ക്യാമറ പ്രേമികളേ ഇതിലേ, 50MP Zeiss ഗ്രൂപ്പ് സെൽഫി ക്യാമറ Vivo V70 5G വിലയിടിവിൽ!

മികച്ച ക്യാമറ പെർഫോമൻസും പ്രീമിയം ഡിസൈനുമുള്ള സ്മാർട്ട് ഫോൺ നോക്കുന്നവർക്ക് ആമസോണിൽ അതിഗംഭീര വിലക്കിഴിവ് പ്രഖ്യാപിച്ചു. വിവോയുടെ ജനപ്രിയ മോഡലായ Vivo V70 5G ആമസോണിൽ ഇളവ് അനുവദിച്ചു. Zeiss ലെൻസിന്റെ കരുത്തിൽ പിൻ ക്യാമറയും, സീസ് സപ്പോർട്ട് ഫ്രണ്ട് ക്യാമറയുമുള്ള വിവോ ഫോണാണിത്. ഡിഎസ്എൽആർ ക്വാളിറ്റിയിൽ മികവുറ്റ പെർഫോമൻസ് ലഭിക്കുന്ന ഫോണിന് 3000 രൂപ ഇളവും എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. പരിമിതകാലത്തേക്കുള്ള ഈ ആമസോൺ ഓഫറിനെ കുറിച്ചും, വിവോ വി70 സവിശേഷതകളും വിശദമായി അറിയാം.

Vivo V70 5G Amazon Price Deal

50,999 രൂപയ്ക്കാണ് വിവോ വി70 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8GB റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ സ്മാർട്ട് ഫോണാണിത്. വിവോ വി70 5ജി ആമസോണിൽ 47,220 രൂപയ്ക്കാണ് ഇപ്പോൾ വിൽക്കുന്നത്. ഇത് ബാങ്ക് കിഴിവോ, എക്സ്ചേഞ്ച് ഡീലുകളോ ചേർക്കാതെയുള്ള ഓഫറാണ്. ആമസോണിലെ ഈ ഓഫറിലൂടെ മികച്ച് എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്.

പഴയ സ്മാർട്ട് ഫോൺ മാറ്റി വാങ്ങുന്നവർക്ക്, 38000 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് ലഭിക്കുന്നത്. 1000 രൂപയുടെ ബാങ്ക് കാർഡ് ഇളവും ഇപ്പോൾ ലഭ്യമാണ്. ഇങ്ങനെ വിവോ വി70 5ജി 46000 രൂപയ്ക്കും 37000 രൂപ എക്സ്ചേഞ്ചിലും പർച്ചേസ് ചെയ്യാം. 1,660 രൂപയുടെ ഇഎംഐ ഓഫറും വിവോ വി70 5ജിയ്ക്ക് അനുവദിച്ചിരിക്കുന്നു.

Also Read: 70 ദിവസം നോ റീചാർജ് ടെൻഷൻ! ദിവസവും 1.5GB ഡാറ്റയും കോളിങ്ങും Jio തരും

വിവോ വി70 5ജി സവിശേഷതകൾ

  1. ഡിസ്പ്ലേ: HDR10+ സപ്പോർട്ടിൽ 6.59-ഇഞ്ച് 1.5K ഫ്ലാറ്റ് AMOLED സ്‌ക്രീനിലാണ് സ്മാർട്ട് ഫോൺ പുറത്തിറക്കിയത്. ഫോണിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് വിവോ വി70 5ജിയിലുണ്ട്.
  2. ക്യാമറ: ZEISS ക്യാമറ സിസ്റ്റത്തോടുകൂടിയ ട്രിപ്പിൾ-സെൻസർ മൊഡ്യൂളാണ് വിവോ വി70 5ജിയിലുള്ളത്. ഇതിൽ സോണി IMX766 സെൻസറുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള 50MP ZEISS പ്രൈമറി ക്യാമറ ഫോണിലുണ്ട്. ഇതിൽ 50MP ZEISS സൂപ്പർ ടെലിഫോട്ടോ ക്യാമറയും, 8MP ZEISS അൾട്രാ വൈഡ്-ആംഗിൾ ക്യാമറയും സ്മാർട്ട് ഫോണിൽ കൊടുത്തിരിക്കുന്നു. വിവോ വി70 5ജിയുടെ മുൻവശത്ത് സെൽഫി ക്യാമറയായി ഉപയോഗിച്ചിരിക്കുന്നത് 50 MP സെൻസറാണ്. ഇത് ZEISS ഗ്രൂപ്പ് സെൽഫി ക്യാമറയാണുള്ളത്. 60 ഫ്രെയിമുകളിൽ (fps) 4K വരെ ഉയർന്ന റെസല്യൂഷനുള്ള വീഡിയോ റെക്കോഡിങ് സപ്പോർട്ട് ഫോണിന് ലഭിക്കുന്നു.
  3. പ്രോസസർ: ക്വാൽകോമിൽ നിന്നുള്ള സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ആണ് ഫോണിന് മികവുറ്റ പെർഫോമൻസ് നൽകുന്നത്.
  4. ബാറ്ററി: 6,500mAh ബാറ്ററിയാണ് വിവോ വി70 5ജിയിലുണ്ട്. 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് വിവോ ഫോണിൽ ലഭിക്കുന്നു.
  5. എഐ സപ്പോർട്ട്: AI ഫോട്ടോഗ്രാഫി സ്യൂട്ട്, AI ഫ്ലോറൽ ബ്ലെസ്സിംഗ്, AI മാജിക് വെതർ, AI മാജിക് ലാൻഡ്‌സ്‌കേപ്പ്, AI ക്രിയേറ്റീവ് സ്റ്റൈൽ തുടങ്ങി നിരവധി ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ ഈ ഫോണിലുണ്ട്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :