ഗെയിമിങ്ങിലെ പുലി! AI ഫീച്ചറുകളോടെ ASUS ROG Phone 8

HIGHLIGHTS

ASUS ROG Phone 8 ലോഞ്ച് ചെയ്തു

മികച്ച ഗെയിമിങ് എക്സ്പീരിയൻസിനായി AI ഫീച്ചറുകൾ ഫോണിലുണ്ട്

കൂടുതൽ കരുത്തുറ്റ ഫീച്ചറും പുതിയ ഡിസൈനുമാണ് ഫോണിനുള്ളത്

ഗെയിമിങ്ങിലെ പുലി! AI ഫീച്ചറുകളോടെ ASUS ROG Phone 8

ഗെയിമിങ് പ്രേമികൾക്ക് ഇതാ ഒരു പുതുവർഷ സമ്മാനം. ASUS ROG Phone 8 ഇന്ത്യയിൽ എത്തി. ഇന്ത്യ ഉൾപ്പെടെ ആഗോള വിപണിയിലാണ് ഫോൺ ലോഞ്ച് ചെയ്തത്. കൂടുതൽ കരുത്തുറ്റ ഫീച്ചറും പുതിയ ഡിസൈനുമാണ് അസൂസിന്റെ പ്രത്യേകത. ഇത് ഗെയിമിങ്ങിന് മികച്ച ഫോണാണെങ്കിലും, സാധാരണ ഫ്ലാഗ്ഷിപ്പ് ഫോൺ പോലെ കൈകാര്യം ചെയ്യാം.

Digit.in Survey
✅ Thank you for completing the survey!

ASUS ROG Phone 8

കാരണം ഈ സീരീസിലെ ഫോണുകൾക്ക് മെലിഞ്ഞ ബെസലുകളാണ് വരുന്നത്. കൂടാതെ മികച്ച സ്‌ക്രീനും കുറഞ്ഞ ഭാരവും എടുത്തുപറയേണ്ട സവിശേഷതകളാണ്.
ആഗോളതലത്തിൽ നടക്കുന്ന ഏറ്റവും വലിയ ടെക് ഇവന്റായ CES 2024ൽ വച്ചാണ് ഫോൺ ലോഞ്ച് ചെയ്തത്.

ASUS ROG Phone 8
ASUS ROG Phone 8 ലോഞ്ച്

അസൂസ് റോഗ് ഫോൺ 7ൽ നിന്നും ഫോണിനെ വ്യത്യസ്തമാക്കുന്ന നിരവധി ഫീച്ചറുകളുണ്ട്. മികച്ച ഗെയിമിങ് എക്സ്പീരിയൻസിനായി AI ഫീച്ചറുകൾ ഫോണിലുണ്ട്. AI വാൾപേപ്പറുകൾ സൃഷ്ടിക്കുന്നതിനാന് സ്റ്റേബിൾ ഡിഫ്യൂഷൻ ടെക്നോളജിയും പ്രയോജനപ്പെടുത്താം.

ASUS ROG Phone 8 ഫീച്ചറുകൾ

6.78-ഇഞ്ച് ആണ് ഫോൺ സ്ക്രീനിന്റെ വലിപ്പം. ഇത് 2400×1080 പിക്സലാണ്. ഗെയിമിങ്ങിനായി മാക്സിമം 165Hz റീഫ്രെഷ് റേറ്റ് വരുന്നു. 2,500 നിറ്റ് ആണ് ഇതിന്റെ ബ്രൈറ്റ്നെസ്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും ഫോണുലുണ്ട്. ഗെയിമിങ്ങിന് ഇണങ്ങിയ സ്‌നാപ്ഡ്രാഗൺ 8 Gen 3 4nm ആണ് പ്രോസസറായുള്ളത്.

24 GB വരെ LPDDR5X റാമും 1 TB UFS 4.0 സ്റ്റോറേജുമാണ് അസൂസിലുള്ളത്. ഇതിന്റെ OS ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ROG UI ആണ്. 65W ഹൈപ്പർ ചാർജ് ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. കൂടാതെ 5500mAh ബാറ്ററിയാണ് ഈ ഗെയിമിങ് ഫോണിന് പവർ നൽകുന്നത്.

ASUS ROG Phone 8 ക്യാമറ

50 മെഗാപിക്സലാണ് അസൂസ് റോഗ് ഫോൺ 8ന്റെ മെയിൻ ക്യാമറ. 32 MP ടെലിഫോട്ടോ ലെൻസുള്ള ഫോണാണിത്. 13MP അൾട്രാ വൈഡ് സെൻസറും അസൂസ് റോഗ് ഫോൺ 8ലുണ്ട്. ഇതിൽ സെൽഫിയ്ക്കായി 32 എംപി ഫ്രെണ്ട് ക്യാമറയും വരുന്നു.

READ MORE: OnePlus 12R Launch and Price: OnePlus 12R ജനുവരി 23ന്, എത്ര വില വരും?

വില ഇങ്ങനെ…

91,500 രൂപ റേഞ്ചിൽ അസൂസ് റോഗ് ഫോൺ 8 വരുന്നു. 16GB റാമും, 256GB വരുന്ന ഫോണിനാണ് ഈ വില. അസൂസ് റോഗ് 8 പ്രോയുടെ 16GB, 512GB മോഡലിന് 94,999 രൂപ വിലയാകും. റോഗ് 8 പ്രോയുടെ 24GB+1TB വേരിയന്റിന് 119,999 രൂപയാണ് വില.
റിബൽ ഗ്രേ & ഫാന്റം ബ്ലാക്ക് നിറങ്ങളിൽ ബേസിക് മോഡൽ ലഭിക്കും. ഇതിന്റെ പ്രോ, പ്രോ എഡിഷനുകൾ ഫാന്റം ബ്ലാക്ക് നിറത്തിലും വാങ്ങാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo