200MP ക്വാഡ് ക്യാമറ Samsung ഫ്ലാഗ്ഷിപ്പ്, Galaxy S24 Ultra പ്രത്യേക ഓഫറിൽ വാങ്ങിയാലോ!

HIGHLIGHTS

Samsung തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണിന് വീണ്ടും ഓഫർ പ്രഖ്യാപിച്ചു

1,29,999 രൂപയ്ക്ക് പുറത്തിറക്കിയ ഫോണാണ് സാംസങ് ഗാലക്‌സി എസ് 25 അൾട്രാ

ആമസോൺ ഫോൺ 14 ശതമാനം കിഴിവിൽ വിൽക്കുന്നു

200MP ക്വാഡ് ക്യാമറ Samsung ഫ്ലാഗ്ഷിപ്പ്, Galaxy S24 Ultra പ്രത്യേക ഓഫറിൽ വാങ്ങിയാലോ!

Samsung തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണിന് വീണ്ടും ഓഫർ പ്രഖ്യാപിച്ചു. Samsung Galaxy S24 Ultra ഇപ്പോഴിതാ ബമ്പർ ഡിസ്കൌണ്ടിൽ വാങ്ങാം. 1,29,999 രൂപയ്ക്ക് പുറത്തിറക്കിയ ഫോണാണ് സാംസങ് ഗാലക്‌സി എസ് 25 അൾട്രാ. ഇതിനിപ്പോൾ വിലക്കിഴിവ് ലഭിക്കുന്നു. ഒരു ലക്ഷം രൂപയ്ക്കും താഴെ സ്മാർട്ഫോൺ വാങ്ങാനാണ് ഓഫർ.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S24 Ultra: ഓഫർ

ഗാലക്സി S25 വന്നിട്ടും ഇപ്പോഴും ആളുകളുടെ പ്രിയപ്പെട്ടവൻ S25 അൾട്രായാണ്. ആമസോൺ മാത്രം ഫോണിന് 20,000 രൂപയിലധികം വില കുറച്ചു. ഇതു കൂടാതെ സൂപ്പർ ബാങ്ക് ഓഫറുകളും നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

12GB, 512GB വേരിയന്റിനാണ് ഇപ്പോൾ കിഴിവുള്ളത്. ആമസോൺ ഫോൺ 14 ശതമാനം കിഴിവിൽ വിൽക്കുന്നു. ഫ്ലിപ്കാർട്ടിലോ സാംസങ് സ്റ്റോറിലോ ഇത്രയും വിലക്കുറവിൽ നിലവിൽ ഫോൺ ലഭ്യമല്ല.

1,07,949 രൂപയ്ക്ക് ഈ ഫോൺ ആമസോണിൽ ഇപ്പോൾ വിൽക്കുന്നു. ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 2000 രൂപയുടെ ഇളവും ലഭ്യമാണ്. ഇങ്ങനെ ഒരു ലക്ഷം രൂപയിൽ സ്മാർട്ഫോൺ ലഭ്യമാകും. ഇനി ഇതിലും താഴെ വിലയിൽ ഫോൺ വാങ്ങണമെങ്കിൽ 46,100 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസുണ്ട്. ഇതിലൂടെ നിങ്ങൾക്ക് 60000 രൂപ റേഞ്ചിൽ ഈ ഫ്ലാഗ്ഷിപ്പ് സ്വന്തമാക്കാവുന്നതാണ്.

4,860.80 രൂപയുടെ ഇഎംഐ കിഴിവും സ്മാർട്ഫോണിന് ലഭ്യമാണ്. Buy From Here.

200mp samsung galaxy s24 ultra price cut
Samsung ഫ്ലാഗ്ഷിപ്പ്, Galaxy S24 Ultra പ്രത്യേക ഓഫറിൽ

സാംസങ് ഗാലക്സി S24 അൾട്രാ Best ഓപ്ഷനാണോ?

2025ൽ പോലും സാംസങ് ഗാലക്‌സി എസ് 24 അൾട്രാ സാമാന്യം കഴിവുള്ള ഫോണാണ്. ഇപ്പോഴെത്തിയ S25 Ultra ഇതിൽ നിന്നും വലിയ വ്യത്യാസമില്ല. അതിനാൽ തന്നെ വിപണിയിൽ ഡിമാൻഡുള്ളവൻ ഗാലക്സി S24 Ultra തന്നെയെന്ന് പറയാം.

കാരണം എസ്25-ലെ ഫ്ലാഗ്ഷിപ്പിന് ഹാർഡ്‌വെയറിലും സോഫ്‌റ്റ്‌വെയറിലും വളരെയധികം അപ്ഗ്രേഡൊന്നും ലഭിച്ചിട്ടില്ല. Snapdragon 8 Gen 3 ചിപ്‌സെറ്റിലാണ് ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. ഇത് മികച്ച ക്യാമറ ഫോണുകളിൽ ഒന്നാണ്. ഐഫോൺ 16 പ്രോ മാക്സ്, വിവോയുടെ ഫ്ലാഗ്ഷിപ്പായ വിവോ X200 Pro എന്നിവയ്ക്ക് പകരം ഈ ഫോൺ ആലോചിക്കാം.

യുഐ അപ്ഡേറ്റും ഇനി ഫോണിൽ വരുന്നുണ്ട്. വൺ യുഐ 7 ഉടൻ ലഭിക്കും. മികച്ച എഐ അനുഭവത്തിന് ഈ സോഫ്റ്റ് വെയർ അപ്ഡേറ്റ് സഹായിക്കും. അതും മാർച്ച് മാസം UI7 അപ്ഡേറ്റ് ലഭിക്കുമെന്നാണ് പുതിയതായി ലഭിക്കുന്ന വിവരം. സെറ്റിങ്സിൽ നിന്ന് നിങ്ങൾക്ക് സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

Samsung Galaxy S24 Ultra: സ്പെസിഫിക്കേഷൻ

6.8 ഇഞ്ച് വലിയ ഡിസ്‌പ്ലേയുള്ള യമണ്ടൻ ഫോണാണ് S24 അൾട്രാ. ഇതിന്റെ സ്ക്രീനിന് 2600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഫോൺ സ്ക്രീനിന് ലഭിക്കുന്നു.

Galaxy AI ഫീച്ചർ സപ്പോർട്ട് ഇതിലുണ്ട്. ഫോണിലെ പ്രോസസർ ക്വാൽകോമിന്റെ മികച്ച സ്നാപ്ഡ്രാഗൺ 8 Gen 3 ആണ്. ഇതിൽ സാംസങ് 5000mAh ബാറ്ററിയും കൊടുത്തിട്ടുണ്ട്.

Also Read: 200MP ക്യാമറയുള്ള 256GB Samsung Galaxy ഫ്ലാഗ്ഷിപ്പ് ഫോൺ പകുതി വിലയ്ക്ക് വിൽക്കുന്നു!

200MP പ്രൈമറി ക്യാമറയാണ് ഗാലക്സി S24 അൾട്രായുടെ പ്രധാന സവിശേഷത. അതും ക്വാഡ് റിയർ ക്യാമറ യൂണിറ്റാണ് ഈ ഫ്ലാഗ്ഷിപ്പിലുള്ളത്. 50MP അൾട്രാ വൈഡ് ക്യാമറയും 12MP ടെലിഫോട്ടോ ക്യാമറയും ഫോണിലുണ്ട്. ഇതിൽ 12MP ഫ്രണ്ട് ക്യാമറയുമുണ്ട്. നിങ്ങൾക്ക് സെൽഫി, വീഡിയോ കോൾ, വ്ളോഗിങ്ങുകൾക്ക് ഇത് ഏറ്റവും മികച്ച പെർഫോമൻസ് തരുന്നു.

ഈ സ്മാർട്ഫോണിൽ ഫെബ്രുവരി 2025 സെക്യരിറ്റി അപ്ഡേറ്റ് ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഇത് എല്ലാ രാജ്യങ്ങളിലുമുള്ള S24 അൾട്രാ ഫോണുകളിൽ ലഭ്യമാകുമോ എന്നതിൽ വ്യക്തതയില്ല. യുഎസ്സിലെ ഗാലക്സി എസ്24 സീരീസുകളിൽ ഈ അപ്ഡേറ്റ് ലഭിക്കുന്നതാണ്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo