Day 1 Sale: 32 MP ഫ്രണ്ട് ക്യാമറയുള്ള 5700 mAh ബാറ്ററി Vivo T4R 5G, 2000 രൂപ കിഴിവിൽ!
OIS സപ്പോർട്ടുള്ള, സോണി IMX882 സെൻസറാണ് ഇതിലെ മെയിൻ ക്യാമറ
വിവോ T4R 5G മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലുള്ള ഫോണാണ്
ഫ്ലിപ്കാർട്ട് വഴിയാണ് വിവോ സ്മാർട്ഫോൺ വിൽപ്പന
Day 1 Sale: ഏറ്റവും പുതിയ സ്റ്റൈലിഷ് ഫോൺ Vivo T4R 5G വിലക്കുറവിൽ വാങ്ങാം. മിഡ് റേഞ്ച് ബജറ്റുകാർക്ക് വേണ്ടിയാണ് പവർഫുൾ വിവോ സ്മാർട്ഫോൺ ഇന്ത്യയിൽ എത്തിച്ചത്. OIS സപ്പോർട്ടുള്ള, സോണി IMX882 സെൻസറാണ് ഇതിലെ മെയിൻ ക്യാമറ. 32 MP ഫ്രണ്ട് ക്യാമറയും ഈ വിവോ ടി4ആറിലുണ്ട്. സ്മാർട്ഫോണിന്റെ വിലയും ഫീച്ചറുകളും നോക്കാം.
SurveyVivo T4R 5G: വിലയും ലോഞ്ച് ഓഫറുകളും
വിവോ T4R 5G യുടെ ആദ്യ വിൽപ്പന ഇന്ന് ആരംഭിച്ചു. ഫ്ലിപ്കാർട്ട് വഴിയാണ് വിവോ സ്മാർട്ഫോൺ വിൽപ്പന. ആദ്യ സെയിലിൽ ആകർഷകമായ ലോഞ്ച് ഓഫറുകളുമുണ്ട്. നിങ്ങൾക്ക് HDFC, AXIS ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ 2000 രൂപ ഇൻസ്റ്റന്റ് കിഴിവ് നേടാം. ഇതിന് പുറമെ എക്സ്ചേഞ്ച് ബോണസായി 2000 രൂപ ഡിസ്കൌണ്ടും ലഭിക്കുന്നതാണ്.
വിവോ T4R 5G മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലുള്ള ഫോണാണ്. ഇതിൽ 8GB+128GB സ്റ്റോറേജ് വേരിയന്റിന് 19,499 രൂപയാണ് വില. 8GB+256GB വേരിയന്റിന് 21,499 രൂപയുമാണ് വിലയാകുന്നത്. 12GB+256GB സ്റ്റോറേജുള്ള വിവോ ഹാൻഡ്സെറ്റിന് 23,499 രൂപയുമാകുന്നു.
ഇതിന് ഇഎംഐ ഡീലും ലഭ്യമാണ്. പ്രതിമാസം 3917 രൂപയുടെ നോ-കോസ്റ്റ് EMI ഓപ്ഷനുണ്ട്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 5% ക്യാഷ്ബാക്കും ലഭിക്കും. BHIM പേയ്‌മെന്റ് ആപ്പിലൂടെ 30 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും ഫ്ലിപ്പ്കാർട്ട് തരുന്നു.

വിവോ T4R 5ജി: സ്പെസിഫിക്കേഷൻ
ഡിസ്പ്ലേ: 2392 × 1080 പിക്സൽ റെസല്യൂഷനുള്ള ഫോണാണ് വിവോ ടി4ആർ. ഇതിൽ 6.77 ഇഞ്ച് ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഫോണിന്റെ സ്ക്രീനിന് 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു.
പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രോസസറാണ് വിവോ 5ജിയിലുള്ളത്. 12 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും സപ്പോർട്ട് ഫോണിന് ലഭിക്കുന്നു.
ക്യാമറ: വിവോ T4R-ൽ ഡ്യുവൽ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ സോണി IMX882 സെൻസറുള്ള 50MP പ്രൈമറി ക്യാമറയാണ് കൊടുത്തിരിക്കുന്നത്. 2MP ബൊക്കെ ലെൻസും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കായി, ഫോണിൽ കൊടുത്തിരിക്കുന്നത് 32MP ഫ്രണ്ട് ക്യാമറയാണ്. മുൻവശത്തും പിൻവശത്തുമുള്ള ക്യാമറയ്ക്ക് 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ലഭിക്കും.
ബാറ്ററി: ഫോണിൽ 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5700mAh ബാറ്ററി നൽകിയിരിക്കുന്നു.
എഐ ഫീച്ചറുകൾ: സർക്കിൾ ടു സെർച്ച്, AI നോട്ട് അസിസ്റ്റ്, AI സ്‌ക്രീൻ ട്രാൻസ്ലേഷൻ, AI ട്രാൻസ്‌ക്രിപ്റ്റ് അസിസ്റ്റ്, AI ഇറേസ് 2.0, ഫോട്ടോ എൻഹാൻസ് പോലുള്ള എഐ ഫീച്ചറുകൾ വിവോ സെറ്റിൽ ലഭിക്കും.
ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കാനായി ഇതിന് IP68 + IP69 റേറ്റിങ്ങുണ്ട്.
Also Read: 250 രൂപയ്ക്ക് താഴെ Ambani കമ്പനി Jio തരുന്ന പ്ലാനുകൾ, 2GB ഡാറ്റയും, അൺലിമിറ്റഡ് കോളിങ്ങും….
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile