iPhone Offer: Amazon ഫ്രീഡം ഫെസ്റ്റിവലിൽ 48MP ക്യാമറ ഫോൺ 11600 രൂപ ഡിസ്‌കൗണ്ടിൽ

HIGHLIGHTS

ഏറെക്കാലമായി ഒരു ഐഫോൺ വാങ്ങാൻ പ്ലാനുള്ളവർക്ക് ഈ ഓഫർ വിനിയോഗിക്കാം

ജൂലൈ 31 ഉച്ചയ്ക്ക് 12 മണി മുതലാണ് ഗ്രേറ്റ് ഫ്രീഡം സെയിൽ

12 മണിക്കൂർ മുന്നേ ആമസോൺ പ്രൈം മെമ്പർഷിപ്പുള്ളവർക്ക് ഓഫർ സ്വന്തമാക്കാം

iPhone Offer: Amazon ഫ്രീഡം ഫെസ്റ്റിവലിൽ 48MP ക്യാമറ ഫോൺ 11600 രൂപ ഡിസ്‌കൗണ്ടിൽ

iPhone Offer: Amazon Great Freedom Festival 2025 ഷോപ്പിങ് മാമാങ്കത്തിന് കൊടിയേറി. ജൂലൈ 31 ഉച്ചയ്ക്ക് 12 മണി മുതലാണ് ഗ്രേറ്റ് ഫ്രീഡം സെയിൽ. 12 മണിക്കൂർ മുന്നേ ആമസോൺ പ്രൈം മെമ്പർഷിപ്പുള്ളവർക്ക് സ്പെഷ്യൽ സെയിൽ നടത്തിയിരുന്നു. ഇപ്പോൾ എല്ലാവർക്കുമുള്ള ഫ്രീഡം സെയിലും ആരംഭിച്ചു.

Digit.in Survey
✅ Thank you for completing the survey!

ഏറെക്കാലമായി ഒരു ഐഫോൺ വാങ്ങാൻ പ്ലാനുള്ളവർക്ക് ഈ ഓഫർ വിനിയോഗിക്കാം. സ്റ്റൈലിഷ് Apple iPhone 15 കുറഞ്ഞ വിലയിൽ തന്നെ വാങ്ങാനാകും. 48MP പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്.

iPhone Offer: ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ

69,900 രൂപ ലോഞ്ച് വിലയുള്ള 128ജിബി ഐഫോണിനാണ് ആമസോണിൽ ഫ്രീഡം സെയിൽ ഓഫർ. ആമസോണിലെ ഓഫർ മാമാങ്കത്തിൽ വെറും 58249 രൂപയ്ക്ക് പ്രീമിയം ആപ്പിൾ സെറ്റ് സ്വന്തമാക്കാം. ഒരു ഐഫോൺ ഈ വിലയ്ക്ക് കിട്ടുന്നത് അപൂർവ്വമാണ്. ഇത് എസ്ബിഐ ബാങ്ക് കാർഡ് കിഴിവ് ഉൾപ്പെടുത്തിയുള്ള വിലയാണെന്നത് ശ്രദ്ധിക്കുക. SBI ക്രെഡിറ്റ്, ഇഎംഐ ഇടപാടുകൾക്ക് ആമസോൺ 10 ശതമാനം കിഴിവാണ് അനുവദിച്ചിരിക്കുന്നത്.

apple iphone 15 selling at low price on amazon

സ്മാർട്ഫോണിന് ആകർഷകമായ ഇഎംഐ, എക്സ്ചേഞ്ച് ഡീലും ലഭിക്കുന്നുണ്ട്. താൽപ്പര്യമുള്ളവർക്ക് പർച്ചേസിനായി ആമസോൺ ലിങ്ക്, ഇതാ… ഐഫോൺ 15- ആമസോൺ.

ഐഫോൺ 15: സ്പെസിഫിക്കേഷൻ

ഡിസ്‌പ്ലേ: 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 2556×1179 പിക്സൽ റെസല്യൂഷനും 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സുമുണ്ട്. ഡൈനാമിക് ഐലൻഡ് സപ്പോർട്ട് ചെയ്യുന്ന ഫോണാണ് ഐഫോൺ 15.

മികച്ച പെർഫോമൻസ് തരുന്നതിനായി സ്മാർട്ഫോണിൽ A16 ബയോണിക് ചിപ്പാണ് കൊടുത്തിട്ടുള്ളത്. ഫോട്ടോഗ്രാഫിയിൽ പേരെടുത്ത ഹാൻഡ്സെറ്റാണിത്. ഇതിൽ പ്രൈമറി സെൻസർ 48MP മെഗാപിക്സലാണ്. സെൻസർ-ഷിഫ്റ്റ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന സെൻസറാണിത്. രണ്ടാമതായി 12MP അൾട്രാ വൈഡ് ക്യാമറയുമുണ്ട്. 2x ടെലിഫോട്ടോ സൂം സപ്പോർട്ട് ചെയ്യുന്ന UW സെൻസറാണിത്. സെൽഫി, വീഡിയോ കോൾ, ഫേസ് ഐഡന്റിഫിക്കേഷനായി 12MP ട്രൂഡെപ്ത് ക്യാമറയുമുണ്ട്.

വയർലെസ് ചാർജിങ്ങും, ഫാസ്റ്റ് വയേർഡ് ചാർജിങ്ങും മാഗ്സേഫ്, Qi2 ചാർജിങ്ങും പിന്തുണയ്ക്കുന്ന ബാറ്ററിയാണ് ഫോണിലുള്ളത്. IP68 റേറ്റിങ്ങിനെ പിന്തുണയ്ക്കുന്നതിനാൽ ഡ്യൂറബിലിറ്റിയിലും ഫോൺ കേമനാണ്. ഇതിൽ USB-C പോർട്ടുണ്ട്. 5G, Wi-Fi 6, ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭ്യം. എമർജൻസി SOS, ക്രാഷ് ഡിറ്റക്ഷൻ തുടങ്ങിയ ഫീച്ചറുകൾ ഐഫോൺ 15-ൽ ലഭ്യമാണ്.

Also Read: Great Freedom Festival: Amazon Prime അംഗങ്ങൾക്കായി സ്പെഷ്യൽ സെയിൽ, മണിക്കൂറുകൾക്കകം! Samsung, iPhone, ഐഖൂ പ്രീമിയം സെറ്റുകൾ ഓഫറിൽ

Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾപ്പെടുത്തിയിരിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo