200MP ക്വാഡ് ക്യാമറ Samsung Galaxy S24 Ultra വില താഴെയിറങ്ങി, എന്നാൽ എല്ലായിടത്തും ഈ ഓഫറില്ല!
200MP ക്വാഡ് ക്യാമറയുള്ള Samsung Galaxy S24 Ultra ഫ്ലാഗ്ഷിപ്പ് ഫോണിന് വിലക്കുറവ്. ഫ്ലിപ്കാർട്ടിൽ ഇപ്പോഴും 1,09,989 രൂപ മുതൽ 1,19,999 രൂപ വിലയ്ക്ക് വിൽക്കുന്ന ഫോണാണിത്. എന്നാൽ ആമസോണിൽ ബാങ്ക് ഓഫറൊന്നും കൂട്ടാതെ 98000 രൂപ റേഞ്ചിൽ വാങ്ങാം.
ഇത്രയും വിലക്കുറവ് മറ്റൊരു ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിലോ, ഷോപ്പുകളിലോ ലഭിച്ചേക്കില്ല. ഓഫറിനെ കുറിച്ചും, ആൻഡ്രോയിഡിലെ കൊമ്പന്മാരിലൊരാളായ ഗാലക്സി എസ്24 അൾട്രായെ കുറിച്ചും അറിയാം.
Samsung Galaxy S24 Ultra Price Deal
1,34,999 രൂപയ്ക്കാണല്ലോ എസ്24 സീരീസിൽ ഫ്ലാഗ്ഷിപ്പ് അവതരിപ്പിച്ചത്. 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ഈ സാംസങ് ഫോണിനുണ്ട്. ആമസോണിൽ ടൈറ്റാനിയം ഗ്രേ നിറത്തിലുള്ള ഫോണിന്റെ വില 98,699 രൂപയാണ്. ഇത് ബാങ്ക് ഓഫറോ, എക്സ്ചേഞ്ച് ബോണസോ ഉൾപ്പെടുത്താതെയുള്ള വിലയാണ്. എക്സ്ചേഞ്ച് ഓഫറൊന്നും ഇതിന് തൽക്കാലം ലഭ്യമല്ല. മാത്രമല്ല സ്റ്റോക്ക് അവസാനിക്കാറായി എന്ന മുന്നറിയിപ്പും ആമസോൺ തരുന്നു.
ഇഎംഐയിൽ വാങ്ങേണ്ടവർക്ക് പലിശ ഒഴിവാക്കിയുള്ള നോ കോസ്റ്റ് ഇഎംഐയും, സാധാരണ ഇഎംഐ ഡീലും ലഭിക്കുന്നു. 3470 രൂപയ്ക്ക് സാംസങ് ഗാലക്സി എസ്24 അൾട്രാ ഇഎംഐയിൽ പർച്ചേസ് ചെയ്യാവുന്നതാണ്.
സാംസങ് ഗാലക്സി എസ്24 അൾട്രാ 5ജി ഫീച്ചറുകൾ
ഈ സാംസങ് ഫോണിൽ 6.8 ഇഞ്ച് LTPO AMOLED പാനലാണ് കൊടുത്തിരിക്കുന്നത്. ഇത് സുഗമമായ 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. ഫോണിലെ സ്ക്രീൻ 2,600 nits ബ്രൈറ്റ്നസ്സും പിന്തുണയ്ക്കുന്നുണ്ട്.
സാംസങ് തങ്ങളുടെ ഈ ഫ്ലാഗ്ഷിപ്പിൽ ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്സെറ്റാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് അഡ്രിനോ 750 GPU മായി ബന്ധിപ്പിച്ചിരിക്കുന്നു. 12GB RAM, 1TB സ്റ്റോറേജ് സപ്പോർട്ടും ഈ സാംസങ് ഫോണിലുണ്ട്. ഇതിൽ പവർ നൽകാൻ കൊടുത്തിരിക്കുന്നത് 5,000 mAh ബാറ്ററിയാണ്. സാംസങ് ഗാലക്സി എസ്24 അൾട്രാ 45W ചാർജിംഗും സപ്പോർട്ട് ചെയ്യുന്നു.
ക്യാമറയിലേക്ക് വന്നാൽ ഇതിലുള്ളത് 200MP പ്രൈമറി ക്യാമറയാണ്. 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും, 12MP അൾട്രാവൈഡ് ലെൻസുമുണ്ട്. OIS സപ്പോർട്ട് ചെയ്യുന്ന 10MP ടെലിഫോട്ടോ ഷൂട്ടറും ഇതിൽ വരുന്നു. സെൽഫികൾക്കായി ഫോണിൽ 12MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.