Best 5G Phones: 10000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന കിടിലൻ 5ജി ഹാൻഡ്സെറ്റുകൾ!
10,000 രൂപയിൽ താഴെ വിലയാകുന്ന സ്മാർട്ഫോണുകൾ അന്വേഷിക്കുകയാണോ?
iQOO, സാംസങ്, ഇൻഫിനിക്സ് ബ്രാൻഡുകളിലെ ഫോണുകൾ നോക്കാം
വിലയ്ക്ക് അനുസരിച്ച് ക്യാമറ പെർഫോമൻസും, ഡിസ്പ്ലേയും കിട്ടുന്ന ഹാൻഡ്സെറ്റുകളാണിവ
Best 5G Phones: ബജറ്റ് ലിസ്റ്റിൽ വാങ്ങാവുന്ന മികച്ച 5ജി ഫോണുകൾ നോക്കാം. 10,000 രൂപയിൽ താഴെ വിലയാകുന്ന സ്മാർട്ഫോണുകൾ അന്വേഷിക്കുന്നവർക്കായാണ് ഫോണുകൾ പരിചയപ്പെടുത്തുന്നത്. വിലയ്ക്ക് അനുസരിച്ച് ക്യാമറ പെർഫോമൻസും, ഡിസ്പ്ലേയും കിട്ടുന്ന ഹാൻഡ്സെറ്റുകളാണിവ.
SurveyBest 5G Phones: 10000 രൂപയിൽ താഴെ!
iQOO Z10 Lite 5G: 6,000mAh പവറുള്ള ബാറ്ററിയാണ് ഈ സ്മാർട്ഫോണിലുള്ളത്. 6.74 ഇഞ്ച് വലിപ്പമുള്ള HD+ LCD ഡിസ്പ്ലേയാണ് ഐഖൂ Z10 ലൈറ്റിൽ കൊടുത്തിരിക്കുന്നത്. 50MP പ്രൈമറി സെൻസറും, 2MP ഡെപ്ത് സെൻസറും ഇതിനുണ്ട്.

സാംസങ് ഗാലക്സി M06 5G: ഈ സാംസങ് 5ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്. 50MP പ്രൈമറി സെൻസറും, 2MP ഡെപ്ത് സെൻസറും ഗാലക്സി M06 5ജിയിലുണ്ട്. ഈ സാംസങ് സെറ്റിലും പവർഫുൾ 5,000mAh ബാറ്ററിയാണുള്ളത്. ഇത് 25W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
Ai+ Nova 5G: ഇന്ത്യയിൽ നിർമിച്ച ഹാൻഡ്സെറ്റുകളാണ് എഐ പ്ലസ് നോവ 5ജി. ബജറ്റ് ലിസ്റ്റിലുള്ള ഫോണാണെന്നത് മാത്രമല്ല, ഇതിൽ എഐ പ്ലസ് സ്വകാര്യതയ്ക്കും വലിയ പ്രാധാന്യം നൽകുന്നുണ്ട്. NxtQuantum OS ആണ് സെക്യൂരിറ്റിയ്ക്കായി ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോ ഫോക്കസ് സപ്പോർട്ടുള്ള 50MP പ്രൈമറി സെൻസറുള്ള ഹാൻഡ്സെറ്റാണിത്.
Lava Storm Play: 120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയുള്ള ഫോണാണിത്. മീഡിയടെക് ഡൈമെൻസിറ്റി 6400 പ്രോസസറുണ്ട്.
50MP സോണി IMX752 പ്രൈമറി ഷൂട്ടറും 2MP സെക്കൻഡറി സെൻസറും ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും ലാവ സ്റ്റോം പ്ലേയിൽ നൽകിയിരിക്കുന്നു. ഇതിലുള്ള ,000mAh ബാറ്ററിയ്ക്ക് 18W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കും.
Infinix Hot 50 5G: അടുത്തത് ഇൻഫിനിക്സിന്റെ ഹോട്ട് 50 5ജി ഫോണാണ്. 6.7 ഇഞ്ച് വലിപ്പമുള്ള HD+ LCD സ്ക്രീനാണ് ഫോണിലുള്ളത്. ഇതിൽ സോണിയുടെ IMX582 സെൻസറാണ് നൽകിയിരിക്കുന്നത്. 48MP റെസല്യൂഷനാണ് ഈ പ്രൈമറി ക്യാമറയ്ക്കുള്ളത്. ഇൻഫിനിക്സ് ഈ ബജറ്റ് സ്മാർട്ഫോണിൽ 5000mAh ബാറ്ററിയും, 18 വാട്ട് ഫാസ്റ്റ് ചാർജിങ്ങും കൊടുത്തിരിക്കുന്നു.
സാംസങ് ഗാലക്സി F06 5G: സാംസങ്ങിന്റെ വളരെ മികച്ചൊരു ബജറ്റ് ഫോണാണിത്. 5G റെഡി മീഡിയാടെക് ഡൈമൻസിറ്റി 6300 SoC പ്രോസസറാണ് ഫോണിലുള്ളത്. ഇതിൽ 25 വാട്ട് വേഗത്തിൽ ചാർജാകുന്ന 5000 mAh ബാറ്ററിയും ഉൾപ്പെടുത്തിയിരിക്കുന്നു. ഫോണിൽ ഫോട്ടോഗ്രാഫിയ്ക്കായി 50MP + 2MP സെൻസർ ഉപയോഗിച്ചിരിക്കുന്നു.
Also Read: ZEISS ലെൻസും 200MP ക്യാമറയും മാത്രമല്ല Vivo X300 Pro ഫോണിൽ, 7000mAh ബാറ്ററിയും!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile