50MP+48MP+64MP ക്യാമറയുള്ള OnePlus 12 5G നിങ്ങൾക്ക് 19000 രൂപ വില കുറച്ച് വാങ്ങാം…
12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ഫോണിന് ആമസോണിൽ മികച്ച ഇളവ്
100W SUPERVOOC ചാർജിങ്ങും, 50W AIRVOOC വയർലെസ് ചാർജിങ്ങുമുള്ള സ്മാർട്ഫോണാണിത്
ഇപ്പോൾ 20 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു
50MP+48MP+64MP ക്യാമറയും 100W ഫാസ്റ്റ് ചാർജിങ്ങുമുള്ള OnePlus 12 5G വിലക്കിഴിവിൽ വാങ്ങാം. കമ്പനിയുടെ കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഡിവൈസാണിത്. ഈ വർഷമെത്തിയ വൺപ്ലസ് 13R-നേക്കാൾ പല ഫീച്ചറുകളിലും മുന്നിൽ നിൽക്കുന്ന സ്മാർട്ഫോണാണ് വൺപ്ലസ് 12 എന്നുപറയാം.
OnePlus 12 5G ഓഫർ
64,999 രൂപയ്ക്കാണ് വൺപ്ലസ് 12 5ജി ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ഫോണിന് ആമസോണിൽ മികച്ച ഇളവ് പ്രഖ്യാപിച്ചിരിക്കുന്നു. ഇപ്പോൾ 20 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ 51,998 രൂപയ്ക്ക് ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് 13000 രൂപയുടെ ഡിസ്കൌണ്ടാണ്.
എന്നാൽ ആമസോണിൽ 6000 രൂപ വരെ ബാങ്ക് ഓഫർ കൂടി അനുവദിച്ചിട്ടുണ്ട്. HDFC, എസ്ബിഐ കാർഡുകൾക്കാണ് ഈ ഓഫർ ബാധകം. ഇങ്ങനെ മൊത്തം 19,001 രൂപയുടെ ഇളവ് വൺപ്ലസ് 12-ന് ലഭിക്കും. ഇങ്ങനെ 45,998 രൂപയ്ക്ക് ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ വാങ്ങാം.
2,341 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ആമസോണിൽ ലഭിക്കും. ഇനി ഇഎംഐയിൽ വാങ്ങുകയാണെങ്കിൽ 2,521 രൂപയ്ക്ക് വൺപ്ലസ് 12 5ജി വാങ്ങാനാകും. ഗ്ലേഷ്യൽ വൈറ്റിലുള്ള വൺപ്ലസ്സിന് മാത്രമാണ് ഓഫർ എന്നതും ശ്രദ്ധിക്കുക.
വൺപ്ലസ് 12 5ജി: സ്പെസിഫിക്കേഷൻ
6.82 ഇഞ്ച് വലിപ്പമുള്ള വലിയ ഡിസ്‌പ്ലേയാണ് വൺപ്ലസ് ഫോണിനുള്ളത്. 100W SUPERVOOC ചാർജിങ്ങും, 50W AIRVOOC വയർലെസ് ചാർജിങ്ങുമുള്ള സ്മാർട്ഫോണാണിത്. ഇതിൽ 5,400 mAh ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്. അക്വാ ടച്ച് സവിശേഷതയുള്ള സ്മാർട്ഫോണാണിത്. ഇന്റലിജന്റ് ഐ കെയർ ഫീച്ചറും ഈ സ്മാർട്ഫോണിന്റെ ഡിസ്പ്ലേയ്ക്ക് ലഭിക്കുന്നു.
സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറാണ് വൺപ്ലസ് ഫോണിലുള്ളത്. ഇതിൽ മികവുറ്റ ട്രിപ്പിൾ റിയർ ക്യാമറയാണ് നൽകിയിട്ടുള്ളത്. 50MP പ്രൈമറി ക്യാമറ ഇതിൽ കൊടുത്തിരിക്കുന്നു. 48MP അൾട്രാവൈഡ് ലെൻസും ക്യാമറ യൂണിറ്റിലുണ്ട്. 3x ഒപ്റ്റിക്കൽ സൂമും, 120x ഡിജിറ്റൽ സൂമുമുള്ള 64MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിൽ ഉൾപ്പെടുന്നു. അതേ സമയം 50MP+8MP+50MP ചേർന്ന ക്യാമറ യൂണിറ്റാണ് വൺപ്ലസ് 13ആറിലുള്ളത്.
Also Read: OnePlus 13s Launch: 512GB സ്റ്റോറേജിൽ ഫ്ലാഗ്ഷിപ്പ് പെർഫോമൻസുമായി 50MP ഡ്യുവൽ ക്യാമറ വൺപ്ലസ് ഇതാ…
ഫോണിന് മുൻവശത്ത് 32MP ഫ്രണ്ട് ക്യാമറ കൊടുത്തിരിക്കുന്നു. ഇത് സെൽഫികൾക്കും വീഡിയോ കോളിങ്ങിനും ഉയർന്ന റെസല്യൂഷനുള്ള ക്യാമറയാണ്. വൺപ്ലസ് 13ആറിൽ സെൽഫി സെൻസർ 16MP മാത്രമാണ്. അതിനാൽ തന്നെ ഫോട്ടോഗ്രാഫിയിൽ കേമൻ കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പാണെന്ന് പറയാം.
Anju M U
An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile