Bigg boss Malayalam 7: പുതിയ ബിഗ്ബോസ് ഫ്രീയായി എപ്പോഴും ജിയോഹോട്ട്സ്റ്റാറിൽ കാണാം, ശരിക്കും!

HIGHLIGHTS

നിങ്ങൾക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഇല്ലെങ്കിൽ സാരമില്ല

Jio, Airtel Recharge Plans വഴി ബോണസായി Free JioHotstar ആസ്വദിക്കാം

ഓഗസ്റ്റ് 3- ന് രാത്രി 7 മണി മുതൽ ബിഗ്ബോസ് സീസൺ 7 ആരംഭിക്കുകയാണ്

Bigg boss Malayalam 7: പുതിയ ബിഗ്ബോസ് ഫ്രീയായി എപ്പോഴും ജിയോഹോട്ട്സ്റ്റാറിൽ കാണാം, ശരിക്കും!

Bigg boss Malayalam 7: 7-ന്റെ പണികളുടെ മോഹൻലാൽ അവതരിപ്പിക്കുന്ന ബിഗ്ബോസ് സീസൺ 7 ആരംഭിക്കുകയാണ്. ഓഗസ്റ്റ് 3- ന് രാത്രി 7 മണി മുതലാണ് പുതിയ സീസൺ തുടങ്ങുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്‌സ്റ്റാറിൽ ബിഗ്ബോസ് പ്രീമിയർ ചെയ്യുന്നു.

Digit.in Survey
✅ Thank you for completing the survey!

ബിഗ് ബോസ് ആരാധകർക്ക് അവരുടെ സൌകര്യത്തിന് അനുസരിച്ച്, പരിപാടികൾ ആസ്വദിക്കാൻ ജിയോഹോട്ട്സ്റ്റാറിൽ ലൈവ് സ്ട്രീമിങ്ങുണ്ട്. നിങ്ങൾക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഇല്ലെങ്കിൽ സാരമില്ല. Jio, Airtel Recharge Plans വഴി ബോണസായി Free JioHotstar ആസ്വദിക്കാം. ഇതിനായി പല വാലിഡിറ്റിയും, പല റേഞ്ചിലുമുള്ള പ്ലാനുകൾ രണ്ട് കമ്പനികളും തരുന്നു.

Bigg boss Malayalam 7 കാണാൻ ഫ്രീ ജിയോഹോട്ട്സ്റ്റാർ!

2025 മാർച്ച് മുതൽ ജൂൺ വരെയായിരുന്നു ബിഗ്ബോസ് സീസൺ 6 നടത്തിയത്. ജിന്റോ ബോഡിക്രാഫ്റ്റാണ് ആറാം സീസണിലെ വിജയി. ഒരുപാട് പുത്തൻ മാറ്റങ്ങളോടെയായിരിക്കും ബിഗ്ബോസ് 7 എത്തുന്നതെന്നാണ് പ്രോമോ തരുന്ന പ്രതീക്ഷകൾ. ജിയോ സിമ്മുള്ളവർക്കും, എയർടെൽ സിമ്മുള്ളവർക്കും ജിയോഹോട്ട്സ്റ്റാർ ആക്സസ് ചെയ്യാനുള്ള പ്ലാനുകൾ ചുരുക്കത്തിൽ മനസിലാക്കാം. നിങ്ങളുടെ ഒഴിവുസമയം മാത്രം ബിഗ്ബോസ് കാണാൻ ആഗ്രഹിക്കുന്നവർക്കും ഒടിടി സ്ട്രീമിങ് ഉപയോഗപ്പെടും.

how to watch Bigg Boss Malayalam, live streaming, Bigboss 7 premiere, telecom offers,
Img Source: ജിയോഹോട്ട്സ്റ്റാർ മലയാളം, ഫേസ്ബുക്ക്

Reliance Jio ഫ്രീ ജിയോഹോട്ട്സ്റ്റാർ പ്ലാനുകൾ

ജിയോഹോട്ട്സ്റ്റാറിനായി എക്സ്ക്ലൂസീവ് റീചാർജ് പ്ലാനുകളും, മറ്റ് ഒടിടികൾക്കൊപ്പം വരുന്ന പ്ലാനുകളും ജിയോ തരുന്നു. 949 രൂപയുടെയും 195 രൂപയുടെയും 100 രൂപയുടെയും പ്ലാനുകൾ ജിയോഹോട്ട്സ്റ്റാർ+ഡാറ്റ തരുന്നവയാണ്. ഇവയിൽ ചിലത് കോളിങ്, എസ്എംഎസ്, അൺലിമിറ്റഡ് 5ജിയും തരുന്നു.

Rs 949 Plan: 84 ദിവസം 2 GB പ്രതിദിന ഡാറ്റ 4ജി വരിക്കാർക്ക്, അൺലിമിറ്റഡ് 5ജി, പ്രതിദിനം 100 എസ്എംഎസ്. അൺലിമിറ്റഡ് കോളിങ് സൌകര്യവും 84 ദിവസത്തേക്ക്. 84 ദിവസം ജിയോഹോട്ട്സ്റ്റാർ മൊബൈൽ /TV ആക്സസ് ലഭിക്കും.

Rs 195 Plan: ഇതിൽ കോളിങ്ങില്ല. 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ /TV സബ്സ്ക്രിപ്ഷൻ നേടാം. മൊത്തം 15ജിബി ഡാറ്റയും 90 ദിവസ കാലയളവിൽ ആസ്വദിക്കാം.

Rs 100 Plan: 195 രൂപയ്ക്ക് സമാനമായ പ്ലാൻ. ഇതിൽ 90 ദിവസത്തേക്ക് 5ജിബി ഡാറ്റയാണുള്ളത്.

3599 രൂപയുടെ വാർഷിക പ്ലാനിലും ജിയോഹോട്ട്സ്റ്റാർ ലഭിക്കും. പ്രതിദിനം 2.5 GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഒരു വർഷത്തേക്ക് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭിക്കും. 2025-ന്റെ ജിയോ പ്ലാനാണ് മറ്റൊന്ന്. 200 ദിവസത്തേക്ക് പ്രതിദിനം 2.5 GB ഡാറ്റയും 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭ്യമാണ്.

999 രൂപയുടെ പ്ലാനിൽ 98 ദിവസത്തേക്ക് പ്രതിദിനം 2 GB ഡാറ്റയുണ്ട്. 90 ദിവസത്തെ JioHotstar സബ്സ്ക്രിപ്ഷനും ഇതിലുണ്ട്. 349 രൂപ വിലയാകുന്ന 28 ദിവസത്തെ പ്ലാനെടുത്താലും ജിയോഹോട്ട്സ്റ്റാറും ടെലികോം സേവനങ്ങളും ആസ്വദിക്കാം. ഇതിൽ പ്രതിദിനം 2 GB ഡാറ്റയും 90 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭിക്കും.

JioHotstar Airtel Plans

ഭാരതി എയർടെലും നിരവധി പ്ലാനുകളിൽ ജിയോഹോട്ട്സ്റ്റാർ അനുവദിച്ചിട്ടുണ്ട്. 279 രൂപയുടെ എയർടെൽ പ്ലാനിൽ നിരവധി ഒടിടി ബണ്ടിൽ ചെയ്തിരിക്കുന്നു. ജിയോഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് പോലുള്ള ഒടിടി ആക്സസ് ഒരു മാസത്തേക്ക് നേടാം. ഒരു ജിബി ഇന്റർനെറ്റും ഇതിലുണ്ട്.

100 രൂപ പാക്കേജിൽ നിങ്ങൾക്ക് 5ജിബി ഡാറ്റയും 30 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാറും നേടാം.

195 രൂപയുടെ എയർടെൽ പ്ലാനിൽ 90 ദിവസത്തെ വാലിഡിറ്റിയിൽ ജിയോഹോട്ട്സ്റ്റാർ ലഭിക്കും. 15ജിബി ഡാറ്റയും ഇതിലുണ്ട്. ഭാരതി എയർടെലിന്റെ 451 രൂപ പ്ലാനിൽ 30 ദിവസം വാലിഡിറ്റിയുണ്ട്. ഒരു മാസത്തേക്ക് 50ജിബി ഡാറ്റ നേടാം. 90 ദിവസത്തേക്ക് ഫ്രീ ജിയോഹോട്ട്സ്റ്റാറും ആസ്വദിക്കാം.

ഇനി മികച്ച ടെലികോം സേവനങ്ങളും ജിയോഹോട്ട്സ്റ്റാറും ഒരുമിച്ച് നേടാനാകുന്ന പ്ലാനുകൾ നോക്കിയാലോ! 398 രൂപയുടെയും, 399 രൂപയുടെയും പാക്കേജിൽ ഫ്രീയായി ഹോട്ട്സ്റ്റാർ ലഭിക്കും. 398 രൂപയ്ക്ക് 28 ദിവസം വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 2ജിബി, അൺലിമിറ്റഡ് 5ജി, പ്രതിദിനം 100 എസ്എംഎസ്സും ലഭിക്കും. 28 ദിവസം ജിയോഹോട്ട്സ്റ്റാറും ഇതിലുണ്ട്.

399 രൂപ പ്ലാനിൽ 28 ദിവസത്തേക്ക് പ്രതിദിനം 2.5ജിബി ഡാറ്റയും, അൺലിമിറ്റഡ് കോളുകളും, 100 എസ്എംഎസ്സും ആസ്വദിക്കാം. ഇതിൽ 28 ദിവസം ജിയോഹോട്ട്സ്റ്റാർ നേടാം. അൺലിമിറ്റഡായി 5ജി ഡാറ്റയും ആസ്വദിക്കാം.

എയർടെലിന്റെ 1029 രൂപ, 549 രൂപ തുടങ്ങിയ പ്ലാനുകളിൽ 3 മാസത്തേക്കുള്ള ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുണ്ട്. ഒരു വർഷത്തേക്ക് ജിയോഹോട്ട്സ്റ്റാർ തരുന്ന പ്ലാനാണ് 3999 രൂപയുടേത്. ഇതിൽ ഒരു വർഷത്തേക്ക് പ്രതിദിനം 2.5 GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും ലഭിക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo