200MP ZEISS ക്യാമറയുള്ള Vivo X300 Ultra തീരുമാനമായി, ഒപ്പം 50MP ടെലിഫോട്ടോ ലെൻസിൽ ഫാൻ എഡിഷനും

സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രഫിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഇനി വിവോയുടെ ഊഴമാണ്. ഡിജിറ്റൽ ക്യാമറകളെ വെല്ലുന്ന മികവിൽ, 200 മെഗാപിക്സൽ ZEISS ക്യാമറ Vivo X300 Ultra ലോഞ്ച് പ്രഖ്യാപിച്ചു. 50MP ട്രിപ്പിൾ ക്യാമറയുള്ള വിവോ എക്സ്300 എഫ്ഇ ഫോണും ഇതിനൊപ്പം ഇന്ത്യയിൽ ലോഞ്ച് ചെയ്തു. പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർ കാത്തിരിക്കുന്ന വിവോ സ്മാർട്ട് ഫോണാണിത്.

മെയ് മാസം ആദ്യ വാരത്തിൽ പുറത്തിറങ്ങുന്ന രണ്ട് ഫോണുകളിലും വിവോയുടെ യൂണിക്ക് ഫീച്ചറായ സീസ് ക്യാമറകളുണ്ട്. ഇതിനൊപ്പം ശക്തമായ പെർഫോമൻസും, മികച്ച ബാറ്ററി ലൈഫും വിവോ എക്സ്300 അൾട്രാ, വിവോ എക്സ്300 എഫ്ഇയിൽ പ്രതീക്ഷിക്കാം. അടുത്തിടെ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ എക്സ്300 അൾട്രാ ഉപയോഗിച്ച് ഫോട്ടോ പകർത്തുന്ന ഐപിഎല്ലിലെ രംഗം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സ്മാർട്ട് ഫോണുകളുടെ ലോഞ്ച്, സവിശേഷതകൾ അറിയാം.

Vivo X300 Ultra, X300 FE Launch India

മെയ് 6 ന് ഉച്ചയ്ക്ക് 12 മണിക്കാണ് സ്മാർട്ട് ഫോണുകളുടെ ഇന്ത്യയിലെ ലോഞ്ച്. വിവോ എക്സ് 300 അൾട്രാ, എക്സ് 300 FE ലോഞ്ചിന് ശേഷം ഫ്ലിപ്കാർട്ട്, വിവോ ഇ-സ്റ്റോർ, മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ ലഭ്യമാകും.

കൂൾ പർപ്പിൾ, ഗ്രാഫൈറ്റ് ബ്ലാക്ക്, മൂൺലൈറ്റ് വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലാകും ഫോൺ അവതരിപ്പിക്കുന്നത്.

Also Read: മോട്ടോയുടെ ചുള്ളൻ Motorola Edge 70 Pro! 6500mAh കരുത്തും 50MP സെൽഫി സെൻസറും

വിവോ എക്സ് 300 അൾട്രായ്ക്ക് ഇന്ത്യയിൽ ഏകദേശം 1,29,999 രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു. വിവോ എക്സ് 300 എഫ്ഇ ഫോണിന് ഏകദേശം 60,000 മുതൽ 70,000 രൂപയും വിലയാകുമെന്നാണ് വിവരം.

Vivo X300 Ultra Expected Specifications

വിവോ എക്സ് 300 അൾട്രായ്ക്ക് 6.82 ഇഞ്ച് QHD+ LTPO OLED ഡിസ്‌പ്ലേയാണുള്ളത്. ഇതിന് 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു. ക്വാൽകോമിൽ നിന്നുള്ള സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് വിവോ അൾട്രാ മോഡലിൽ കൊടുക്കുന്നത്.

ഇത് 100W വയർഡ്, 40W വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നാണ് വിവരം. ഫോണിൽ കരുത്തനായ 6600mAh ബാറ്ററി കൊടുക്കും. പൊടിയും വെള്ളവും പ്രതിരോധിക്കാനായി ഇതിന് IP68, IP69 റേറ്റിംഗുണ്ടാകുമെന്നും പറയുന്നു.

ക്യാമറയിലേക്ക് വന്നാൽ 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 200എംപി പ്രൈമറി ക്യാമറ നൽകിയേക്കും. ഫോണിൽ ZEISS ട്യൂൺ ചെയ്ത മെയിൻ സെൻസറാകും നൽകുന്നത്. ഡ്വാൻസ്ഡ് ഗിംബൽ-സ്റ്റൈൽ സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസാണിത്. ഫോണിൽ 50MP അൾട്രാ-വൈഡ് ലെൻസും നൽകുന്നുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയും കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവോ X300 FE പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ചില ലീക്കുകളിൽ വിവോ എക്സ്300 എഫ്ഇ സവിശേഷതകളെ കുറിച്ചും സൂചനകളുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.31 ഇഞ്ച് FHD+ AMOLED സ്ക്രീൻ ഫോണിന് കൊടുത്തേക്കും. പെർഫോമൻസ് നൽകാനായി സ്നാപ്ഡ്രാഗൺ 8 Gen 5 പ്രോസസർ കൊടുത്തേക്കും.

90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,500 mAh ബാറ്ററി ഫോണിൽ ഉൾപ്പെടുത്തിയേക്കും. ആൻഡ്രോയിഡ് 16 ആയിരിക്കും വിവോ എക്സ്300 എഫ്ഇയിലെ ഒഎസ്. 5 വർഷത്തെ OS അപ്‌ഡേറ്റുകളും 7 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിച്ചേക്കും.

50MP പ്രൈമറി സെൻസറും 50MP പെരിസ്‌കോപ്പ് സൂം ലെൻസും 8MP അൾട്രാവൈഡ് സെൻസറും ചേർന്ന ട്രിപ്പിൾ ക്യാമറയുണ്ട്. ഇത് ZEISS സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ്. സെൽഫികൾക്കായി വിവോ എക്സ്300 എഫ്ഇയിൽ 50MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തുമെന്നാണ് സൂചന.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :