Vivo X200T
ഫോട്ടോഗ്രാഫി പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന Vivo X200T ഏറ്റവും വിലക്കിഴിവിൽ വാങ്ങാം. Zeiss സപ്പോർട്ടുള്ള ട്രിപ്പിൾ റിയർ ക്യാമറയിൽ അവതരിപ്പിച്ച വിവോ പ്രീമിയം ഫോണിനാണ് ഇളവ്. പ്രൊഫഷണൽ ക്യാമറകളെ വെല്ലുന്ന 50MP-യുടെ ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഫോണിൽ സജ്ജീകരിച്ചിട്ടുള്ളത്. വിവോ എക്സ്200 സീരീസിലെ സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ടിലാണ് ഓഫർ.
ഈ വിഷുവിന് പുതുവർഷത്തിൽ പുതിയ ഫോൺ വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ ഫ്ലിപ്കാർട്ട് കിഴിവ് വിട്ടുകളയണ്ട. വിവോ എക്സ്200ടി ഹാൻഡ്സെറ്റിന് ആകർഷകമായ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലുകളും ലഭ്യമാണ്. മാസം 50000 രൂപ ഗഡുവായി അടച്ചുള്ള വാർഷിക ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്. ശരിക്കും ഒരു വിഷു ബമ്പർ അടിച്ച പോലുള്ള ഓഫറാണിത്. വിവോ എക്സ്200ടിയുടെ പ്രത്യേകതകളും പുതിയ ഓഫറുകളും വിശദമായി അറിയാം.
12GB റാമും 256 GB ഇന്റേണൽ സ്റ്റോറേജുള്ള സ്മാർട്ട് ഫോണാണിത്. വിവോ എക്സ്200ടിയ്ക്ക് 79999 രൂപ വിലയാണെങ്കിലും, ഇപ്പോൾ ലോഞ്ച് വിലയിൽ വാങ്ങിക്കാം. വിവോ ഫോണിന് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വില 59999 രൂപയാകുന്നു. AMOLED ഡിസ്പ്ലേയുള്ള സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ട് ഇപ്പോൾ 3000 രൂപയുടെ ബാങ്ക് കിഴിവ് കൊടുത്തിരിക്കുന്നു. ആക്സിസ്, എസ്ബിഐ കാർഡിലൂടെ ഈ ഇളവ് പ്രയോജനപ്പെടുത്താം. ഇങ്ങനെ 56999 രൂപയ്ക്ക് പ്രീമിയം ഫോൺ ലഭ്യമാകുന്നു.
വിവോ എക്സ്200ടി ഫോണിന് മികച്ച എംഐ ഓഫർ ഫ്ലിപ്കാർട്ട് തരുന്നു. 12 മാസത്തേക്കുള്ള ഇഎംഐ ഡീലാണിത്. മാസം 5000 രൂപ ഗഡുക്കളായി അടയ്ക്കുമ്പോൾ മൊത്തത്തിൽ അടയ്ക്കേണ്ടി വരുന്നത് 56999 രൂപ മാത്രമാണ്.
ഫ്ലിപ്കാർട്ടിൽ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഇപ്പോൾ ലഭ്യമാണ്. ഈ വിവോ 5ജി നിങ്ങൾക്ക് 41200 രൂപയ്ക്ക് വാങ്ങിക്കാം. എന്നാൽ മാറ്റി വാങ്ങുന്ന ഫോണിന്റെ നിലവാരവും പഴമയും അനുസരിച്ച് എക്സ്ചേഞ്ച് ഡീലിലും വ്യത്യാസം വരും.
Also Read: ഈ വിഷുവിന് പുതിയ ഫോൺ! ഫ്ലിപ്കാർട്ടിൽ Samsung Galaxy S24 Plus അധിക ഓഫറിൽ
സോണിയുടെ പ്രൈമറി സെൻസറും, സീസ് വിഷന്റെ ട്യൂൺ ചെയ്ത ക്യാമറയുമാണ് വിവോ എക്സ്200 സീരീസിലെ ഫോണുകളുടെ പ്രത്യേകത. 60000 രൂപയ്ക്ക് താഴെ ഫോൺ അന്വേഷിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന സ്മാർട്ട് ഫോണാണിത്. വിവോ എക്സ്200 ടിയുടെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ, സോഫ്റ്റ് വെയർ പോലുള്ള സവിശേഷതകൾ അറിയാം.