Redmi 13C Price Cut: 5000mAh ബാറ്ററിയുള്ള Redmi 13C ഇതാ വിലക്കിഴിവിൽ വാങ്ങാം, വെറും 7000 രൂപയ്ക്ക്
50MP പ്രൈമറി ക്യാമറയുള്ള ഫോണാണ് Redmi 13C
5,000mAh ബാറ്ററി കപ്പാസിറ്റിയും ഇതിൽ ലഭിക്കുന്നു
ഇപ്പോഴിതാ റെഡ്മി 13സി ഏറ്റവും വിലക്കുറവിൽ ലഭിക്കും
10000 രൂപയ്ക്കും താഴെ വിലയാകുന്ന Xiaomi ഫോണുകളാണ് Redmi 13C. മൂന്ന് സ്റ്റോറേജുകളിലുള്ള ഫോണാണ് റെഡ്മി 13സി അവതരിപ്പിക്കുന്നത്. 50MP പ്രൈമറി ക്യാമറയുള്ള ഫോണാണിത്.
Surveyഇതിന് 5,000mAh ബാറ്ററി കപ്പാസിറ്റിയും ലഭിക്കുന്നു. ഏറ്റവും മികച്ച ഫീച്ചറുകൾ ഒരു ബജറ്റ് ഫോണിൽ ലഭിക്കുമെന്നതാണ് നേട്ടം. ഇപ്പോഴിതാ ഷവോമി റെഡ്മി 13സിയ്ക്ക് വിലക്കുറവ് ലഭിക്കുന്നു. ഈ പ്രത്യേക ഓഫറിനെ കുറിച്ച് വിശദമായി അറിയാം.
Xiaomi Redmi 13C
128ജിബി സ്റ്റോറേജുള്ള ഫോണുകളാണ് ഇവ. ഇതേ സ്റ്റോറേജുകളിൽ മൂന്ന് വേരിയന്റുകളുണ്ട്. 4GB, 6GB, 8GB റാം റെഡ്മി 13സി ഫോണുകളാണുള്ളത്. ഇവയിൽ 4GB+128GB വേരിയന്റിന്റെ വില വെട്ടിക്കുറച്ചു.

Xiaomi Redmi 13C ഫീച്ചറുകൾ
6.74 ഇഞ്ച് ഡിസ്‌പ്ലേയാണ് റെഡ്മി 13Cയിലുള്ളത്. ഇതിന് 600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. 720 x 1600 പിക്സൽ റെസല്യൂഷനുള്ള സ്മാർട്ഫോണാണിത്. ഇതിന് 5,000mAh ബാറ്ററിയും, 18W USB-C ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്. എന്നാൽ ഇതിന്റെ അഡാപ്റ്റർ 10W ചാർജിങ്ങിനെ മാത്രമേ പിന്തുണയ്ക്കൂ.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കി MIUI 14 പ്രവർത്തിക്കുന്ന ഫോണാണിത്. ഈ സ്മാർട്ഫോണിൽ ഡ്യുവൽ സിം സപ്പോർട്ട് ഫീച്ചറും ലഭ്യമാണ്. മീഡിയാടെക് MT6769Z ഹീലിയോ G85 (12nm) ചിപ്സെറ്റാണ് പെർഫോമൻസിന് ഉപയോഗിച്ചിരിക്കുന്നത്. ഒക്ടാ കോർ സിപിയുവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
50MP ക്യാമറയുള്ള റെഡ്മി 13സി
50MP പ്രൈമറി സെൻസറാണ് റെഡ്മി 13സിയിലുള്ളത്. ഇതിൽ 2MP മാക്രോ ലെൻസും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സലിന്റെ സെൻസറും ഫോണിലുണ്ട്. 30 എഫ്പിഎസിൽ 1080p വീഡിയോകൾ റെക്കോർഡ് ചെയ്യാൻ റെഡ്മിയ്ക്ക് സാധിക്കും.
വിലയും ഓഫറും
4 ജിബി+128 ജിബി വേരിയന്റിന് 8,999 രൂപയാണ് വില. ഇതിന് 1000 രൂപയുടെ വിലക്കുറവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ഇപ്പോൾ 7,999 രൂപയ്ക്ക് ഫോൺ ലഭിക്കും. ഇനി പഴയ ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ അതും നേട്ടം തന്നെയാണ്.
READ MORE: iQoo Neo 9 Pro vs OnePlus 12R: വാങ്ങുന്നതിന് മുമ്പ് പെർഫോമൻസും ഫീച്ചറും നോക്കിയാലോ…
7,500 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് ആമസോൺ റെഡ്മി 13സിയ്ക്ക് അനുവദിച്ചിരിക്കുന്നത്. സാധാരണക്കാരന് വാങ്ങാവുന്ന ഏറ്റവും മികച്ച ഓപ്ഷൻ തന്നെയാണിത്. സ്റ്റാർഡസ്റ്റ് ബ്ലാക്ക്, സ്റ്റാർഫ്രോസ്റ്റ് വൈറ്റ്, സ്റ്റാർഷൈൻ ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile