Realme Narzo 70 Pro Sale: ആദ്യ സെയിലിൽ 2299 രൂപ Earbud ഫ്രീ! ഫീച്ചറുകളും ഓഫറുകളും…

Realme Narzo 70 Pro Sale: ആദ്യ സെയിലിൽ 2299 രൂപ Earbud ഫ്രീ! ഫീച്ചറുകളും ഓഫറുകളും…
HIGHLIGHTS

Realme Narzo 70 Pro 5G ആദ്യ സെയിൽ തുടങ്ങി

50MP ക്യാമറയുള്ള ഫോണാണ് Realme Narzo 70 Pro

ആദ്യ വിൽപ്പനയിലെ പർച്ചേസിന് 2,299 രൂപയുടെ ഇയർബഡ് ഫ്രീ

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് Realme Narzo 70 Pro 5G പുറത്തിറങ്ങിയത്. Sony IMX890 സെൻസറുള്ള ഏറ്റവും പുതിയ 5G ഫോണാണിത്. കഴിഞ്ഞ വർഷം എത്തിയ റിയൽമി നാർസോ 60 പ്രോയുടെ പുതിയ പതിപ്പാണിത്.

ഒട്ടും വൈകാതെ തന്നെ റിയൽമി ഈ സ്മാർട്ഫോണിന്റെ വിൽപ്പനയും ആരംഭിച്ചു. മാർച്ച് 22നാണ് ഫോണിന്റെ ആദ്യ സെയിലിന് ഇന്ത്യയിൽ തുടക്കം കുറിച്ചത്. റിയൽമിയുടെ ഈ 5G ഫോണിനെ കുറിച്ചുള്ള ഫീച്ചറുകളും വില വിവരങ്ങളും അറിയാം.

Realme Narzo 70 Pro 5G

50MP ക്യാമറയുള്ള ഫോണാണ് Realme Narzo 70 Pro. ക്യാമറയുടെ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറും ജനശ്രദ്ധ നേടി. മിഡ് റേഞ്ച് വിഭാഗത്തിലാണെങ്കിലും ഗംഭീരമായ ഫീച്ചറുകൾ ഫോണിലുണ്ട്. 120Hz റിഫ്രഷ് റേറ്റാണ് റിയൽമി നാർസോയുടെ ഡിസ്പ്ലേയിലുള്ളത്. ഫോണിന്റെ വിൽപ്പനയെ കുറിച്ച് വിശദമായി അറിയാം. ഒപ്പം നാർസോ 70 പ്രോയുടെ ഫീച്ചറുകളും മനസിലാക്കാം.

Realme Narzo 70 Pro 5G
Realme Narzo 70 Pro 5G സ്പെസിഫിക്കേഷൻ

Realme Narzo 70 Pro ഫീച്ചറുകൾ

6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് നാർസോ 70 പ്രോ. ഇതിന് 120Hz റീഫ്രെഷ് റേറ്റുള്ള സ്ക്രീനുണ്ട്. FHD+ റെസല്യൂഷനാണ് നാർസോ 70 പ്രോയുടെ ഡിസ്പ്ലേയിൽ നൽകിയിട്ടുള്ളത്. സ്ലിം ബെസലുകളുള്ള ഫ്ലാറ്റ് സ്‌ക്രീൻ ഡിസൈൻ ഫോണിൽ നൽകിയിരിക്കുന്നു.

മീഡിയാടെക് ഡൈമൻസിറ്റി 7050 5G ചിപ്‌സെറ്റാണ് പെർഫോമൻസ് നൽകുന്നത്. ഇതിൽ ഒക്ടാ കോർ പ്രോസസറും മാലി-ജി68 ജിപിയുവും ബന്ധിപ്പിച്ചിരിക്കുന്നു. ഇവ നാർസോ ഫോണിന് ഇമ്മേഴ്‌സീവ് ഗെയിമിങ്, മൾട്ടിമീഡിയ എക്സ്പീരിയൻസ് നൽകുന്നു.

ഫോൺ ലോഞ്ച് ചെയ്ത മുതൽ ഇതിന്റെ ക്യാമറയും പേരെടുത്തു. നേരത്തെ പറഞ്ഞ പോലെ ക്യാമറയ്ക്ക് OIS സപ്പോർട്ടുണ്ട്. 2X ഇൻ-സെൻസർ സൂം ഫീച്ചറും മെയിൻ ക്യാമറയിൽ ലഭിക്കുന്നു. 50 മെഗാപിക്സലാണ് മെയിൻ ക്യാമറ. സെൽഫികൾക്കും വീഡിയോകൾക്കുമായി 16 മെഗാപിക്സൽ ഫ്രെണ്ട് ക്യാമറയുമുണ്ട്.

റിയൽമി നാർസോ 70 പ്രോയിൽ 5000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഇതിന് 67W Supervooc ചാർജിങ് സപ്പോർട്ടും ലഭിക്കുന്നതാണ്.

വിലയും മറ്റ് വിവരങ്ങളും

ഗ്ലാസ് ഗ്രീൻ, ഗ്ലാസ് ഗോൾഡ് എന്നീ നിറങ്ങളിലാണ് റിയൽമി ഫോണുകൾ എത്തിയിട്ടുള്ളത്. രണ്ട് സ്റ്റോറേജുകളിൽ നാർസോ 70 പ്രോ 5G ലഭിക്കും. ഒന്നാമത്തേത് 8GB+128GB സ്റ്റോറേജാണ്. ഇതിന് 19,999 രൂപ വില വരുന്നു. 8GB+256GB വേരിയന്റിന് 21,999 രൂപയും വിലയാകും.

128ജിബി ഫോണിന് ആദ്യ സെയിലിൽ 1000 രൂപയുടെ കിഴിവുണ്ട്. 256ജിബി റിയൽമി ഫോണിന് 2000 രൂപയുടെ കിഴിവും അനുവദിച്ചിരിക്കുന്നു. ഇതൊന്നുമല്ല റിയൽമി തരുന്ന ധമാക്ക ഓഫർ. ഇപ്പോൾ ഫോൺ വാങ്ങുന്നവർക്ക് റിയൽമി Buds T300 സമ്മാനമായി ലഭിക്കും. 2,299 രൂപ വില വരുന്ന ഇയർപോഡാണിത്.

Read More: Best Mid-range Phones: 25000 രൂപയ്ക്ക് താഴെ വാങ്ങാം സാംസങ്, റിയൽമി, ഓപ്പോ ഫോണുകൾ

മാർച്ച് 22 ഉച്ചയ്ക്ക് 12 മണിയ്ക്ക് തന്നെ വിൽപ്പന ആരംഭിച്ചു. ഇപ്പോഴും ഫോൺ സ്റ്റോക്കിലുണ്ട്. വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് പർച്ചേസ് ചെയ്യാം. ആമസോണിലും ഫോൺ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. ആമസോൺ വിൽപ്പനയെ കുറിച്ച് കൂടുതലറിയാം, Click Here.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo