iPhone 16: പ്രോസസർ ഇനി രഹസ്യമല്ല! വരുന്നത് A18 ചിപ്പ്, അതും പ്രോ എന്നോ Plus എന്നോ വ്യത്യാസമില്ലാതെ| TECH NEWS

HIGHLIGHTS

iPhone 16 എല്ലാ മോഡലുകളിലും ഒരേ ചിപ്സെറ്റ് ഉപയോഗിച്ചേക്കും

Apple A18 ചിപ്പ് ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്

പുതിയ ഐഫോണിൽ റിമൂവെബിൾ ബാറ്ററിയും നൽകിയേക്കും

iPhone 16: പ്രോസസർ ഇനി രഹസ്യമല്ല! വരുന്നത് A18 ചിപ്പ്, അതും പ്രോ എന്നോ Plus എന്നോ വ്യത്യാസമില്ലാതെ| TECH NEWS

iPhone 16 പെർഫോമൻസിൽ പുതിയ അപ്ഡേറ്റുമായി Apple. ഐഫോൺ 16-ലെ എല്ലാ ഫോണുകളിലും ഒരേ ചിപ്സെറ്റാണ് ആപ്പിൾ അവതരിപ്പിക്കുക. നാല് മോഡലുകളായിരിക്കും ഏറ്റവും പുതിയ ഐഫോണിൽ വരാനിരിക്കുന്നത്. ഇവയിൽ നാലിലും ഒരേ പവർഹൗസ് ഉപയോഗിക്കുമെന്നാണ് സൂചന.

Digit.in Survey
✅ Thank you for completing the survey!

iPhone 16 പെർഫോമൻസ് അപ്ഡേറ്റ്

ഇനിയുള്ള ഐഫോണുകളിൽ നിങ്ങൾക്ക് ടയേർഡ് പ്രോസസർ സിസ്റ്റം ലഭിക്കില്ല. പകരം ആപ്പിൾ A18 ചിപ്പ് ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ ഐഫോൺ 16 മോഡലുകളിലും ഒരേ പ്രോസസർ തന്നെയായിരിക്കും. ഇങ്ങനെ ആപ്പിൾ ഏകീകൃത ചിപ്പ് തന്ത്രവുമായി മുന്നോട്ട് പോകുമെന്നാണ് റിപ്പോർട്ടുകൾ.

A18 ചിപ്പുമായി iPhone 16

എല്ലാ മോഡലുകളിലും ഒരേ ചിപ്സെറ്റ് ആപ്പിൾ പരീക്ഷിച്ചേക്കുമെന്ന് നേരത്തെയും വാർത്തകളുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളാണ് ഏറ്റവും പുതിയതായി വരുന്നത്.

iPhone 16
iPhone 16

ഇതുവരെ വന്ന പോലെ ഐഫോൺ 16 മോഡലുകൾക്കും പേര് നൽകുക. എന്നാൽ എല്ലാ ഫോണുകളിലും A18 ചിപ്പ് പൊതുവാക്കുന്നത് മാറ്റത്തിന്റെ സൂചനയാണ്. നാല് ഐഫോണുകളായിരിക്കാം ആപ്പിളിന്റെ പണിപ്പുരയിൽ എന്നാണ് ലഭിക്കുന്ന വിവരം.

എന്നിരുന്നാലും ഐഫോൺ 16 മോഡലിൽ SE എന്ന സ്പെഷ്യൽ എഡിഷനുമുണ്ടായേക്കും. ഇങ്ങനെയെങ്കിൽ 5 ഐഫോൺ 16 ഫോണുകളുണ്ടാകുമെന്നും മറ്റ് ചില റിപ്പോർട്ടുകളുണ്ട്.

ഐഫോൺ 16 vs ഐഫോൺ 15

കഴിഞ്ഞ വർഷമാണ് ആപ്പിളിന്റെ ഐഫോൺ 15 പുറത്തിറങ്ങിയത്. കഴിഞ്ഞ സെപ്തംബറിലെ ലോഞ്ചിൽ നാല് മോഡലുകളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. ഐഫോൺ 15, പ്ലസ് മോഡലുകളിൽ എ16 ബയോണിക് ചിപ്‌സെറ്റ് നൽകി. പ്രോ മോഡലുകളിലാകട്ടെ എ17 ചിപ്‌സെറ്റും ഉൾപ്പെടുത്തി.

എന്നാൽ ഇനിയുള്ള ഐഫോണുകളിൽ മോഡൽ വ്യത്യാസമില്ലാതെ പ്രോസസർ അവതരിപ്പിക്കുകയാണ്. ഇതിനായാണ് എല്ലാ മോഡലുകളിലേക്കും എ18 ചിപ്‌സെറ്റ് ചേർക്കുന്നത്.

സ്റ്റോറേജും കൂട്ടുന്നോ?

പ്രോസസറിൽ മാത്രമല്ല ഐഫോൺ 16 മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഫോണുകളുടെ സ്റ്റോറേജിലും മാറ്റം വന്നേക്കുമെന്നാണ് റിപ്പോർട്ട്. ഐഫോൺ 16, 16 പ്ലസ് എന്നിവയ്ക്ക് 8GB ആയിരിക്കും സ്റ്റോറേജ്.

Read More: Redmi Note 13 Pro 5G: കടും ചുവപ്പിൽ അണിഞ്ഞൊരുങ്ങി 200MP സെൻസറുള്ള Triple ക്യാമറ ഫോൺ

ഐഫോൺ 15 വരെയുള്ള ഫോണുകളിൽ ഇവ 6ജിബി റാമുള്ളവയായിരുന്നു. ഇതിൽ അപ്‌ഗ്രേഡ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതുകൂടാതെ പുതിയ ഐഫോണിൽ റിമൂവെബിൾ ബാറ്ററിയും നൽകിയേക്കും.
യൂറോപ്യന്‍ യൂണിയന്‍ നിയമം പാലിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo