Redmi Note 13 Pro Plus Discount: 200MP ക്യാമറ Redmi 5G Phone, ഇപ്പോൾ 2000 രൂപ വിലക്കുറവിൽ വാങ്ങാം

HIGHLIGHTS

വൻവിലക്കുറവിൽ Redmi Note 13 Pro+ 5G ഇപ്പോൾ വാങ്ങാം

200MP ക്യാമറയാണ് റെഡ്മി നോട്ട് 13 പ്രോ പ്ലസിലുള്ളത്

2000 രൂപയോളം വിലക്കുറവ് ഇപ്പോൾ ലഭിക്കും

Redmi Note 13 Pro Plus Discount: 200MP ക്യാമറ Redmi 5G Phone, ഇപ്പോൾ 2000 രൂപ വിലക്കുറവിൽ വാങ്ങാം

ഏറ്റവും ആകർഷകമായ വിലയിൽ Redmi Note 13 Pro+ 5G വാങ്ങാം. മിഡ് റേഞ്ച് ബജറ്റിൽ അടുത്തിടെ റെഡ്മി പുറത്തിറക്കിയ ഫോണാണിത്. 200MP ക്യാമറയാണ് റെഡ്മി നോട്ട് 13 പ്രോ പ്ലസിലുള്ളത്. ഇത്രയും ബൃഹത്തരമായ ക്യാമറയും ഫീച്ചറുകളും ഉൾപ്പെടുത്തി വരുന്ന റെഡ്മി ഫോണാണിത്.

Digit.in Survey
✅ Thank you for completing the survey!

Redmi Note 13 Pro+ 5G

ഏറ്റവും മികച്ച ഡിസ്പ്ലേയും ക്വാളിറ്റി പെർഫോമൻസും റെഡ്മി ഫോണിൽ ലഭിക്കും. 2000 രൂപയോളം വിലക്കുറവ് ഇപ്പോൾ റെഡ്മി നോട്ട് 13 പ്രോ പ്ലസ്സിൽ ലഭിക്കും. ഇതിന് പുറമെ ബാങ്ക് ഓഫറുകളും മറ്റ് ഡിസ്കൌണ്ടുകളും ലഭിക്കുന്നതാണ്.

Redmi Note 13 Pro+ 5G ഫീച്ചറുകൾ

മിഡ്-ബജറ്റ് സ്മാർട്ട്‌ഫോൺ അന്വേഷിക്കുന്നവർക്ക് റെഡ്മി ഫോൺ മികച്ച ഓപ്ഷൻ തന്നെയാണ്. ഈ ഫോണിൽ 200MPയാണ് ക്യാമറ നൽകിയിരിക്കുന്നത്.

Redmi Note 13 Pro+ 5G
Redmi Note 13 Pro+ 5G

6.67 ഇഞ്ച് 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് റെഡ്മി ഫോണിലുള്ളത്. 120Hz 3D ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 13 പ്രോ പ്ലസ്സിൽ ഉൾപ്പെടുന്നു. 3.5mm ഹെഡ്ഫോൺ ജാക്കും ഇതിൽ ലഭിക്കുന്നതാണ്. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 7200-അൾട്രാ പ്രൊസസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 120W ഫാസ്റ്റ് ചാർജിങ്ങിനെ ഈ ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇത് 120W ഹൈപ്പർചാർജിനെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5,000 mAh ബാറ്ററി സപ്പോർട്ടും ലഭിക്കും. MIUI 14 അടിസ്ഥാനമാക്കി ആൻഡ്രോയിഡ് 13 ഒഎസ്സിലാണ് ഇത് പ്രവർത്തിക്കുന്നത്.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സപ്പോർട്ടുള്ള ഫോണാണിത്. 200MP മെയിൻ ഷൂട്ടറാണ് റെഡമി നോട്ട് 13 പ്രോ പ്ലസ്സിലുള്ളത്. ഇതിന് 8MP, 2MP ക്യാമറ കൂടി ഉൾപ്പെടുത്തി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. ഫോണിന്റെ ഫ്രെണ്ട് ക്യാമറയായി 16 എംപി സെൻസറും നൽകിയിരിക്കുന്നു. ടൈപ് സി പോർട്ടുള്ള ഫോണാണിത്.

ഓഫറുകൾ

8GB/256GB സ്റ്റോറേജ് ഫോണാണ് റെഡ്മി നോട്ട് 13 പ്രോ പ്ലസ്. ആമസോണിലും ഫ്ലിപ്കാർട്ടിലും ലഭ്യമാണ്. Mi.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഫോൺ പർച്ചേസിന് ലഭ്യമാണ്. 31,790 രൂപയ്ക്കാണ് ഇപ്പോൾ ഫോൺ വിൽക്കുന്നത്. ഇതിൽ 2,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഉൾപ്പെടുന്നുണ്ട്. ഓഫർ ഇങ്ങനെ, CLICK HERE

READ MORE: WOW! ഇനി തൊടേണ്ട, ഒന്ന് നോക്കിയാൽ മതി! AI eye-tracking ഫോണുമായി Honor| TECH NEWS

750 രൂപയുടെ സിറ്റിബാങ്ക് കിഴിവും ഇതിൽ ലഭിക്കുന്നു. 2,500 രൂപ വരെ Mi എക്‌സ്‌ചേഞ്ച് ഓഫറും ഇതിൽ ഉൾപ്പെടുന്നു. 9,000 രൂപ ഡൗൺപേയ്‌മെന്റിനൊപ്പം പലിശ രഹിത EMI ഓപ്ഷനുകളും ഇതിലുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo