330 ദിവസം റീചാർജ് മറക്കാം! ഈ BSNL പ്ലാനിൽ അൺലിമിറ്റഡ് കോളിംഗും ഡാറ്റയും

330 ദിവസം റീചാർജ് മറക്കാം! ഈ BSNL പ്ലാനിൽ അൺലിമിറ്റഡ് കോളിംഗും ഡാറ്റയും

BSNL (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) ദീർഘകാല വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനുകൾ തേടുന്ന ഉപയോക്താക്കൾക്ക് ഇതാ സന്തോഷ വാർത്ത! ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള പ്ലാനാണിത്. കൃത്യം ഒരു വർഷമില്ലെങ്കിലും ഏകദേശം 11 മാസത്തെ വാലിഡിറ്റി ബിഎസ്എൻഎൽ പ്ലാനിൽ നിന്ന് ലഭിക്കുന്നു. പ്രതിദിനം 1.5GB ഡാറ്റ സഹിതം പ്ലാനിൽ ലഭ്യമാണ്. ദിവസം 6 രൂപ മാത്രമാണ് സർക്കാർ ടെലികോമിന്റെ ഈ മികച്ച റീചാർജ് പ്ലാനിൽ ചെലവാകുന്നത്. ഇതിൽ ഡാറ്റയും കോളിങ് സേവനങ്ങളും ബിഎസ്എൻഎൽ തരുന്നുണ്ട്. 330 രൂപ പ്ലാനിന്റെ വിശദവിവരങ്ങൾ അറിയാം.

Digit.in Survey
✅ Thank you for completing the survey!

BSNL 1.5GB Data Plan

രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗ് സൗകര്യവും സ്വദേശി 4ജിയും പ്ലാനിൽ ലഭ്യമാണ്. ചെലവ് നിയന്ത്രിച്ച് കൂടുതൽ കാലം മൊബൈൽ സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ബജറ്റ് പ്ലാനാണ്. ദിവസേന 6 രൂപ നിരക്കിലുള്ള പ്ലാനിന്റെ വില 1999 രൂപ മാത്രമാണ്. ഇത്രയും തുച്ഛ വിലയിൽ, കൂടുതൽ കാലത്തേക്കുള്ള വാലിഡിറ്റി സ്വകാര്യ ടെലികോമുകളിൽ പോലും ലഭിക്കില്ല.

BSNL 1999 Plan Benefits

1999 രൂപ പ്ലാനിൽ 330 ദിവസത്തെ കാലാവധിയാണുള്ളത്. ഇടയ്ക്കിടെ റീച്ചാർജ് ചെയ്യേണ്ട ബുദ്ധിമുട്ടില്ലെന്നതും ശ്രദ്ധേയമാണ്. പ്രതിദിനം ബൾക്ക് ഡാറ്റയും, ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും കോളിങ് സേവനവും മെസേജിങ് സേവനങ്ങളും 1999 രൂപ പാക്കേജിൽ ലഭ്യമാണ്. 181.7 രൂപയാണ് ബിഎസ്എൻഎൽ പ്ലാനിന്റെ മാസച്ചെലവ്.

Also Read: Amazon Prime Day: 200MP ക്യാമറയുള്ള Samsung Galaxy S25 Ultra 84999 രൂപയ്ക്ക്, ഓഫറിനായി കാത്തിരിക്കാം!

  1. വാലിഡിറ്റി: ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വാലിഡിറ്റി 330 ദിവസമാണ്. എന്നുവച്ചാൽ 11 മാസത്തെ കാലാവധി ലഭിക്കും.
  2. ഡാറ്റ ആനുകൂല്യങ്ങൾ: പ്രതിദിനം 1.5 GB 4ജി സ്വദേശി ഡാറ്റ 1999 രൂപ പാക്കേജിൽ ലഭ്യമാണ്. ഇങ്ങനെ നോക്കുമ്പോൾ 11 മാസത്തേക്ക് മൊത്തം 495 GB ഇന്റർനെറ്റ് ഡാറ്റ ലഭിക്കുന്നു. ദിവസം 1.5 GB ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ 40 Kbps വേഗതയിൽ ഡാറ്റ ലഭിക്കുന്നു.
  3. കോളിംഗ് സേവനങ്ങൾ: ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് സേവനങ്ങളും ബിഎസ്എൻഎൽ പാക്കേജിൽ നിന്ന് ആസ്വദിക്കാം.
  4. എസ്എംഎസ് ഓഫറുകൾ: പ്രതിദിനം 100 സൗജന്യ എസ്എംഎസ് ആനുകൂല്യങ്ങൾ ഇതിൽ ലഭ്യമാണ്.
  5. അധിക ആനുകൂല്യങ്ങൾ: 1999 രൂപ പ്ലാനിൽ BiTV App സൗജന്യ സബ്‌സ്‌ക്രിപ്ഷനും ബോണസ് ഓഫറായി അനുവദിച്ചിരിക്കുന്നു.

ബിഎസ്എൻഎൽ 1999 രൂപ പ്ലാനിന്റെ നേട്ടങ്ങൾ!

ഏകദേശം 11 മാസം റീചാർജ് ചെയ്യേണ്ടെന്നതാണ് 1999 രൂപ പ്ലാനിന്റെ നേട്ടം. ഈ കാലയളവിൽ സിം ആക്ടീവായിരിക്കുമെന്നതും മറ്റ് റീചാർജ് ഓഫറുകൾ അന്വേഷിക്കേണ്ടെന്നതും ഒരു മേന്മയാണ്. വിദ്യാർഥികൾക്കും മുതിർന്ന പൗരൻമാർക്കും സ്ഥിരമായി നമ്പർ സജീവമായി നിലനിർത്താൻ ഈ റീചാർജ് പ്ലാൻ പ്രയോജനപ്പെടുത്താം. 4G സേവനം ലഭ്യമായ പ്രദേശങ്ങളിൽ ബിഎസ്എൻഎൽ 1999 രൂപ പ്ലാൻ എന്തായാലും നഷ്ടമാകില്ല.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile