50MP + 48MP + 48MP + 42MP ക്യാമറ Google Pixel ഫോൺ 30000 രൂപ ഡിസ്കൗണ്ടിൽ വാങ്ങിയാലോ!

HIGHLIGHTS

ഗൂഗിൾ പിക്സൽ സെറ്റ് ഫ്ലിപ്കാർട്ടിൽ 16 ശതമാനം ഡിസ്കൌണ്ടിലാണ് വിൽക്കുന്നത്

16 GB, 256 GB സ്റ്റോറേജുള്ള പ്രീമിയം സ്മാർട്ഫോണിനാണ് കിഴിവ്

2024 ഓഗസ്റ്റിൽ ലോഞ്ച് ചെയ്ത ഹാൻഡ്സെറ്റാണ് Google Pixel 9 Pro XL

50MP + 48MP + 48MP + 42MP ക്യാമറ Google Pixel ഫോൺ 30000 രൂപ ഡിസ്കൗണ്ടിൽ വാങ്ങിയാലോ!

മികച്ച ട്രിപ്പിൾ റിയർ ക്യാമറയും, 42MP സെൽഫി ക്യാമറയുമുള്ള Google Pixel ഫോൺ വിലക്കുറവിൽ. 16 GB, 256 GB സ്റ്റോറേജുള്ള പ്രീമിയം സ്മാർട്ഫോണിനാണ് കിഴിവ്. ഫ്ലിപ്കാർട്ടിലെ ഫ്രീഡം സെയിലിലാണ് ഓഫർ. 2024 ഓഗസ്റ്റിൽ ലോഞ്ച് ചെയ്ത ഹാൻഡ്സെറ്റാണ് Google Pixel 9 Pro XL.

Digit.in Survey
✅ Thank you for completing the survey!

Google Pixel 9 Pro XL ഓഫറിൽ

1,24,999 രൂപ ഒറിജിനൽ വിലയുള്ള ഫോണാണ് ഗൂഗിൾ പിക്സൽ 9 പ്രോ XL. 16 GB, 256 GB വേരിയന്റ് ഗൂഗിൾ പിക്സൽ സെറ്റ് ഫ്ലിപ്കാർട്ടിൽ 16 ശതമാനം ഡിസ്കൌണ്ടിലാണ് വിൽക്കുന്നത്. 1,04,999 രൂപയ്ക്കാണ് ഹാൻഡ്സെറ്റ് ഫ്ലിപ്കാർട്ട് ലിസ്റ് ചെയ്തിരിക്കുന്നത്.

എന്നുവച്ചാൽ ഫ്ലാറ്റ് കിഴിവിൽ 20000 രൂപയുടെ ഇളവ് നേടാം. HDFC ബാങ്ക് കാർഡിലൂടെ 10000 രൂപയുടെ ഡിസ്കൗണ്ടാണ് ഇതിന് ലഭിക്കുന്നത്. ഇതുകൂടി ചേർക്കുമ്പോൾ സ്മാർട്ഫോൺ 30000 രൂപയുടെ കിഴിവ് നേടാം. ഇങ്ങനെ 94,999 രൂപയ്ക്ക് ഫോൺ വാങ്ങിക്കാം. ആക്സിസ് ബാങ്ക് കാർഡിലൂടെ 5% ക്യാഷ്ബാക്ക് നേടാം.

Google Pixel 10 series confirmed to launch on August 20 know what to expect
Google Pixel 9 Pro XL

നിങ്ങൾക്ക് ഗൂഗിൾ പിക്സൽ 9 പ്രോ XL 4375 രൂപയുടെ ഇഎംഐ ഡീൽ ലഭിക്കും. എക്സ്ചേഞ്ചിൽ വാങ്ങുകയാണെങ്കിൽ, 72000 രൂപയ്ക്ക് ഹാൻഡ്സെറ്റ് സ്വന്തമാക്കാം.

ഗൂഗിൾ പിക്സൽ 9 പ്രോ XL: സ്പെസിഫിക്കേഷൻ

6.8 ഇഞ്ച് വലിപ്പമുള്ള സൂപ്പർ Actua LTPO OLED ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. 120Hz സ്മൂത്ത് ഡിസ്‌പ്ലേയും, 3000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്സും ഇതിനുണ്ട്. ഫോണിൽ കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനോടെയാണ് ഗൂഗിൾ പിക്സൽ പുറത്തിറക്കിയത്.

2024 ഗൂഗിൾ ഇവന്റിൽ അവതരിപ്പിച്ച ഈ ഗൂഗിൾ ഫോണിൽ ഏറ്റവും പുതിയ Tensor G4 ചിപ്സെറ്റാണ് കൊടുത്തിരിക്കുന്നത്. ഇതിൽ Titan M2 സെക്യൂരിറ്റി കോപ്രൊസസ്സറും നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്ന ഫോണാണിത്. ഈ ഗൂഗിൾ പിക്സൽ ഹാൻഡ്സെറ്റിന് ഏഴ് വർഷം വരെ OS, സെക്യൂരിറ്റി അപ്‌ഡേറ്റുകളുണ്ട്.

5060mAh വലിയ ബാറ്ററിയാണ് പിക്സൽ 9 പ്രോ XL-ലുണ്ട്. 45W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. ഇതിൽ IP68 റേറ്റിംഗുള്ളതിനാൽ പൊടിയും വെള്ളവും പ്രതിരോധിക്കാനാകും.

പിക്സൽ 9 Pro XL-ൽ പ്രോ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണുള്ളത്. ഇതിൽ 50MP വൈഡ് ക്യാമറയും 48MP അൾട്രാവൈഡ് ക്യാമറയുമുണ്ട്. ഈ UW ക്യാമറയ്ക്ക് മാക്രോ ഫോക്കസ് സപ്പോർട്ടുണ്ട്. ഇതിൽ 48MP 5x ടെലിഫോട്ടോ ലെൻസ് കൊടുത്തിരിക്കുന്നു. 42MP ഓട്ടോഫോക്കസ് സെൽഫി ക്യാമറയും ഇതിലുണ്ട്. 8K വീഡിയോ റെക്കോർഡിങ്ങിനെയും ഗൂഗിൾ പിക്സൽ പിന്തുണയ്ക്കുന്നു.

സാംസങ് ഗാലക്സി എസ്25 അൾട്രാ, ഐഫോൺ 17 Pro മാക്സ്, വിവോ X200 പ്രോ തുടങ്ങിയ ഫോണുകളുടെ എതിരാളിയാണ് പിക്സൽ 9 Pro XL. ട്രിപ്പിൾ റിയർ ക്യാമറയും കരുത്തുറ്റ പ്രോസസറുമുള്ള ഫ്ലാഗ്ഷിപ്പാണിത്.

Also Read: Su from So OTT: തിയേറ്ററിൽ കൂട്ടച്ചിരി, രാജ് ബി ഷെട്ടിയുടെ Houseful കോമഡി ചിത്രം ഒടിടി റിലീസ് അപ്ഡേറ്റ് ഇതാ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo