ക്യാമറയിൽ സാംസങ്ങിനെ തകർക്കാൻ 50MP സെൽഫി സെൻസറുമായി Vivo X300 Pro ഇന്ത്യയിലേക്ക്, വിലയും പുതിയ ലീക്കുകളും

ക്യാമറയിൽ സാംസങ്ങിനെ തകർക്കാൻ 50MP സെൽഫി സെൻസറുമായി Vivo X300 Pro ഇന്ത്യയിലേക്ക്, വിലയും പുതിയ ലീക്കുകളും

Samsung Galaxy എസ് സീരീസിനെ കീഴ്പ്പെടുത്താൻ Vivo X300 Pro ഇന്ത്യയിലേക്ക് വരികയാണ്. 200MP ക്യാമറയുമായി വിവോ X300 സീരീസ് ചൈനയിൽ ലോഞ്ച് ചെയ്തു. ഇന്ത്യയിലും അധികം വൈകാതെ സ്മാർട്ഫോൺ പുറത്തിറങ്ങുന്നു. എന്നാൽ ക്യാമറയിലും മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യയിൽ ഹാൻഡ്സെറ്റ് അവതരിപ്പിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Vivo X300 Pro Features

വിവോ എക്സ് 300 പ്രോയ്ക്ക് വലിയ ക്യാമറ അപ്‌ഗ്രേഡ്, മികച്ച പെർഫോമൻസ്, തിളക്കമുള്ള സ്‌ക്രീൻ എന്നിവ ഇതിലുണ്ടാകും. എക്സ് 200 പ്രോയെ അപേക്ഷിച്ച് അൽപ്പം മികച്ച ഡിസൈൻ ലഭിക്കുമെന്നും ലീക്കുകൾ സൂചിപ്പിക്കുന്നു.

വിവോ എക്സ് 300 പ്രോയിൽ 6.78 ഇഞ്ച് 1.5 കെ എൽടിപിഒ ബിഒഇ ക്യു 10 + അമോലെഡ് പാനലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്ക്രീനിന് 120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ടും ലഭിക്കുന്നു.

Vivo X300 Pro

മീഡിയടെക്കിന്റെ ഏറ്റവും പുതിയ ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റ് നൽകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 16 ജിബി റാമും 1 ടിബി യുഎഫ്എസ് 4.1 സ്റ്റോറേജും ഇതിൽ ഉപയോഗിക്കാം.

6,510mAh ബാറ്ററി വിവോ സ്മാർട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 90 വാട്ട് വയർഡ് ചാർജിംഗും ഫോണിൽ ഉപയോഗിക്കാം. 40 വാട്ട് വയർലെസ് ചാർജിംഗ് സപ്പോർട്ട് ഇതിൽ ലഭിക്കുന്നു.

ഇനി ഫോണിന്റെ ക്യാമറ ഫീച്ചറുകൾ നോക്കാം. വിവോ X300 പ്രോയിൽ 50MP സോണി LYT-828 മെയിൻ സെൻസറുണ്ടാകും. ഇതിൽ 50MP സാംസങ് JN1 അൾട്രാവൈഡ് സെൻസറും കൊടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. സ്മാർട്ഫോണിൽ 50MP സാംസങ് HPB പെരിസ്കോപ്പ് ലെൻസുണ്ടാകുമെന്ന് പറയപ്പെടുന്നു. സ്മാർട്ഫോണിന്റെ മുൻവശത്ത് 50MP സെൽഫി ഷൂട്ടർ കൊടുത്തേക്കും.

അൾട്രാസോണിക് ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സ്കാനർ ഇതിൽ കൊടുത്തേക്കും. സ്മാർട്ഫോണിൽ ഡ്യുവൽ സ്പീക്കറുകളും നൽകുമെന്നാണ് സൂചന. വിവോയുടെ എക്സ്300 പ്രോയിൽ വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, എൻ‌എഫ്‌സി കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭിക്കും. ഇതിൽ യുഎസ്ബി 3.2 ജെൻ 1 നൽകിയേക്കും. IP68, IP69 റേറ്റിംഗിലൂടെ മികച്ച ഡ്യൂറബിലിറ്റിയും ഇതിൽ ലഭിക്കുന്നു.

Also Read: 5000 രൂപ മുതൽ ആകർഷക EMI ഓഫറിൽ Samsung Galaxy ഫോൾഡ് ഫോൺ വാങ്ങാം, 39000 രൂപയുടെ ഡിസ്കൗണ്ടും!

വിവോ എക്സ്300 പ്രോയുടെ ഇന്ത്യയിലെ വില

വിവോ എക്സ് 300 പ്രോ ഏകദേശം 99,999 രൂപ വിലയുള്ളതാകുമെന്ന് പറയുന്നു. എന്നുവച്ചാൽ ഓപ്പോ ഫൈൻഡ് എക്സ് 9 പ്രോ അവതരിപ്പിച്ച അതേ വിലയ്ക്ക് ഇതും ലോഞ്ച് ചെയ്യും. എങ്കിലും സ്മാർട്ഫോൺ ലോഞ്ച് വരെ കൃത്യമായ വിലയ്ക്ക് കാത്തിരിക്കേണ്ടി വരും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo