Su from So OTT: തിയേറ്ററിൽ കൂട്ടച്ചിരി, രാജ് ബി ഷെട്ടിയുടെ Houseful കോമഡി ചിത്രം ഒടിടി റിലീസ് അപ്ഡേറ്റ് ഇതാ!

HIGHLIGHTS

കന്നഡയിൽ നിന്നെത്തി മലയാളത്തിൽ സൂപ്പർഹിറ്റായ രാജ് ബി ഷെട്ടി ഹൊറർ കോമഡി ചിത്രം കണ്ടോ?

തിയേറ്ററിൽ കാണാനാകാത്തവർക്ക് സൂപ്പർ ഹിറ്റ് ചിത്രം ഒടിടിയിൽ ആസ്വദിക്കാം

എന്നാൽ സിനിമയുടെ ഒടിടി റിലീസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല

Su from So OTT: തിയേറ്ററിൽ കൂട്ടച്ചിരി, രാജ് ബി ഷെട്ടിയുടെ Houseful കോമഡി ചിത്രം ഒടിടി റിലീസ് അപ്ഡേറ്റ് ഇതാ!

Su from So OTT: കന്നഡയും കടന്ന് മലയാളത്തിലും ഇപ്പോൾ തമിഴിലും സൂപ്പർ ഹിറ്റാവുകയാണ് സു ഫ്രം സോ. രാജ് ബി ഷെട്ടി നിർമാണം നിർവഹിച്ച ഹൊറർ കോമഡി ചിത്രമാണിത്. തുടക്കം മുതൽ ക്ലൈമാക്സ് വരെ പൊട്ടിച്ചിരിപ്പിച്ച സിനിമയാണിത്. കോസ്റ്റൽ കർണാടകയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലം. കേരളവുമായി വളരെ സാദൃശ്യമുള്ള വേഷം, ആളുകളെല്ലാം മലയാളത്തിനും സിനിമ കൂടുതൽ സ്വീകാര്യമാക്കി. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

Digit.in Survey
✅ Thank you for completing the survey!

Su from So OTT അപ്ഡേറ്റ്

അശോകനും രവി അണ്ണനും ഓട്ടോ ഡ്രൈവർ ചന്ദ്രനും, സോമേശ്വരത്തെ സുലോചനയും അങ്ങനെ സിനിമയിൽ വന്ന ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. ചിത്രത്തിൽ അശോകന്റെ മുഖ്യവേഷം അവതരിപ്പിച്ച ജെപി തുമിനാടാണ് സു ഫ്രം സോ സംവിധാനം ചെയ്തിരിക്കുന്നത്. നിർമാതാവ് രാജ് ബി ഷെട്ടിയും സിനിമയിൽ ഗംഭീരമായ റോൾ ചെയ്തിട്ടുണ്ട്.

തിയേറ്ററിൽ കാണാനാകാത്തവർക്ക് സൂപ്പർ ഹിറ്റ് ചിത്രം ഒടിടിയിൽ ആസ്വദിക്കാം. എന്നാൽ തിയേറ്റർ റിലീസുകളെല്ലാം പൂർത്തിയായി കഴിഞ്ഞ് മാത്രമേ ഒടിടിയിലേക്ക് സ്ട്രീമിങ്ങിന് എത്തുകയുള്ളൂ. സു ഫ്രം സോയുടെ ഒടിടി റിലീസ് എവിടെയാണെന്ന് നോക്കിയാലോ!

su from so ott release update

സു ഫ്രം സോ ഒടിടി റിലീസ് എവിടെ?

സിനിമാ തിയേറ്ററുകളിലേക്ക് പ്രേക്ഷകർ തിങ്ങി നിറയുകയാണ്. എന്നാൽ സു ഫ്രം സോയുടെ സ്ട്രീമിംഗ് അവകാശങ്ങൾ ഏത് പ്ലാറ്റ്‌ഫോമിലായിരിക്കും എന്ന ആകാംക്ഷയും ആരാധകർക്കുണ്ട്. തിയേറ്ററിൽ കണ്ട് മതിയാകാത്തവർക്ക് കുറച്ച് കാത്തിരുന്ന് കഴിഞ്ഞാലും ഒടിടിയിൽ സിനിമ കാണാം. സു ഫ്രം സോ ഒടിടി അപ്ഡേറ്റിനെ കുറിച്ച് നിർമാതാവ് രാജ് ബി ഷെട്ടി പറഞ്ഞത് ഇതാണ്.

കന്നഡ സിനിമകൾ മിക്കപ്പോഴും ഒരു ഒടിടി പ്ലാറ്റ്ഫോമിൽ മാത്രമാണ് വരുന്നത്. സു ഫ്രം സോ ഒടിടിയ്ക്കായി ചില ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഏത് പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്യുന്നതെന്നതിൽ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സാധാരണ നെറ്റ്ഫ്ലിക്സിൽ കന്നഡ ചിത്രങ്ങൾ വരാറില്ല. രാജ് ബി ഷെട്ടിയുടെ ഒണ്ടു മൊട്ടയാ കഥ, സ്വാതി മുത്തിന മളെ ഹനിയേ പോലുള്ള സിനിമകൾ റിലീസ് ചെയ്തത് പ്രൈം വീഡിയോയിലാണ്.

കഴിഞ്ഞ വർഷം കിച്ച സുദീപിന്റെ മാക്സ് സിനിമ സീZ5-ൽ റിലീസ് ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം മറ്റൊരു കന്നഡ സിനിമയും സീ5 എടുത്തിരുന്നില്ല. സോണി LIV എടുത്ത അവസാന കന്നഡ ചിത്രം രാജ് ബി ഷെട്ടിയുടെ ടോബി ആയിരുന്നു. എന്തായാലും സാധ്യതകൾ കൂടുതൽ പ്രൈം വീഡിയോയ്ക്കാണെന്ന് ട്രേഡ് അനലിസ്റ്റുകളും പറയുന്നു. എങ്കിലും ജിയോഹോട്ട്സ്റ്റാറിലും പുത്തൻ സിനിമ സ്ട്രീം ചെയ്യാൻ സാധ്യതയുണ്ട്. ഒടിടിയിൽ മലയാളം അടക്കമുള്ള ഭാഷകളിലായിരിക്കും സിനിമ ലഭ്യമാകുക.

Also Read: Bigg boss Malayalam 7: പുതിയ ബിഗ്ബോസ് ഫ്രീയായി എപ്പോഴും ജിയോഹോട്ട്സ്റ്റാറിൽ കാണാം, ശരിക്കും!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo