Motorola 5G ഫോൺ ഇനി വിലക്കുറവിൽ! Snapdragon പ്രൊസസറും 50MP ക്യാമറയും 8GB റാമും

മോട്ടറോളയുടെ പ്രീമിയം ഫോണുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇതാ വമ്പൻ ഓഫർ എത്തിയിരിക്കുന്നു. 50MP സെൽഫി ക്യാമറയും മികച്ച പ്രകടനത്തിന് Snapdragon പ്രൊസസറുമുള്ള Motorola Edge 70 5G വിലക്കുറവിൽ ലഭ്യമാണ്. ആമസോണിനേക്കാൾ ആകർഷകമായ വിലക്കിഴിവിൽ ഫ്ലിപ്കാർട്ടിൽ മോട്ടറോള സ്മാർട്ട് ഫോൺ വാങ്ങിക്കാം. മികച്ച ബാങ്ക് ഇളവും എക്സ്ചേഞ്ച്, ഇഎംഐ ഓഫറുകളും ഫോണിന് ലഭ്യമാണ്. ആകർഷകമായ ഡിസൈനും 5G കണക്റ്റിവിറ്റിയും ആഗ്രഹിക്കുന്നവർക്ക്, പരിമിതകാലത്തേക്കുള്ള ഓഫർ വിനിയോഗിക്കാം. ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്നും ഓഫറുകളും വിശദമായി അറിയാം.

Motorola Edge 70 5G Price Discount Flipkart

8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണുകൾക്കാണ് ഇളവ്. 34999 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. മോട്ടറോള ഫോണിന് ഫ്ലിപ്കാർട്ടിൽ ഇപ്പോഴത്തെ വില 27999 രൂപ മാത്രമാണ്. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 1400 രൂപ ഇളവിൽ വാങ്ങിക്കാം. ഇങ്ങനെ മോട്ടോ ഫോൺ 27000 രൂപയ്ക്കും താഴെ വാങ്ങാം.

Also Read: Flipkart Freedom Day Sale വരുന്നു; ഐഫോൺ 17 പ്രോ മാക്സ് ഉൾപ്പെടെ വൻ ഓഫറുകൾ!

മോട്ടോ എഡ്ജ് 70 5ജി 19900 രൂപയുടെ എക്സ്ചേഞ്ച് ഡീലിലും സ്വന്തമാക്കാം. 4667 രൂപ അടച്ച് 6 മാസത്തേക്കുള്ള ഇഎംഐയിലും മോട്ടോ ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. അതേസമയം ആമസോണിൽ 8ജിബി മോട്ടോ എഡ്ജ് 70 5ജിയുടെ വില 28,870 രൂപയാണ്.

മോട്ടോ എഡ്ജ് 70 5ജി ഫീച്ചറുകൾ

1,220×2,712 പിക്സൽ റെസല്യൂഷനുള്ള സ്മാർട്ട് ഫോണിന് 120Hz റിഫ്രഷ് റേറ്റും 6.67 ഇഞ്ച് POLED ഡിസ്‌പ്ലേയുമാണുള്ളത്. സ്നാപ്ഡ്രാഗൺ 7 Gen 4 പ്രൊസസറിലാണ് സ്മാർട്ട് ഫോൺ പ്രവർത്തിക്കുന്നു. ഇതിന് 12GB റാമും 512GB സ്റ്റോറേജുമുണ്ട്.

f/2.0 അപ്പേർച്ചറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുമുള്ള രണ്ട് 50 മെഗാപിക്സൽ സെൻസറുകളാണ് മോട്ടറോളയിലുള്ളത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16-ൽ മോട്ടോ ഫോൺ പ്രവർത്തിക്കുന്നു.

68W വയർഡ് ചാർജിംഗും 15W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 4,800 mAh ലിഥിയം-അയോൺ ബാറ്ററിയുള്ള സ്മാർട്ട് ഫോണാണിത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :