4000 രൂപ ഇളവിൽ 6000 mAh ബാറ്ററി MOTOROLA 5ജി ഫോൺ വാങ്ങിക്കാം, Flipkart സൂപ്പർ ഡീൽ
ബിഗ് ബാങ് സെയിലിലൂടെ ദീപാവലി ഓഫർ ഫ്ലിപ്കാർട്ടിൽ പുരോഗമിക്കുകയാണ്. പുതിയൊരു സ്മാർട്ഫോൺ അന്വേഷിക്കുന്നവർക്ക് കുറഞ്ഞ വിലയിൽ സ്റ്റൈലിഷ് ഹാൻഡ്സെറ്റ് സ്വന്തമാക്കാം. 5ജി കപ്പാസിറ്റിയുള്ള ഫോൺ 25000 രൂപയ്ക്ക് താഴെ വാങ്ങാം. ഇപ്പോൾ 4000 രൂപയുടെ ഇളവ് Motorola 5ജി ഫോണിന് ലഭിക്കുന്നു.
SurveyMOTOROLA Edge 60 Pro Price Deal on Flipkart
8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള മോട്ടറോള എഡ്ജ് 60 പ്രോയ്ക്കാണ് ഇളവ്. ഇത് 36,999 രൂപ വിലയുള്ള മോട്ടോ സ്മാർട്ഫോണാണ്. 4000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവ് ഫ്ലിപ്കാർട്ട് തരുന്നു.
256ജിബി സ്റ്റോറേജുള്ള എഡ്ജ് 60 പ്രോ 25,999 രൂപയ്ക്ക് ഇപ്പോൾ വിൽക്കുന്നു. എസ്ബിഐ, ആക്സിസ് കാർഡുകളിലൂടെ നിങ്ങൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
എക്സ്ചേഞ്ചിൽ വാങ്ങുകയാണെങ്കിൽ കൂടുതൽ ഇളവ് ലഭ്യമാകും. 20000 രൂപയ്ക്ക് താഴെ മോട്ടറോള എഡ്ജ് ഫോൺ ഇങ്ങനെ വാങ്ങിക്കാനാകും. ഇനി വേണമെങ്കിൽ 4,334 രൂപ വരെ ഇഎംഐ ഡീലും മോട്ടറോള ഫോണിന് ലഭിക്കും.

മോട്ടറോള എഡ്ജ് 60 പ്രോ 5ജി സ്പെസിഫിക്കേഷൻ
ഈ മിഡ്-റേഞ്ച് ഫോണിന് 2712 x 1220 പിക്സൽ റെസല്യൂഷനാണ് വരുന്നത്. ഇതിന് 6.7 ഇഞ്ച് സൂപ്പർ HD ക്വാഡ് കർവ്ഡ് ഡിസ്പ്ലേയുണ്ട്. 1.5K റെസല്യൂഷനാണ് മോട്ടറോളയ്ക്കുള്ളത്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റും 4500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ലഭ്യമാണ്.
കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ ഇതിനുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും മോട്ടറോള എഡ്ജ് 60 പ്രോയ്ക്കുണ്ടായിരുന്നു. 90W വയർഡ്, 15W വയർലെസ് ഫാസ്റ്റ് ചാർജിംഗിനെ ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ ശക്തമായ 6000mAh ബാറ്ററിയുണ്ട്.
മോട്ടറോള എഡ്ജ് 60 പ്രോയിൽ മീഡിയടെക് ഡൈമെൻസിറ്റി 8350 എക്സ്ട്രീം പ്രോസസറുണ്ട്. 16GB വരെ റാമും 512GB ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ട്. ഫോണിൽ ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റമുണ്ട്. ഇതിന് മൂന്ന് വർഷത്തെ OS അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭ്യമാണ്.
സ്മാർട്ഫോണിന് പിൻവശത്ത് ക്വാഡ് ക്യാമറ യൂണിറ്റ് കൊടുത്തിരിക്കുന്നു. 50MP പ്രൈമറി സെൻസറും, 50MP അൾട്രാവൈഡ് സെൻസറും ഇതിനുണ്ട്. ഇതിൽ 10MP ടെലിഫോട്ടോ ലെൻസുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോണിൽ 50MP മുൻ ക്യാമറയുമുണ്ട്.
Also Read: 31000 രൂപ ഡിസ്കൗണ്ടിൽ 200MP ക്യാമറ Samsung 5G പ്രീമിയം സ്മാർട്ഫോൺ ആമസോണിൽ
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile