50MP Triple Camera പ്രീമിയം Samsung Galaxy സ്മാർട്ട് ഫോൺ പകുതി വില വെട്ടിക്കുറച്ചു

50MP Triple Camera പ്രീമിയം Samsung Galaxy സ്മാർട്ട് ഫോൺ പകുതി വില വെട്ടിക്കുറച്ചു

ഒരു കിടിലൻ പ്രീമിയം സ്മാർട്ട് ഫോൺ വേണമെങ്കിൽ Samsung Galaxy S24 ഇപ്പോൾ വാങ്ങാം. കാരണം Amazon മുൻനിര സാംസങ് ഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചു. ഇത് ശരിക്കും ലാഭകരമായ ഓഫറാണ്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S24 5G Price Deal

സാംസങ് ഗാലക്സി എസ്24 5ജി ഫോണിന്റെ ഒറിജിനൽ വില 74,999 രൂപയാണ്. 8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഗാലക്സി എസ്24 ഫോണിനാണ് ഇളവ്. ഇത് പരിമിതകാലത്തേക്ക് ആമസോൺ തരുന്ന ഡീലാണ്.

പുതുവർഷം എത്തുന്നതിന് മുമ്പ് വൻവിലക്കുറവിൽ പ്രീമിയം ഫോൺ വാങ്ങാമെന്നതാണ് നേട്ടം. സാംസങ് ഗാലക്സി എസ്24 5ജി ഫോണിന്റെ ആമസോണിലെ പുതുക്കിയ വില 39,999 രൂപയാണ്. 47 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടാണ് ഇങ്ങനെ ലഭിക്കുന്നത്.

Samsung Galaxy S24 5G Price Deal

ഇത്രയും വലിയ ഓഫറായതിനാൽ തന്നെ ഗാലക്സി എസ്24 5ജിയ്ക്ക് നിലവിൽ ബാങ്ക് ഡിസ്കൌണ്ടൊന്നും നൽകുന്നില്ല. എന്നാൽ വളരെ മികച്ച എക്സ്ചേഞ്ച് ഡീൽ ആമസോണിൽ നിന്ന് നേടാം. 37,600 രൂപയുടെ എക്സ്ചേഞ്ച് ഓഫർ ലഭ്യമാണ്. 1,939 രൂപയുടെ ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു.

Also Read: Happy New Year Offer: 103 രൂപ മുതൽ Jio വരിക്കാർക്കായി 3 പുത്തൻ പ്ലാനുകൾ, അംബാനി വക!

സാംസങ് ഗാലക്സി എസ്24 5ജി സ്പെസിഫിക്കേഷൻസ്

സാംസങ് ഗാലക്‌സി എസ്24 5ജിയ്ക്ക് 6.2 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് കൊടുത്തിരിക്കുന്നത്. ഇതിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു. 2600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ഈ സാംസങ് എസ്24 5ജി ഹാൻഡ്സെറ്റിനുണ്ട്.

2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ഈ സാംസങ് സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ എക്‌സിനോസ് 2400 ചിപ്പ് ഉപയോഗിച്ചിരിക്കുന്നു.

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ സാംസങ് ഗാലക്സി എസ് 24 ഫോണിൽ 50 എംപി മെയിൻ ലെൻസുണ്ട്. ഇതിൽ 12 എംപി അൾട്രാവൈഡ് ലെൻസും, 10 എംപി ടെലിഫോട്ടോ ലെൻസും ഇതിനുണ്ട്. ഈ ഹാൻഡ്സെറ്റിൽ 12 എംപി സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.

30fps വരെ വേഗതയിൽ 8K വീഡിയോ റെക്കോഡിങ് ഇതിൽ സാധ്യമാണ്.
60fps വരെ വേഗതയിൽ 4K വീഡിയോ റെക്കോഡിങ്ങും ഇതിലുണ്ട്.

പവർഫുൾ 4,000 mAh ബാറ്ററിയാണ് സാംസങ് പ്രീമിയം ഹാൻഡ്സെറ്റിലുള്ളത്. ഇത് 25W ചാർജിംഗ് പിന്തുണയ്ക്കുന്നു. വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, NFC, യുഎസ്ബി 3.2 പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ ഫോണിൽ ലഭ്യമാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo