UPI സിമ്പിളാണ്, വളരെ ശ്രദ്ധിക്കാനുള്ളതും! പതിയിരിക്കുന്ന അപകടങ്ങൾക്കെതിരെ വേണ്ട മുൻകരുതലുകൾ

UPI സിമ്പിളാണ്, വളരെ ശ്രദ്ധിക്കാനുള്ളതും! പതിയിരിക്കുന്ന അപകടങ്ങൾക്കെതിരെ വേണ്ട മുൻകരുതലുകൾ

UPI Payment ഇന്ന് ഉപയോഗിക്കാത്തവർ വളരെ വിരളമായിരിക്കും അല്ലേ! ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. ചെറുകിട സംരഭങ്ങളിൽ തുടങ്ങി വലിയ ബിസിനസ്സിലും ദൈനംദിന ജീവിതത്തിലും ഡിജിറ്റൽ ട്രാൻസാക്ഷൻ നിർണായകമായിരിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

ഇതിന് കാരണം യുപിഐ വളരെ സൗകര്യപ്രദവും എളുപ്പം ഫണ്ട് ട്രാൻസ്ഫർ ചെയ്യാമെന്നതുമാണ്. എങ്കിലും ഏതൊരു ഡിജിറ്റൽ ഇടപാടിലെയും പോലെ, UPI ഉപയോഗിക്കുമ്പോൾ സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടതുണ്ട്. അനുദിനം ടെക്നോളജിയിൽ വരുന്ന മാറ്റം പോലെ, സൈബർ കുറ്റകൃത്യങ്ങളിലും പുതിയ രൂപങ്ങൾ വന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ യുപിഐ ഉപയോഗിക്കുന്നവർ സുരക്ഷ ഫീച്ചറുകളിലും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

UPI PIN നിർബന്ധം

യുപിഐ ആപ്പ് സുരക്ഷിതമായിരിക്കണമെങ്കിൽ യുപിഐ പിൻ നിർബന്ധമായിരിക്കും വേണം. നിങ്ങളുടെ ഫോൺ ലോക്ക് പാസ് വേഡ് ശക്തമാണെങ്കിലും യുപിഐ ആപ്പിൽ പ്രത്യേകം ലോക്ക് കൊടുത്തിരിക്കണം. അതും ഗൂഗിൾപേ പോലുള്ള യുപിഐ ആപ്ലിക്കേഷനുകളിൽ രണ്ട് ലെയറിലുള്ള യുപിഐ പിൻ ഓപ്ഷനുണ്ട്. ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുന്നതിനും, ട്രാൻസാക്ഷനുകൾക്കും വേറെ വേറെ പാസ് വേഡ് സെറ്റ് ചെയ്യുന്നത് കൂടുതൽ സെക്യൂരിറ്റി നൽകും.

Also Read: ആമസോണിൽ 128GB കിട്ടുന്ന വിലയിൽ 256GB Vivo 5G ഫ്ലിപ്കാർട്ടിൽ വാങ്ങിക്കാം, 64MP ക്യാമറ ഫോൺ

UPI PIN ഓർമയിൽ വയ്ക്കാൻ വാട്സ്ആപ്പിൽ അയക്കാമോ?

യുപിഐ പാസ്കോഡ് എന്താണെന്ന് നിങ്ങൾ കൃത്യമായി ഓർമിച്ച് വയ്ക്കുക. ഇത് വാട്സ്ആപ്പ് ചാറ്റുകളിലൂടെയോ മറ്റോ ഷെയർ ചെയ്യരുത്. ബാങ്ക് പ്രതിനിധികളോ പേയ്‌മെന്റ് സേവന ദാതാക്കളോ ഉൾപ്പെടെ ആരുമായും ഇത് ഒരിക്കലും ഷെയർ ചെയ്യാതിരിക്കുക.

സുരക്ഷിത ഇന്റർനെറ്റ് ഉപയോഗിക്കാം

UPI ഇടപാടുകൾ നടത്തുമ്പോൾ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ നെറ്റ്‌വർക്ക് ഉപയോഗിക്കണം. അതായത് പൊതു സ്ഥലങ്ങളിൽ വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കരുത്. പ്രത്യേകിച്ച് പാസ്‌വേഡ് പ്രൊട്ടക്ഷനില്ലാത്ത വൈ ഫൈ കണക്റ്റവിറ്റി ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഫോണിലെ വിവരങ്ങൾക്ക് വിട്ടുവീഴ്ച വന്നേക്കാം.

യുപിഐ നടത്തുമ്പോൾ സുരക്ഷിതവും പാസ്‌വേഡ് പരിരക്ഷിതവുമായ ഒരു നെറ്റ്‌വർക്ക് ഉപയോഗിക്കുക. അല്ലെങ്കിൽ പബ്ലിക് വൈഫൈ ഉപയോഗിക്കുമ്പോൾ അധിക സുരക്ഷയ്ക്കായി ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ഉപയോഗിക്കണം.

UPI id
UPI id

ഔദ്യോഗിക UPI ആപ്പ് മാത്രം ഡൗൺലോഡ് ചെയ്യുക

നിങ്ങളുടെ യുപിഐ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കണമെങ്കിൽ ഔദ്യോഗിക ആപ്ലിക്കേഷൻ തന്നെ തുറക്കണം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ യുപിഐ ഡൗൺലോഡ് ചെയ്യുക.

വാട്സ്ആപ്പ്, SMS എന്നിവയിൽ നിന്ന് UPI ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ വരുന്ന ലിങ്കുകൾ തുറക്കരുത്. കാരണം ഇവയിൽ ദോഷകരമായ സോഫ്റ്റ്‌വെയർ അടങ്ങിയിരിക്കാം. അതുപോലെ സുരക്ഷ ഉറപ്പാക്കാൻ നിങ്ങളുടെ യുപിഐ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിലും ശ്രദ്ധിക്കുക.

സുരക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക

മാൽവെയറിൽ നിന്നും മറ്റ് സുരക്ഷാ ഭീഷണികളിൽ നിന്നും യുപിഐ സുരക്ഷിതമാക്കാൻ, ആന്റിവൈറസ്, ആന്റി-മാൽവെയർ പ്രോഗ്രാമുകൾ ആവശ്യമാണ്. ഇതിനായി ഫോണിൽ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക.

ട്രാൻസാക്ഷൻ വിവരങ്ങൾ കൃത്യമായി പരിശോധിക്കുക

ഏതെങ്കിലും യുപിഐ ഇടപാട് പ്രൊസീഡ് ചെയ്യുന്നതിന് മുമ്പ്, ഇടപാട് വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുക. പേയ്‌മെന്റ് തുക എത്രയാണെന്നും, പണം സ്വീകരിക്കുന്ന ആളിന്റെ വിവരങ്ങളും വ്യക്തമായി പരിശോധിക്കണം. അതുപോലെ സ്കാനർ ഉപയോഗിച്ചാണ് പണം അയക്കുന്നതെങ്കിൽ, ഇത് വിശ്വസനീയമായ കോഡ് ആണോ എന്നത് ഉറപ്പാക്കണം.

പേയ്‌മെന്റുകൾക്കായുള്ള അപ്രതീക്ഷിതമോ സംശയാസ്പദമോ ആയ അഭ്യർത്ഥനകളോ സ്വീകരിക്കരുത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo