6,000 രൂപയിൽ തുടങ്ങി 10,000 രൂപ വരെയുള്ള ഏറ്റവും ബെസ്റ്റ് ഫോണുകൾ ഇതാ…
10,000 രൂപയിൽ വളരെ നിലവാരമുള്ള സ്മാർട്ഫോണുകൾ വാങ്ങാം
6,000 രൂപ മുതൽ 9,000 രൂപ റേഞ്ചിലുള്ള ഫോണുകൾ ഇതിലുണ്ട്
Nokia, Samsung, Realme, Redmi എന്നീ മുൻനിര ബ്രാൻഡുകളുടെ ഫോണുകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്
ഇന്ന് ഒരു സ്മാർട്ഫോൺ വലിയൊരു ടാസ്ക് അല്ല. കാരണം, മുൻവർഷങ്ങളേക്കാൾ മികച്ച ഫീച്ചറുകളുള്ള സ്മാർട്ഫോണുകൾ ആർക്കും വാങ്ങാമെന്ന സൌകര്യത്തിലായിട്ടുണ്ട്. പല പ്രമുഖ കമ്പനികളും വിലയറിഞ്ഞും, ഉപഭോക്താക്കളെ മനസിലാക്കിയും സ്മാർട്ഫോണുകൾ നിർമിക്കാനും വിപണിയിൽ എത്തിക്കാനും തുടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് 10,000 രൂപയിൽ വളരെ നിലവാരമുള്ള ഒരു സ്മാർട്ഫോണാണ് നിങ്ങൾക്ക് താൽപ്പര്യമെങ്കിൽ തീർച്ചയായും തെരഞ്ഞെടുക്കാവുന്ന ഫോണുകളുടെ ലിസ്റ്റും അവയുടെ പ്രധാന ഫീച്ചറുകളും വില വിവരങ്ങളുമാണ് ചുവടെ വിവരിക്കുന്നു. Nokia, Samsung, Realme, Redmi എന്നീ മുൻനിര ബ്രാൻഡുകളുടെ ഫോണുകളും Rs 10,000ത്തിന് താഴെയുള്ള ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്.
Survey10,000 രൂപയിൽ താഴെ കിടിലൻ ഫോണുകൾ
ഇവയിൽ 6,000 രൂപ മുതൽ 9,000 രൂപ റേഞ്ചിലുള്ള ഫോണുകൾ വരെയുണ്ട്. ഇവയിൽ ഏറ്റവും മികച്ചത് Nokia G11, Itel P40 ഫോണുകളാണ്. എന്നാൽ Redmiയുടെയും Samsungന്റെയും Realmeയുടെയും ഫോണുകളോടാണ് താൽപ്പര്യമെങ്കിൽ നിങ്ങൾക്ക് ഈ ഫോണുകൾ തെരഞ്ഞെടുക്കാം.
Nokia G11
6.5 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ വരുന്ന Nokia G11 ക്യാമറയിൽ പുലിയല്ലെങ്കിലും ബാറ്ററിയിൽ ഗംഭീരമാണെന്ന് പറയാം. 13 MP + 2 MP + 2 MPയുടെ ട്രിപ്പിൾ ക്യാമറയും 8 MPയുടെ ഫ്രെണ്ട് ക്യാമറയുമാണ് ഈ നോക്കിയ ഫോണിലുള്ളത്. 5050mAh ആണ് നോക്കിയ G11ന്റെ ബാറ്ററി. 4GB റാമും 64GBയും ചേർന്നതാണ് നോക്കിയയുടെ സ്റ്റോറേജ്. വില: Rs 9,249
Itel P40
6.6 ഇഞ്ച് വലിപ്പമുള്ള Itel ഫോണിന് 13MPയുടെ മെയിൻ ക്യാമറയും 5MPയുടെ ഫ്രെണ്ട് ക്യാമറയുമാണ് വരുന്നത്. 6000mAh ആണ് ബാറ്ററി. 2GB റാമും, 64GBയുമാണ് Itel P40ന്റെ സ്റ്റോറേജ്. വില: Rs 6,499
Samsung Galaxy A04e
6.5 ഇഞ്ചിന്റെ സാംസങ് ഗാലക്സി A04eയിൽ 5000mAhന്റെ ബാറ്ററിയുണ്ട്. 13MPയുടെ മെയിൻ ക്യാമറയും, 2MPയുടെ ഫ്രെണ്ട് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. വില: Rs 9,585
realme narzo 50i
റിയൽമി നാർസോ 50iയും 10,000 രൂപയുടെ ബജറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഫോണാണ്. 10Wന്റെ ഫാസ്റ്റ് ചാർജിങ് ഫീച്ചറിൽ വരുന്ന realme narzo 50iയിൽ 5000mAhന്റെ ബാറ്ററിയാണ് അടങ്ങിയിരിക്കുന്നത്. 8 മെഗാപിക്സലിന്റെ മെയിൻ ക്യാമറയും, 5 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വില: Rs 7,999
Redmi 12C
6.71 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള റെഡ്മി 12Cയ്ക്ക് മീഡിയാടെക് ഹീലിയോ G85 പ്രോസസറാണ് വരുന്നത്. 50MPയുടെ പ്രൈമറി സെൻസറാണ് Redmi 12Cയിലുള്ളത്. 5000mAhന്റെ ബാറ്ററിയുമായി വരുന്ന ഫോണിന്റെ ഫ്രെണ്ട് ക്യാമറ 5MPയാണ്. 4GBയുടെ റാമും 64GBയുടെ സ്റ്റോറേജും ഈ റെഡ്മി ഫോണിൽ ലഭിക്കും. വില: Rs 7,699
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

