31000 രൂപ ഡിസ്കൗണ്ടിൽ 200MP ക്യാമറ Samsung 5G പ്രീമിയം സ്മാർട്ഫോൺ ആമസോണിൽ
Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ദീപാവലി ഓഫർ ആരംഭിച്ചു. നിങ്ങൾ ഒരു പുതിയ ടോപ് സ്മാർട്ഫോൺ അന്വേഷിക്കുകയാണോ? എങ്കിൽ Samsung 5G പ്രീമിയം ഫോൺ വലിയ ഇളവിൽ വാങ്ങാം. മികച്ച ഫോട്ടോഗ്രാഫി, മികച്ച പെർഫോമൻസ്, മികവുറ്റ ഡിസ്പ്ലേ, സ്റ്റൈലിഷ് ഡിസൈനുള്ള ഫോണാണിത്. ഈ സാംസങ് ഹാൻഡ്സെറ്റിന് 31000 രൂപയുടെ ഫ്ലാറ്റ് ഇളവ് ലഭിക്കും. സ്മാർട്ഫോൺ പകുതി വിലയിൽ എക്സ്ചേഞ്ച് ഓഫറിലും ലഭ്യമാണ്. ഈ അതിശയകരമായ ഓഫറിനെ കുറിച്ച് ഞങ്ങൾ പറഞ്ഞുതരാം.
SurveySamsung Galaxy S25 Ultra 5G Deal Price on Amazon
12GB റാമും, 256ജിബി സ്റ്റോറേജുമുള്ള സാംസങ് പ്രീമിയം സ്മാർട്ഫോണിനാണ് ഇളവ്. ഇതിന്റെ ഒറിജിനൽ വില 1,29,999 രൂപയാണ്. ആമസോണിൽ ഗാലക്സി S25 അൾട്രാ 5G വൻ ഡിസ്കൌണ്ടിൽ വാങ്ങാം. സാംസങ് ഗാലക്സി എസ്25 അൾട്രായ്ക്ക് ഇപ്പോൾ 31000 രൂപയുടെ ഇളവ് ആമസോൺ ദീപാവലി വിൽപ്പനയിൽ ലഭിക്കും.
98,450 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്25 അൾട്രാ ആമസോണിൽ വിൽക്കുന്നത്. എന്നുവച്ചാൽ 24 ശതമാനം കിഴിവ് നേടാം.
ഓഫർ ഇവിടെ അവസാനിക്കുന്നില്ല, സാംസങ് പ്രീമിയം സെറ്റിന് ഇനിയും കിഴിവുണ്ട്. 750 രൂപ 1250 രൂപ വരെ നിങ്ങൾക്ക് ബാങ്ക് ഇളവ് നേടാം. ഇങ്ങനെ നിങ്ങൾക്ക് 97000 രൂപയിലും താഴെ ഏറ്റവും പുതിയതും, ശക്തവുമായ ഫ്ലാഗ്ഷിപ്പ് വാങ്ങാവുന്നതാണ്.
56,150 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ചിൽ സ്വന്തമാക്കാം. ശ്രദ്ധിക്കേണ്ടത് ടൈറ്റാനിയം സിൽവർ ബ്ലൂ നിറത്തിലുള്ള ഗാലക്സി എസ്25 അൾട്രായ്ക്കാണ് ഇളവ്. ആമസോൺ ഓഫർ.

സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജി: സ്പെസിഫിക്കേഷൻ
218 ഗ്രാം ഭാരമുള്ള സാംസങ് ഫ്ലാഗ്ഷിപ്പാണിത്. ഫോട്ടോഗ്രാഫിയിലാണ് ഗാലക്സി എസ്25 അൾട്രാ കേമൻ.
സ്മാർട്ഫോണിന്റെ പിൻ വശത്തുള്ളത് 200 എംപി പ്രൈമറി സെൻസറാണ്. ഇതിൽ 50 എംപി അൾട്രാ-വൈഡ് ഷൂട്ടറുണ്ട്. സ്മാർട്ഫോണിൽ 50 എംപി ടെലിഫോട്ടോ ക്യാമറയും 10 എംപി സെക്കൻഡറി ടെലിഫോട്ടോ ലെൻസും കൊടുത്തിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, മുൻവശത്ത് 12 എംപി ക്യാമറയുമുണ്ട്.
സാംസങ് പ്രീമിയം ഫോണിൽ 6.9 ഇഞ്ച് ക്വാഡ് എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയുണ്ട്. ഈ ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഹാൻഡ്‌സെറ്റിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് പെർഫോമൻസ് നൽകുന്നത്.
സാംസങ് സ്മാർട്ഫോണിൽ IP68 സർട്ടിഫിക്കേഷൻ ഉണ്ട്. ഇത് പൊടിയും വെള്ളവും പ്രതിരോധിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 ആണ് ഇതിലെ സോഫ്റ്റ് വെയർ. സ്മാർട്ഫോണിൽ പുതിയ AI- പവർ ടൂളുകളുമുണ്ട്.
12 ജിബി വരെ റാമും 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജുമുള്ള കോൺഫിഗറേഷനുകളിലാണ് ഫോൺ അവതരിപ്പിച്ചത്. 45 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഗാലക്‌സി എസ് 25 അൾട്രാ 5 ജിയിൽ ലഭിക്കും. ഇതിൽ 5,000 എംഎഎച്ച് ബാറ്ററിയുണ്ട്.
Also Read: Happy Diwali Deal: പകുതി വിലയ്ക്ക് Samsung Galaxy S24 5ജി വാങ്ങാം, ഫ്ലിപ്കാർട്ട് സ്പെഷ്യൽ ഓഫർ
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകളുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile