Vande Bharat Online: അടുത്ത ട്രിപ്പ് വന്ദേ ഭാരതിലായാലോ? ഫോണിൽ നിന്നും എളുപ്പം ബുക്ക് ചെയ്യാം, ഏജൻസി സഹായമില്ലാതെ

Vande Bharat Online: അടുത്ത ട്രിപ്പ് വന്ദേ ഭാരതിലായാലോ? ഫോണിൽ നിന്നും എളുപ്പം ബുക്ക് ചെയ്യാം, ഏജൻസി സഹായമില്ലാതെ

ഇന്ത്യൻ റെയിൽവേ രംഗത്തെ സുപ്രധാന അപ്ഗ്രേഡായിരുന്നു Vande Bharat ട്രെയിൻ. ഇന്ന് മുതൽ സ്ലീപ്പർ വന്ദേ ഭാരത് ട്രെയിനുകൾക്കും പച്ചക്കൊടിയായി. കൂടുതൽ മികച്ച സൌകര്യങ്ങളും, കോ പൈലറ്റിനോട് അത്യാവശ്യഘട്ടങ്ങളിൽ സംവദിക്കാനുമായുള്ള സംവിധാനങ്ങൾ ഇവയിലുണ്ട്. ഉറക്കത്തിനിടെ ഷേക്ക് ഇല്ലാതെ യാത്ര ചെയ്യാൻ സ്ലീപ്പർ വന്ദേ ഭാരത് ട്രെയിനുകളിൽ സാധിക്കും.

Digit.in Survey
✅ Thank you for completing the survey!

Vande Bharat Ticket Online

കേരളത്തിൽ സ്ലീപ്പർ വന്ദേഭാരത് എത്താൻ ഇനിയും കുറച്ചുനാൾ കാത്തിരിക്കേണ്ടി വന്നേക്കാം. നാട്ടിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുന്നവരോ, പുതുവർഷം യാത്ര ചെയ്യുന്നവരോ ആണെങ്കിൽ വന്ദേ ഭാരത് ട്രെയിൻ പരിഗണിക്കാമല്ലോ!

ഇപ്പോൾ ബെംഗളൂരു, ചെന്നൈ, പോലുള്ള നഗരങ്ങളിലേക്ക് സിറ്റിങ് വന്ദേ ഭാരത് ട്രെയിനുകൾ ലഭ്യമാണ്. എന്നാൽ എങ്ങനെയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതെന്നാകും നിങ്ങളുടെ കൺഫ്യൂഷൻ. സ്മാർട്ട് ഫോണിലൂടെ വളരെ ഈസിയായി Ticket Booking നടത്താം. നിങ്ങൾ ചെയ്യേണ്ടതെന്തെന്ന് നോക്കാം.

Also Read: 900W Premium Dolby Home Theatre System ഇത്രയും വിലക്കുറവിൽ ഇതുവരെ കിട്ടിയിട്ടില്ല!

Vande Bharat Ticket Booking: ഘട്ടം ഘട്ടമായുള്ള പ്രക്രിയ

വന്ദേ ഭാരത് ടിക്കറ്റ് ഓൺലൈൻ ബുക്കിങ്ങിന് പല തരത്തിലുളള ഓപ്ഷനുകളുണ്ട്. ഇന്ന് സൈബർ കുറ്റകൃത്യങ്ങൾ ഒളിച്ചിരിക്കുന്ന നിരവധി അപകട സൈറ്റുകളുള്ളതിനാൽ സൂക്ഷിച്ച് വേണം ബുക്കിങ് നടത്തേണ്ടത്. എന്നുവച്ചാൽ ഔദ്യോഗിക വെബ്സൈറ്റുകളെയു ആപ്ലിക്കേഷനുകളെയും മാത്രം ഇതിനായി ആശ്രയിക്കുക.

വന്ദേ ഭാരത് ടിക്കറ്റ് ബുക്ക് ചെയ്യാൻ, ഐഐർസിടിസി വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് ഉപയോഗിക്കാം. റെഡ്റെയിൽ/പേടിഎം പോലുള്ള മറ്റ് യാത്രാ ആപ്പുകളും ഉപയോഗിക്കാവുന്നതാണ്.

  • ഇതിനായി ആദ്യം ഐആർസിടിസി സൈറ്റിൽ ലോഗിൻ ചെയ്യുക.
  • ശേഷം യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതി സെലക്റ്റ് ചെയ്യണം.
  • എവിടെ നിന്ന് എവിടേക്കാണ് പോകുന്നത് എന്നതിനുള്ള സ്റ്റേഷൻ തെരഞ്ഞെടുക്കുക.
  • അതിന് ശേഷം വന്ദേ ഭാരത് എന്ന ഓപ്ഷൻ ലിസ്റ്റിൽ നിന്ന് സെലക്റ്റ് ചെയ്യണം.
  • ചെയർ കാർ (CC) അല്ലെങ്കിൽ എക്സിക്യൂട്ടീവ് (EC) ക്ലാസുകളുടെ നിലവിലെ ലഭ്യത പരിശോധിക്കുക. CC/EC എന്നിവയ്ക്ക് നേരെ CURR_AVBL എന്ന ഓപ്ഷനുണ്ടെങ്കിൽ ടിക്കറ്റുണ്ടെന്നാണ് അർഥം.
  • ശേഷം യാത്ര ചെയ്യുന്ന ആളുടെ പേരും വയസ്സും വിവരങ്ങളും നൽകി പേയ്മെന്റിലേക്ക് കടക്കാം.
  • ടിക്കറ്റ് ഒഴിവുണ്ടെങ്കിൽ ഓൺലൈനായി പണമടയ്ക്കുക. UPI, ഡെബിറ്റ്/ക്രെഡിറ് കാർഡ് ഓപ്ഷനുകൾ ഇതിനായി ലഭ്യമാണ്.
  • ഇതിന് ശേഷം നിങ്ങൾക്ക് SMS/ഇമെയിൽ വഴി ഇ-ടിക്കറ്റ് ലഭിക്കും.
vande bharat ticket booking online
Vande Bharat Ticket Booking

ഇങ്ങനെ അനായാസം ഓൺലൈൻ ബുക്കിങ് ഏജൻസി സഹായമില്ലാതെ നടത്താവുന്നതാണ്. വെബ്സെറ്റിലൂടെയും IRCTC റെയിൽ കണകറ്റ് എന്ന ആപ്പിലൂടെയും ഇതുപോലെ ബുക്കിങ് ചെയ്യാനാകും.

വന്ദേഭാരത് ബുക്കിങ് ചെയ്യുമ്പോൾ ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് വരെ Confirmed Ticket ബുക്ക് ചെയ്യാൻ കഴിയും. യാത്രകൾ പെട്ടെന്ന് ചെയ്യേണ്ടവർക്ക്, ഇത് മികച്ച ഓപ്ഷനാണ്.

IRCTC കൂടാതെ മറ്റ് ഓപ്ഷനുകൾ

വന്ദേ ഭാരത് ഓൺലൈൻ ബുക്കിംഗിന് വേറെയും ഓപ്ഷനുകളുണ്ട്. Paytm Travel ആപ്ലിക്കേഷൻ വഴിയും ഫോണിലൂടെ ടിക്കറ്റെടുക്കാം. റെഡ്ബസ്, മെക്ക് മൈ ട്രിപ്പ് പോലുള്ള ബുക്കിങ് സൈറ്റുകളും redRail ആപ്ലിക്കേഷനും വിശ്വസനീയമായ സ്രോതസ്സുകളാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo