50MP ട്രിപ്പിൾ ക്യാമറ, Snapdragon പ്രോസസർ Samsung Galaxy മൊബൈൽ 20000 രൂപയിൽ താഴെ

50MP Triple ക്യാമറ Samsung Galaxy A35 5G വമ്പിച്ച വിലക്കിഴിവിൽ വാങ്ങാൻ സുവർണാവസരം. ആമസോൺ ഇന്ത്യയിൽ സാംസങ് ഗാലക്സി എ35 5ജിയ്ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചു. 20000 രൂപയ്ക്കും താഴെ ഫോൺ വാങ്ങിക്കാമെന്നതാണ് ഓഫർ. ബാങ്ക് കിഴിവ് ചേർക്കാതെയുള്ള ഓഫറാണിത്. സാംസങ് എ സീരീസ് ഫോണുകൾക്ക് കേരളത്തിൽ വലിയ മാർക്കറ്റുണ്ട്. ഇതിൽ തന്നെ മികച്ച ഫോൺ കൂടിയാണ് ഗാലക്സി എ35 5ജി.

50എംപി ട്രിപ്പിൾ ക്യാമറയും സ്നാപ്ഡ്രാഗൺ പ്രോസസറുമുള്ള ഫോണാണിത്. ഗാലക്സി എ35 5ജിയുടെ വിലയും ഓഫറും സവിശേഷതകളും വിശദമായി പരിശോധിക്കാം.

Samsung Galaxy A35 5G Price Cut Amazon

20,000 രൂപയിൽ താഴെ വിലയ്ക്ക് ഫോൺ നോക്കുന്നവർക്ക് സാംസങ് ഗാലക്സി എ35 വാങ്ങിക്കാം. ഗാലക്‌സി എ35 വാങ്ങുമ്പോൾ ആമസോൺ ഇന്ത്യയിൽ 13,500 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും.സാംസങ് എ35 5ജിയുടെ ആമസോണിലെ വില 19,499 രൂപയാണ്. 584 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ലഭ്യമാണ്. എന്നാൽ ബാങ്ക് കിഴിവൊന്നും ഫോണിന് ലഭ്യമല്ല.

Samsung Galaxy A35

സാംസങ് ഗാലക്സി എ35 5ജി 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഫോണാണിത്. 1000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ ഓഫർ ചെയ്യുന്നു. 18,450 രൂപയ്ക്ക് ഇങ്ങനെ സാംസങ് ഗാലക്സി എ35 5ജി വാങ്ങിക്കാനാകും. 686 രൂപയുടെ ഇഎംഐ ഡീലും ലഭിക്കുന്നു.

More From Digit: Jio വരിക്കാരെ 300 രൂപയിൽ താഴെ 42GB ഡാറ്റയും ഒരു മാസത്തെ വാലിഡിറ്റിയും; ഈ പ്ലാൻ അറിയാതെ പോകരുത്

സാംസങ് ഗാലക്സി എ35 5ജി പ്രധാന ഫീച്ചറുകൾ

  1. ഡിസ്പ്ലേ: സാംസങ് ഗാലക്‌സി എ35 5ജിയിൽ 6.7 ഇഞ്ച് എഫ്‌എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയുണ്ട്. ഇത് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. 1,900 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസ് ഇതിനുണ്ട്.
  2. പ്രോസസർ: ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 പ്രൊസസറാണ് ഇതിലുള്ളത്. ഫോൺ അഡ്രിനോ 710 ജിപിയു പിന്തുണയ്ക്കുന്നു. 12 ജിബി വരെ റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ട്.
  3. ക്യാമറ: 50MP പ്രൈമറി ക്യാമറ സാംസങ് ഗാലക്സി എ355ജിയ്ക്കുണ്ട്. ഇതിൽ 8MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയുണ്ട്. സ്മാർട്ട്ഫോണിൽ 5MP മാക്രോ ക്യാമറ ഉൾപ്പെടുന്നു. ഗാലക്‌സി A35 5ജിയിൽ 12MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.
  4. ബാറ്ററി: 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇതിൽ 5,000mAh ബാറ്ററിയും കൊടുത്തിരിക്കുന്നു.
  5. സോഫ്റ്റ് വെയർ: ഗാലക്‌സി എ35 5ജിയിൽ ആൻഡ്രോയിഡ് 15 ഔട്ട് ഓഫ് ബോക്‌സാണ് വരുന്നത്. ആറ് ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും, ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :