പറഞ്ഞ ഓഫർ എത്തി! Samsung Galaxy S25 Ultra 5G ഈ ഓഫറിൽ നഷ്ടപ്പെടുത്തരുത്

ആൻഡ്രോയിഡിലെ സ്മാർട്ട് ഫോൺ രാജാക്കന്മാരായ Samsung Galaxy S25 Ultra 5G വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം. Amazon Prime Day സെയിലിന്റെ ഭാഗമായി 200MP സ്മാർട്ട് ഫോൺ ഓഫറിൽ ലഭിക്കും. ആകർഷകമായ ഓഫറുകളോടെയും ഇഎംഐ ഡിസ്കൗണ്ടുകളോടെയും സാംസങ് ഫ്ലാഗ്ഷിപ്പ് ഫോൺ വാങ്ങിക്കാം. ജൂലൈ 4 മുതൽ ജൂലൈ 6 വരെയാണ് ആമസോണിൽ പ്രൈം ഡേ സെയിൽ ലഭിക്കുന്നത്. 1,29,999 രൂപയുടെ ഹാൻഡ്സെറ്റ് 85000 രൂപയിലും താഴെ ആമസോണിലൂടെ സ്വന്തമാക്കാം. സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും ഓഫറുകളും വിശദമായി അറിയാം.

Samsung Galaxy S25 Ultra 5G Price Offer Amazon

1,29,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്25 അൾട്രാ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 40000 രൂപയുടെ വിലക്കിഴിവ് സ്മാർട്ട് ഫോണിന് ലഭിക്കും. സാംസങ് എസ്25 അൾട്രാ ആമസോൺ പ്രൈം ഡേ ഓഫറിൽ 84999 രൂപയ്ക്ക് ലഭിക്കും. ഇതിന് 3000 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്. 2,988 രൂപയ്ക്ക് ഫ്ലാഗ്ഷിപ്പ് ഫോൺ ഇഎംഐയിലും പർച്ചേസ് ചെയ്യാം. സ്റ്റോക്ക് തീരുന്നതിന് അനുസരിച്ച് ഓഫറിലും വ്യത്യാസം വരും. അതിനാൽ ഫ്ലാഗ്ഷിപ്പ് രാജാവായ ഗാലക്സി എസ്25 അൾട്രാ ഇത്രയും വിലക്കുറവിൽ ലഭിക്കുന്ന ബമ്പർ ഓഫർ മിസ്സാക്കരുത്.

Also Read: 330 ദിവസം റീചാർജ് മറക്കാം! ഈ BSNL പ്ലാനിൽ അൺലിമിറ്റഡ് കോളിംഗും ഡാറ്റയും

സാംസങ് ഗാലക്സി എസ്25 അൾട്രാ പ്രത്യേകതകൾ

  • ഡിസ്പ്ലേ: 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 2,600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള സ്മാർട്ട് ഫോണാണിത്. 6.9 ഇഞ്ച് QHD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയുള്ള സാംസങ് ഗാലക്സി ഫോണാണിത്.
  • പ്രോസസർ: സ്നാപ്ഡ്രാഗൺ 8 Elite ചിപ്സെറ്റാണ് ഇതിലുള്ളത്. 12GB LPDDR5X റാമും 1TB വരെയുള്ള UFS 4.0 സ്റ്റോറേജും ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഗെയിമിംഗ്, ഫോട്ടോഗ്രാഫി, AI ഫീച്ചറുകൾ സപ്പോർട്ട് ചെയ്യുന്ന ചിപ്സെറ്റാണിത്.
  • ക്യാമറ: 200MP പ്രൈമറി ക്യാമറ ഈ സാംസങ് ഫ്ലാഗ്ഷിപ്പിനുണ്ട്. സ്മാർട്ട് ഫോണിൽ 50MP അൾട്രാ-വൈഡ് ക്യാമറയും ഡ്യുവൽ ടെലിഫോട്ടോ സെൻസറുകളുമുണ്ട്. 10MP ടെലിഫോട്ടോ ലെൻസ്, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസുമാണ് ഫോണിലുള്ളത്.
  • ബാറ്ററി: 45W വയർഡ് ചാർജിംഗുള്ള 5,000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എസ്25 അൾട്രായിലുള്ളത്. Qi വയർലെസ് ചാർജിംഗ് സപ്പോർട്ടും ഫോണിനുണ്ട്.
  • മറ്റ് ഫീച്ചറുകൾ: IP68 റേറ്റിംഗ്, വൈ-ഫൈ 7, സാംസങ് ഡെക്സ് (Samsung DeX), ഏഴ് വർഷത്തെ ആൻഡ്രോയിഡ് ഒഎസ്, സെക്യൂരിറ്റി അപ്ഡേറ്റും ഫോണിനുണ്ട്.

Disclaimer: ഇതിൽ ആമസോൺ അനുബന്ധ ലിങ്കുകളുണ്ട്. ഈ ലിങ്കുകൾ വഴി നിങ്ങൾ പർച്ചേസ് നടത്തിയാൽ ഞങ്ങൾക്ക് ചെറിയൊരു കമ്മീഷൻ ലഭിച്ചേക്കാം. എന്നാൽ നിങ്ങൾ നൽകുന്ന വിലയെ ഇത് ബാധിക്കില്ല.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :