6000mAh ബാറ്ററിയുടെ പവർ, OIS Triple ക്യാമറ ഫോട്ടോഗ്രാഫി, Samsung Galaxy ഫോൺ 14,000 രൂപയ്ക്ക് വാങ്ങാം

HIGHLIGHTS

25,000 രൂപയുടെ Samsung Galaxy M34 പകുതി വിലയ്ക്ക് വാങ്ങാം

ഇതുകൂടാതെ ഇഎംഐ ഓഫറും ബാങ്ക് ഓഫറും ലഭിക്കുന്നതാണ്

6000mAh ബാറ്ററിയും 25W USB Type C ചാർജിങ്ങുമുള്ള സ്മാർട്ഫോണാണിത്

6000mAh ബാറ്ററിയുടെ പവർ, OIS Triple ക്യാമറ ഫോട്ടോഗ്രാഫി, Samsung Galaxy ഫോൺ 14,000 രൂപയ്ക്ക് വാങ്ങാം

Samsung Galaxy M34 5G ഇപ്പോൾ വിലക്കുറവിൽ വിൽക്കുന്നു. 42 ശതമാനം വിലക്കിഴിവിലാണ് ഫോൺ വിൽക്കുന്നത്. എന്നാൽ ഗാലക്സി എം34-ന്റെ എല്ലാ നിറത്തിലുള്ള ഫോണിനും ഓഫർ ലഭ്യമല്ല. 6000mAh ബാറ്ററിയും 25W USB Type C ചാർജിങ്ങുമുള്ള സ്മാർട്ഫോണാണിത്.

Digit.in Survey
✅ Thank you for completing the survey!

മിഡ് റേഞ്ചിൽ പുറത്തിറങ്ങിയ ഫോൺ ഇപ്പോൾ ലോ ബജറ്റിൽ വാങ്ങാം. 25,000 രൂപയുടെ Samsung Galaxy M34 പകുതി വിലയ്ക്ക് വാങ്ങാനാകും. ഇതുകൂടാതെ ഇഎംഐ ഓഫറും ബാങ്ക് ഓഫറും ലഭിക്കുന്നതാണ്.

Samsung Galaxy M34 5G ഓഫർ
Samsung Galaxy M34 5G ഓഫർ

Samsung Galaxy M34 5G സ്പെസിഫിക്കേഷൻ

6.6 ഇഞ്ച് Super AMOLED ഡിസ്‌പ്ലേയുള്ള ബജറ്റ്-ഫ്രെണ്ട്ലി ഫോണാണിത്. 120Hz റീഫ്രെഷ് റേറ്റാണ് ഈ സ്മാർട്ഫോണിന് വരുന്നത്. ഫോൺ സ്ക്രീൻ FHD+ റെസല്യൂഷൻ സപ്പോർട്ട് ചെയ്യുന്നു.

ഈ ഗാലക്സി ഫോണിന് 1,000 നിറ്റ്സ് ബ്രൈറ്റ്നെസ് ലഭിക്കുന്നുണ്ട്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 ഉപയോഗിച്ച് ഡിസ്‌പ്ലേ സംരക്ഷിച്ചിരിക്കുന്നു. ഫോണിന് മികച്ച പെർഫോമൻസ് തരുന്നത് എക്‌സിനോസ് 1280 പ്രോസസറാണ്. 6,000mAh ബാറ്ററിയുള്ളതിനാൽ പവറിലും ഈ ഗാലക്സി ഫോൺ കേമനാണ്. 25W USB Type C ഫാസ്റ്റ് ചാർജിങ്ങും സപ്പോർട്ട് ചെയ്യുന്നു.

M സീരീസിലെ ഈ സാംസങ് ഫോൺ ഫോട്ടോഗ്രാഫിയിലും കെങ്കേമമാണ്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുള്ള സ്മാർട്ഫോണാണിത്. ഇതിന്റെ മെയിൻ ക്യാമറ 50 മെഗാപിക്സലാണ്. ഈ പ്രൈമറി ക്യാമറയിൽ OIS ഫീച്ചറും നൽകിയിട്ടുണ്ട്. ഫോണിന്റെ രണ്ടാമത്തെ ക്യാമറ 8 മെഗാപിക്സലാണ്. ഈ അൾട്രാ വൈഡ് ക്യാമറയ്ക്ക് പുറമെ 2MP മാക്രോ ക്യാമറയുമുണ്ട്. 13 മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ.

ഡോൾബി അറ്റ്‌മോസിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. 5G, Wi-Fi, ബ്ലൂടൂത്ത്, GPS ഫീച്ചറുകൾ ഇതിൽ ലഭിക്കും.

Samsung Galaxy M34 5G ഓഫർ

8GB റാമും 128GB സ്റ്റോറേജുമുള്ള സാംസങ് ഫോണിനാണ് ഓഫർ. 25,999 രൂപയാണ് ഫോണിന്റെ ശരിക്കുള്ള വില. 14,999 രൂപയ്ക്ക് ഗാലക്സി M34 5G ഇപ്പോൾ വാങ്ങാം.

READ MORE: Reliance Jio Offer: TATA IPL 2024 ആവേശമാക്കാൻ അംബാനി വക വ്യത്യസ്ത Prepaid Plans

ആമസോണിലാണ് അത്യാകർഷകമായ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 2500 രൂപ ബാങ്ക് ഡിസ്കൌണ്ടും ഗാലക്സി എം34-ന് ലഭിക്കുന്നതാണ്. വാട്ടർഫോൾ ബ്ലൂ നിറത്തിലുള്ള ഗാലക്സി എം34 ഫോണിനാണ് വിലക്കിഴിവ്. ഫോണിന്റെ മിഡ്നൈറ്റ് ബ്ലൂ നിറത്തിലുള്ള ഫോണിന് ഈ ഓഫർ ലഭ്യമല്ല. ആമസോണിൽ നിന്ന് 8GB+128GB സാംസങ് ഫോൺ വാങ്ങാനുള്ള ലിങ്ക്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo