Apple iPhone Duo: സംഗതി കൊള്ളാലോ, ഇന്നെത്തുന്ന വമ്പൻ ഐഫോൺ, വില 2 ലക്ഷത്തിനടുത്ത്!

ആപ്പിൾ അവതരിപ്പിക്കുന്ന തങ്ങളുടെ ആദ്യ മടക്കാവുന്ന ഫോണാകും Apple iPhone Duo. ആപ്പിളിന്റെ ഔദ്യോഗിക Surprise and Shine ഇവന്റിൽ ഐഫോൺ മടക്കുന്ന ഫോൺ പ്രതീക്ഷിക്കുന്നു. ഇതിന്റെ പേര് ഐഫോൺ അൾട്രായാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കന്നി ഫോൾഡ് ഫോണിന്റെ പേര് ഐഫോൺ ഡ്യുവോ എന്നാകുമെന്നാണ് പുതിയ വിവരം. വർഷങ്ങളായുള്ള കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കും വിരാമമിട്ടാണ് ആപ്പിളിന്റെ മടക്ക് ഫോൺ ലോഞ്ച് ചെയ്യുക. ടാബ്‌ലെറ്റിന്റെ വലുപ്പമുള്ള വലിയ ഡിസ്‌പ്ലേയും, മടക്കി പോക്കറ്റിലിടാൻ പാകത്തിലുള്ള മോഡലുമാകും ഫോണിനുണ്ടാകുക.

ആപ്പിളിന്റെ ഏറ്റവും പുതിയതും കരുത്തുറ്റതുമായ പ്രൊസസർ, ക്യാമറ, ഡിസൈൻ തുടങ്ങിയ സവിശേഷതകൾ ഇതിന് പ്രതീക്ഷിക്കാം. രണ്ട് ലക്ഷത്തിനടുത്ത് വില ഇതിനുണ്ടായിരിക്കും. ഐഫോൺ ഡ്യുവോ ഫോണിന്റെ പ്രതീക്ഷിക്കുന്ന സവിശേഷതകളും വിലയും അറിയാം.

Apple iPhone Duo Expected Specifications

ആപ്പിൾ ഐഫോൺ ഡുവോ ആയിരിക്കുമോ അതോ ഐഫോൺ അൾട്രായാകുമോ എന്നതിൽ ഇനിയും കമ്പനിയുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണം വന്നിട്ടില്ല. എന്നാലും വരാനിരിക്കുന്ന ഫോൾഡബിൾ സ്മാർട്ട് ഫോണിന് 7.8 ഇഞ്ച് വലിപ്പമുള്ള ഇന്നർ ഡിസ്‌പ്ലേയുണ്ടായിരിക്കാം. ഇതിന്റെ കവർ സ്‌ക്രീനിന് 5.5 ഇഞ്ച് വലിപ്പവുമുണ്ടായിരിക്കും. ഫോൺ നിവർത്തിവെക്കുമ്പോൾ 4.5mm കനവും, മടക്കിവെക്കുമ്പോൾ ഏകദേശം 9.5mm കനവും ലഭിച്ചേക്കും.

Also Read: ഫ്രെഷ്, ഫ്രെഷേ! iPhone 18 Pro, ഐഫോൺ 18 പ്രോ മാക്സ് രണ്ട് ഗംഭീര കളറുകളിൽ

ആപ്പിളിന്റെ A20 പ്രോ ചിപ്‌സെറ്റിലാകും സ്മാർട്ട് ഫോൺ അവതരിപ്പിക്കുക. ഇതിന് 12GB റാം, 1TB അല്ലെങ്കിൽ 2TB വരെ സ്റ്റോറേജ് സപ്പോർട്ട് പ്രതീക്ഷിക്കാം. ഇതിൽ 4,883mAh ബാറ്ററിയാകും നൽകുമെന്നും സൂചനകൾ ലഭിക്കുന്നു.

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ രണ്ട് 48MP സെൻസറുകളുള്ള ഡ്യുവൽ റിയർ ക്യാമറ ഇതിലുണ്ടാകും. ഐഫോൺ ഡുവോയിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 18MP ക്യാമറകൾ നൽകിയേക്കും. ഇത് കവർ ഡിസ്‌പ്ലേയിലും ഇന്നർ ഡിസ്‌പ്ലേയിലും സജ്ജീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

iPhone Fold: ഇന്ത്യയിലെ വിലയും കളറും

ആപ്പിൾ ഐഫോൺ ഡുവോയിൽ ഏകദേശം 2.82 ലക്ഷം രൂപ മുതലാകും വില. ഇതിന്റെ ടോപ് വേരിയന്റിന് ഏകദേശം 3.4 ലക്ഷം രൂപ വരെയായേക്കും. ഫോൾഡബിൾ ഐഫോൺ നിങ്ങൾക്ക് ഡാർക്ക് ബ്ലൂവും ബ്ലാക്കും ചേർന്ന നിറത്തിലോ, വൈറ്റ്/സിൽവർ കോമ്പിനേഷനിലോ ആയിരിക്കും അവതരിപ്പിക്കുക.

ഇന്ന് രാത്രി 10.30 മണിക്കായിരിക്കും Apple event 2026 അരങ്ങേറുന്നത്. ആപ്പിളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും ആപ്പിൾ ടിവി ആപ്പ് വഴിയും ലൈവ് കാണാം. ഇത്തവണ ടിം കുക്കിന് പകരം ആപ്പിളിന്റെ പുതിയ സിഇഒ ജോൺ ടെർണസിന്റെ നേതൃത്വത്തിലാണ് ആപ്പിൾ സർപ്രൈസ് ആൻഡ് ഷൈൻ ഇവന്റ് സംഘടിപ്പിക്കുക.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :