vivo x100 pro
സ്മാർട്ട്ഫോൺ വിപണിയിൽ ക്യാമറ പെർഫോമൻസ് കൊണ്ട് വിപ്ലവം സൃഷ്ടിച്ച വിവോയുടെ ഫ്ലാഗ്ഷിപ്പ് ഫോണിന് പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. പ്രൊഫഷണൽ ക്യാമറകളെ വെല്ലുന്ന Zeiss 50MP ക്യാമറയുള്ള Vivo X100 Pro 5G യ്ക്ക് ഫ്ലിപ്കാർട്ടിലാണ് വിലക്കിഴിവ്. വ്ളോഗർമാർക്ക് ക്യാമറയിലും സ്റ്റോറേജിലും പവറിലും മികച്ച പെർഫോമൻസ് ലഭിക്കുന്ന പ്രീമിയം വിവോ ഫോണാണിത്. 512GB സ്റ്റോറേജുള്ള വിവോ എക്സ്100 പ്രോ ഫോണിന് ആമസോണിൽ സ്റ്റോക്കില്ല.
എന്നാൽ 4000 രൂപ വരെ ബാങ്ക് കിഴിവോടെ സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നു. പരിമിതകാലത്തേക്കുള്ള ഓഫറിൽ മികച്ച എക്സ്ചേഞ്ച് ബോണസും ഇഎംഐ ഡീലുകളും ലഭ്യമാണ്. വിവോ എക്സ്100 പ്രോയ്ക്ക് ഫോണിന് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്ന ഈ പ്രത്യേക വിലക്കിഴിവ് എത്രയാണെന്നും, ഈ ഓഫർ എങ്ങനെ സ്വന്തമാക്കാമെന്നും അറിയാം.
16GB റാമും 512GB ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ ഫോണിനാണ് ഇപ്പോൾ കിഴിവ് ലഭിക്കുന്നത്. ഈ ടോപ് വേരിയന്റിന് ആമസോണിൽ സ്റ്റോക്ക് കാലിയായിരിക്കുന്നു. അതേ സമയം ഫ്ലിപ്കാർട്ട് 7000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. 96999 രൂപയുടെ വിവോ എക്സ്100 പ്രോ 5ജി ഫ്ലിപ്കാർട്ട് സൈറ്റിൽ 89,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഈ വർഷത്തിൽ ഫോണിനുള്ള തങ്ങളുടെ ഏറ്റവും മികച്ച ഓഫറാണ് ഇതെന്ന് ഫ്ലിപ്കാർട്ട് അവകാശപ്പെടുന്നു.
ഇനിയും കൂടുതൽ ലാഭം കണ്ടെത്താൻ ഫ്ലിപ്കാർട്ടിൽ വിവിധതരം ഓഫറുകളുണ്ട്. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 4000 രൂപയുടെ കിഴിവ് ലഭിക്കും. ഇതുകൂടി ചേർത്താൽ വിവോ എക്സ്100 പ്രോ 5ജി 85999 രൂപയ്ക്ക് കൂടുതൽ വിലക്കിഴിവിൽ കൈക്കലാക്കാം.
43650 രൂപയുടെ എക്സ്ചേഞ്ച് ഡീൽ വിവോ ഫോണിന് ലഭ്യമാണ്. 3165 രൂപ നിരക്കിൽ 36 മാസത്തെ ഗഡുക്കളായി (ഇഎംഐ) 85999 രൂപയ്ക്ക് വിവോ എക്സ്100 പ്രേ വാങ്ങാനും അവസരമുണ്ട്.
Also Read: ആശയവിനിമയത്തിൽ വിപ്ലവം സൃഷ്ടിച്ച Smartphones; നമ്മുടെ ജീവിതം മാറിയത് എങ്ങനെ?
വളരെ മികച്ച പോർട്രെയിറ്റ് ഷോട്ടുകൾക്ക് Zeiss APO Telephoto ലെൻസുള്ളതാണ് ഫോണിന്റെ ഹൈലൈറ്റ്. എന്നാൽ ഇതിന് ശേഷം കമ്പനി വിവോ എക്സ്200 പ്രോ, വിവോ എക്സ്300 പ്രോ പോലുള്ള മോഡലുകൾ അവതരിപ്പിച്ചു. എക്സ്100 പ്രോ 5ജിയേക്കാൾ കൂടുതൽ നൂതന ഫീച്ചറുകൾ ഈ മോഡലിൽ ലഭിക്കുന്നു. ഫോട്ടോഗ്രാഫി നോക്കി വാങ്ങുന്നവർക്ക്, ഫ്ലിപ്കാർട്ട് ഡീൽ പ്രയോജനകരമാകും. എന്നാൽ ഏറ്റവും പുതിയ പ്രൊസസറും കൂടുതൽ കാലം സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും കൂടി പരിഗണിക്കുന്നെങ്കിൽ, പുതിയ മോഡലുകളുടെ വിലക്കിഴിവിനായി കാത്തിരിക്കാം.