Amazon Prime Day: 200MP ക്യാമറയുള്ള Samsung Galaxy S25 Ultra 84999 രൂപയ്ക്ക്, ഓഫറിനായി കാത്തിരിക്കാം!
Amazon Prime Day സെയിലിനായി കാത്തിരിക്കുന്ന സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഒരു ബമ്പർ ഓഫർ വാർത്ത എത്തിയിരിക്കുന്നു! ആൻഡ്രോയിഡിലെ കൊലകൊമ്പനായ Samsung Galaxy S25 Ultra 5G ഏറ്റവും വിലക്കുറവിൽ ആമസോണിൽ നിന്ന് വാങ്ങാം. 200MP പ്രധാന ക്യാമറ, ശക്തമായ Snapdragon പ്രോസസർ, വലിയ AMOLED ഡിസ്പ്ലേയുള്ള സാംസങ് സ്മാർട്ട് ഫോണാണിത്.
Surveyജൂലൈ 4 നാണ് ആമസോൺ പ്രൈം ഡേ സെയിൽ ആരംഭിക്കുന്നത്. പ്രൈം മെമ്പർഷിപ്പുള്ളവർക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വിലയാകുന്ന ഫോൺ 85000 രൂപയ്ക്ക് താഴെ വാങ്ങിക്കാം. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും ഉൾപ്പെടെ സാംസങ് ഗാലക്സി എസ്25 അൾട്രാ ഈ സെയിലിലൂടെ പർച്ചേസ് ചെയ്യാം. സെയിൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഓഫർ വിലയെ കുറിച്ചും സാംസങ് എസ്25 അൾട്രായുടെ പ്രത്യേകതകളും അറിയാം.
Samsung Galaxy S25 Ultra 5G Price Deal Amazon
ആമസോൺ സൈറ്റിൽ തന്നെയാണ് സാംസങ് ഗാലക്സി എസ്25 അൾട്രായുടെ ഓഫർ വിലയെ കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. 1,29,999 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോണിൽ നിലവിലെ വില 1,09,999 രൂപയാണ്. പ്രൈം ഡേ സെയിൽ ആരംഭിക്കുമ്പോൾ കുത്തനെ വില കുറയും.
Also Read: എന്തൊരു സിമ്പിളാ ഈ പ്ലാൻ! BSNL 30 ദിവസത്തേക്ക് തരുന്ന ഈ ചെറിയ റീചാർജ് മിസ്സാക്കണോ?
ലഭിക്കുന്ന വിവരം പ്രകാരം സാംസങ് ഗാലക്സി എസ്25 അൾട്രാ 84999 രൂപയ്ക്ക് വിൽക്കുമെന്നാണ്. 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന്റെ ഓഫറാകുമിത്. ഈ സെയിലിൽ 9 മാസത്തേക്കുള്ള നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കുന്നതാണ്. ബാങ്ക് ഓഫറുകളെ കുറിച്ചും എക്സ്ചേഞ്ച് ഡീലുകളെ കുറിച്ചും വരുംദിവസങ്ങളിൽ അറിയാനാകും.

സാംസങ് ഗാലക്സി എസ് 25 അൾട്രാ പ്രത്യേകതകൾ
8K വീഡിയോ റെക്കോർഡിംഗും മികവുറ്റ ഫ്ലാഗ്ഷിപ്പ് പ്രോസസറുമുള്ള സാംസങ് ഫ്ലാഗ്ഷിപ്പ് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ വിശദമായി അറിയാം.
- ഡിസ്പ്ലേ: 6.9 ഇഞ്ച് ക്വാഡ് എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണിന് 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ട്. ഔട്ട്ഡോർ ടാസ്കുകൾക്കായി 2,600 nits വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടും ലഭിക്കുന്നു.
- ക്യാമറ: 200MP പ്രൈമറി സെൻസറും 50MP അൾട്രാ-വൈഡ് ലെൻസും 10MP ടെലിഫോട്ടോ ലെൻസ്, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ചേർന്നതാണ് ക്യാമറ യൂണിറ്റ്. 30fps-ൽ 8K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ഇതിന് ലഭിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP സെൻസറും കൊടുത്തിരിക്കുന്നു.
- പ്രോസസർ: സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിൽ 12GB LPDDR5X റാമും 256GB UFS 4.0 സ്റ്റോറേജും ബന്ധിപ്പിച്ചിരിക്കുന്നു.
- ബാറ്ററി: 45W ഫാസ്റ്റ് വയർഡ് ചാർജിംഗും Qi വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഫോണിന് കരുത്ത് നൽകാൻ 5,000mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു.
- ഡ്യൂറബിലിറ്റി: പൊടി, വെള്ളം പ്രതിരോധിക്കാനായി ഫോണിന് IP68 റേറ്റിംഗുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
