6000 mAh ബാറ്ററി 8GB Samsung Galaxy 8000 രൂപ ഡിസ്കൗണ്ടിൽ Year End സെയിലിൽ ലഭ്യം
Year End സെയിലിൽ കിടിലൻ Samsung Galaxy സ്മാർട്ട് ഫോൺ വാങ്ങാം. 6000mAh ബാറ്ററിയുള്ള മിഡ്-ബജറ്റ് സ്മാർട്ട്‌ഫോണാണിത്. 8000 രൂപ വിലക്കുറവിലാണ് സാംസങ് ഗാലക്സിയുടെ സ്റ്റൈലിഷ് ഹാൻഡ്സെറ്റ് വിൽക്കുന്നത്. ഇത് പരിമിതകാലത്തേക്ക് മാത്രമാണ് ലഭിക്കുന്നത്. ഓഫറിനെ കുറിച്ചും സ്മാർട്ഫോണിനെ കുറിച്ചും വിശദമായി ഞങ്ങൾ പറഞ്ഞുതരാം.
SurveySamsung Galaxy M35 5G Sale
സാംസങ് ഗാലക്സി M35 5G ഫോണിനാണ് കിഴിവ്. Flipkart 31 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നത്. 8ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോൺ ആണിത്. 8000 രൂപയുടെ ഫ്ലാറ്റ് ഇളവും, ബാങ്ക് കിഴിവുകളും സാംസങ് ഗാലക്സി എം35 5ജിയ്ക്ക് ലഭ്യമാണ്.
25,999 രൂപയാണ് വിപണി വില. സാംസങ് ഗാലക്സി എം35 5ജിയ്ക്ക് ഫ്ലിപ്കാർട്ടിലെ പുതിയ വില 17,688 രൂപയാണ്. എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 4000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കുന്നു. ഇതുകൂടി ചേർക്കുമ്പോൾ 13688 രൂപയ്ക്ക് സ്മാർട് ഫോൺ വാങ്ങാം. 14,450 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. ഇനി സാംസങ് ഗാലക്സി എം35 ഇഎംഐയിൽ വാങ്ങണമെങ്കിൽ 622 രൂപയുടെ ഓഫർ വിനിയോഗിക്കാം.

സാംസങ് ഗാലക്സി എം35 5ജി സ്പെസിഫിക്കേഷൻ
സാംസങ് ഗാലക്സി എം35 5ജിയിൽ 6.6 ഇഞ്ച് FHD+ സൂപ്പർ AMOLED ഡിസ്‌പ്ലേ നൽകിയിരിക്കുന്നു. ഇതിൽ 120Hz ഉയർന്ന റിഫ്രഷ് റേറ്റും 1000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്.
ഫോണിന് പെർഫോമൻസ് നൽകുന്നക് സാംസങ്ങിന്റെ ഇൻ-ഹൗസ് എക്‌സിനോസ് 1380 പ്രോസസറാണ്. 8GB വരെ റാമും 256GB ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്ന ഫോണും ഈ മോഡലിൽ അവതരിപ്പിച്ചിട്ടുണ്ട്.
സ്മാർട്ട്ഫോണിന്റെ ഹൈലൈറ്റുകളിലൊന്നാണ് ഇതിന്റെ കരുത്തൻ ബാറ്ററി. ശക്തമായ 6,000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഇത് 25W USB ടൈപ്പ്-സി ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OneUI 6 ആണ് ഫോണിലെ സോഫ്റ്റ് വെയർ.
Also Read: ആമസോണിൽ അപാരമായ ഓഫർ! 50MP Selfie Sensor Motorola സ്മാർട്ട് ഫോൺ 45 ശതമാനം ഡിസ്കൗണ്ടിൽ
ഗൂഗിൾ ജെമിനി അടിസ്ഥാനമാക്കിയുള്ള ഗാലക്‌സി AI ഫീച്ചർ ഇതിലും ലഭിക്കുന്നു. സാധാരണ സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് മോഡലുകളിലാണ് ഗൂഗിൾ ജെമിനി സപ്പോർട്ട് നൽകിയിരുന്നത്. എന്നാൽ സാംസങ് എം35 ഫോണിലും ഇതേ ഫീച്ചർ പിന്തുണയ്ക്കുന്നു.
ഫോട്ടോഗ്രാഫിക്കായി ഈ മിഡ് റേഞ്ച് സെറ്റിൽ ട്രിപ്പിൾ റിയർ ക്യാമറ കൊടുത്തിരിക്കുന്നു. 50MP പ്രൈമറി ക്യാമറയ്ക്ക് പുറമെ 8MP അൾട്രാ-വൈഡ് ക്യാമറയുണ്ട്. അടുത്തത് 2MP മാക്രോ ക്യാമറയാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും ഫോണിന് മുൻവശത്ത് 13MP സെൻസറും നൽകിയിട്ടുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile