5000 രൂപ മുതൽ ആകർഷക EMI ഓഫറിൽ Samsung Galaxy ഫോൾഡ് ഫോൺ വാങ്ങാം, 39000 രൂപയുടെ ഡിസ്കൗണ്ടും!

5000 രൂപ മുതൽ ആകർഷക EMI ഓഫറിൽ Samsung Galaxy ഫോൾഡ് ഫോൺ വാങ്ങാം, 39000 രൂപയുടെ ഡിസ്കൗണ്ടും!

ആകർഷകമായ EMI ഓഫറിൽ Samsung Galaxy ഫോൾഡ് ഫോൺ വാങ്ങിയാലോ? Flipkart ഇതിനായി ഗംഭീര ഓഫർ പ്രഖ്യാപിച്ചു. 4400 mAh ലിഥിയം ബാറ്ററിയുള്ള പ്രീമിയം സ്മാർട്ഫോണാണിത്. 50MP + 12MP + 10MP മൂന്ന് സെൻസറുള്ള ഹാൻഡ്സെറ്റാണിത്. ഈ സാംസങ് ഗാലക്സി ഫോൾഡ് ഫോണിന്റെ ഫീച്ചറുകളും ഇപ്പോഴത്തെ വിലയും പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy Z Fold 6 5G: ഇപ്പോഴത്തെ വില

ഫ്ലിപ്കാർട്ട് സാംസങ് ഗാലക്സി Z ഫോൾഡ് 6 സ്മാർട്ഫോൺ വലിയ കിഴിവിൽ വിൽക്കുന്നു. 12ജിബി റാമും, 256 GB സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റാണിത്.

1,64,999 രൂപയാണ് സാംസങ് Z ഫോൾഡ് 6 5ജിയുടെ ഒറിജിനൽ വില. ഇതിന് ഫ്ലിപ്കാർട്ടിൽ 33 ശതമാനം ഡിസ്കൗണ്ട് കൊടുക്കുന്നു. 12+256 ജിബി ഫോണിന്റെ ഇപ്പോഴത്തെ വില 1,09,799 രൂപയാണ്. ഇത് ഫ്ലിപ്കാർട്ടിലെ മാത്രം വില.

ആക്സിസ് ബാങ്ക് ഫ്ലിപ്കാർട്ട് ഡെബിറ്റ് കാർഡിലൂടെയും ഫ്ലിപ്കാർട്ട് എസ്ബിഐ ക്രെഡിറ്റ് കാർഡിലൂടെയും കൂടുതൽ ഇളവ് നേടാം. ഇങ്ങനെ നിങ്ങൾക്ക് 5% അധിക കിഴിവ് ലഭിക്കും.

സാംസങ് ഗാലക്സി Z ഫോൾഡ്6 5ജി സ്മാർട്ട്‌ഫോണിന് മികച്ച എക്സ്ചേഞ്ച് ഡീലുമുണ്ട്. ഏതെങ്കിലും പഴയ ഫോൺ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ 47,300 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു.

Samsung Galaxy Z Fold 6 5G

3,861 രൂപ മുതലാണ് ഫോണിന്റെ ഇഎംഐ ഡീൽ ആരംഭിക്കുന്നത്. എന്നാൽ എസ്ബിഐ, ഐസിഐസിഐ കാർഡുകളിലൂടെ 5000 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ ഓഫറുകളും ലഭ്യമാണ്. 24 മാസത്തേക്ക് ആക്സസ് നേടാവുന്ന ഡീലാണിത്.

സാംസങ് ഗാലക്സി Z ഫോൾഡ് 6 5ജിയുടെ പ്രത്യേകതകൾ

ഡിസ്പ്ലേ: 6.3 ഇഞ്ച് കവർ ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ്6 5ജി സ്മാർട്ട്‌ഫോണിനുള്ളത്. 7.6 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X സ്‌ക്രീനും ഇതിനുണ്ട്. സുഗമവും തിളക്കമുള്ളതുമായ കാഴ്ചാനുഭവം ഡിസ്പ്ലേയ്ക്ക് ലഭിക്കുന്നു. ഇത് IPX8 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗുള്ള സ്മാർട്ഫോൺ ആണ്. ഏറ്റവും ഭാരം കുറഞ്ഞതും മെലിഞ്ഞതുമായ ഫോൾഡ് ഫോണാണിത്.

പെർഫോമൻസ്: ഈ ഫോൾഡ്6 5ജി ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറുണ്ട്. ഈ ചിപ്സെറ്റ് 12 ജിബി റാമും 1 ടിബി വരെ സ്റ്റോറേജുമായി ജോഡിയാക്കിയിരിക്കുന്നു. ഗെയിമിങ്ങിനും മൾട്ടി ടാസ്കിങ്ങിനും അനുയോജ്യമായ ഫോണാണിത്. ഇതിൽ വലിയ വേപ്പർ ചേമ്പർ സിസ്റ്റവും കൊടുത്തിരിക്കുന്നു.

ബാറ്ററി: സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ്6 5ജിയിൽ 4400 mAh ഡ്യുവൽ ബാറ്ററി കൊടുത്തിട്ടുണ്ട്. ഇത് 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഏകദേശം 30 മിനിറ്റിനുള്ളിൽ ഫോൺ 50% വരെ ചാർജാകും.

ഏകദേശം 2 ദിവസത്തെ ബാറ്ററി ബാക്കപ്പ് ഇതിൽ ലഭിക്കും. 4.5W വയർലെസ് പവർഷെയറിനെ ഫോൺ പിന്തുണയ്ക്കുന്നു.

Also Read: Zeiss 200MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ Vivo X300 Pro ഉടൻ!

ക്യാമറ: സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ്6 5ജിയിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള പ്രൈമറി സെൻസറാണുള്ളത്. ഇതിൽ 50 എംപി പ്രൈമറി സെൻസറിന് പുറമെ 12 എംപി അൾട്രാ-വൈഡ് സെൻസറുമുണ്ട്. 10 എംപി ടെലിഫോട്ടോ ലെൻസും ലഭിക്കും.

ഫോണിന് മുൻവശത്ത്, 10 എംപി സെൽഫി ക്യാമറയുണ്ട്. 4 എംപി ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു. സൂം-ഇൻ ഷോട്ടുകൾക്കായി AI അപ്ഗ്രേഡ് ഫീച്ചറുകളും സാംസങ് ഫോൾഡ് ഫോണിലുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo