ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന റിയൽമിയുടെ മികച്ച 5ജി സ്മാർട്ട് ഫോണുകൾ

ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന റിയൽമിയുടെ മികച്ച 5ജി സ്മാർട്ട് ഫോണുകൾ
HIGHLIGHTS

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ 5ജി സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട്

അതിൽ കുറഞ്ഞ വിലയ്ക്ക് റിയൽമിയുടെ 5ജി ഫോണുകളും ലഭിക്കുന്നതാണ്

15000 രൂപ റേഞ്ചിൽ മുതൽ ഇത്തരത്തിൽ 5ജി ഫോണുകൾ ലഭിക്കുന്നതാണ്

റിയൽമി X7 മാക്സ് 5ജി സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.43   ഇഞ്ചിന്റെ സൂപ്പർ  AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്  120Hz റേറ്റ്  കാഴ്ചവെക്കുന്നുണ്ട് . Corning Gorilla Glass സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളാണ് .  Dimensity 1200 SoC ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ  സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Realme X7മാക്സ്  എന്ന സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ  ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ Sony IMX686 പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുകൾ +  2  മാക്രോ  സെൻസറുകൾ എന്നിങ്ങനെയാണുള്ളത് .കൂടാതെ 16 എംപി സെൽഫിയും ലഭിക്കുന്നതാണ് . ബാറ്ററിയിലേക്കു വരുകയാന്നെകിൽ  4,500mAh ന്റെ (65W fast charging )ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളാണ് ഇതിനുള്ളത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 26999 രൂപയും കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 29999 രൂപയും ആണ് വില വരുന്നത് .

REALME 8 5G -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .90Hz 
 റിഫ്രഷ് റേറ്റ് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 700 ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 8 ജിബിയുടെ റാം + 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .

ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 48   മെഗാപിക്സൽ ട്രിപ്പിൾ  പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .48  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ  പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .കൂടാതെ 5000mah ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി സപ്പോർട്ട് തന്നെയാണ് .ഇന്ത്യൻ വിപണിയിൽ നിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന വിലകുറഞ്ഞ ഒരു 5ജി സ്മാർട്ട് ഫോൺ കൂടിയാണ് Realme 8 5G എന്ന സ്മാർട്ട് ഫോണുകൾ .വില നോക്കുകയാണെങ്കിൽ 4GB റാം  കൂടാതെ 128GB സ്റ്റോറേജ് വേരിയന്റുകൾക്ക് 14999 രൂപയാണ് വില വരുന്നത് .

REALME X7 5ജി  -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ full-HD+ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് . Corning Gorilla Glass സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളാണ് . octa-core Dimensity 800U ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ പ്രവർത്തിക്കുന്നത് . ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Realme X7എന്ന സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ  പിൻ ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് .

64 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് . അതുപോലെ തന്നെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .മറ്റൊരു സവിശേഷത എടുത്തു പറയേണ്ടത് ഇതിന്റെ രണ്ടു സിമ്മിലും 5 ജി സപ്പോർട്ട് ലഭിക്കുന്നുണ്ട് എന്നാണ് .ബാറ്ററിയിലേക്കു വരുകയാന്നെകിൽ  4,300mAh ന്റെ (50 W fast charging )ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  6 ജിബിയുടെ വേരിയന്റുകൾക്ക്  19999 രൂപയും കൂടാതെ 8 ജിബി വേരിയന്റുകൾക്ക് 21999 രൂപയും ആണ് വില .

റിയൽമിയുടെ നർസോ 30 പ്രൊ 5ജി 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ 5ജി സ്മാർട്ട് ഫോണുകൾക്ക് 6.5 HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 1080×2400 FHD+ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Dimensity 800U 5ജി സപ്പോർട്ട് പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .ഈ ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടതും ഇതിന്റെ 5ജി സപ്പോർട്ട് തന്നെയാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു കൂടാതെ 8 ജിബിയുടെ റാം & 128ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമായാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ രണ്ടു സിമ്മുകളിലും 5ജി(5G+5G Dual SIM ) ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ റിയൽമിയുടെ ഈ 5ജി സ്മാർട്ട് ഫോണുകൾ Android 10 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . 

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ ക്യാമറകളാണ് നൽകിയിരുന്നത് .48 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ (Super Nightscape Mode, Night Filters, Chroma Boost, Panoramic View, Expert, Timelapse, HDR, Ultra Wide, Ultra Macro, AI Scene Recognition, AI Beauty, Filter, Slow Motion, Bokeh Effect Control ) + 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ മാക്രോ ക്യാമറകൾ എന്നിവയാണ് ഈ ഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു . ബാറ്ററി ലൈഫിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5000mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .അതുപോലെ തന്നെ 30W ഡാർട്ട് ചാർജിംഗും സപ്പോർട്ട് ആകുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകളുടെ ആരംഭ വില വരുന്നത് 16999 രൂപ മുതലാണ് .8 ജിബിയുടെ റാം  വേരിയന്റുകൾക്ക്  19,999 രൂപയും ആണ് വില വരുന്നത് .

REALME X7 PRO -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55  ഇഞ്ചിന്റെ സൂപ്പർ  AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്  120Hz റേറ്റ്  കാഴ്ചവെക്കുന്നുണ്ട് . Corning Gorilla Glass സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളാണ് . octa-core Dimensity 1000+ SoC ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ പ്രവർത്തിക്കുന്നത് . ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ  സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Realme X7പ്രൊ എന്ന സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുകൾ + 2 മെഗാപിക്സൽ portrait സെൻസറുകൾ + 2  മാക്രോ  സെൻസറുകൾ എന്നിങ്ങനെയാണുള്ളത് .കൂടാതെ 32 എംപി സെൽഫിയും ലഭിക്കുന്നതാണ് . ബാറ്ററിയിലേക്കു വരുകയാന്നെകിൽ  4,500mAh ന്റെ (65W fast charging )ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ 29999 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo