില്ലാത്ത സ്മാർട്ട്ഫോണാണ്. HD+ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഡിസ്‌പ്ലേ, അതിവേഗ ചാർജിംഗ് പിന്തുണയ്ക്കുന്ന 5,000എംഎഎച്ച് ബാറ്ററി, ഡ്യുവൽ-ക്യാമറ എന്നിങ്ങനെ മികച്ച ഫീച്ചറുകളുമായാണ് എം4 എത്തുന്നത്. പ്രശസ്ത ബ്രാൻഡിൽനിന്ന് ഒരു നല്ല ബജറ്റ് സ്മാർട്ട്‌ഫോൺ തേടുന്നവർക്ക് നല്ലൊരു ഓപ്ഷനാണിത്.

Digit.in
Logo
Digit.in
Logo