Onam Smartphone Offer: 200MP Quad ക്യാമറ Samsung 2025 ഫ്ലാഗ്ഷിപ്പ് ഫോൺ ഇത്രയും വിലക്കുറവിൽ ഇതുവരെ വിറ്റിട്ടില്ല!
ടൈറ്റാനിയം ബ്ലാക്കിലുള്ള 256 GB സ്മാർട്ഫോണിനാണ് 17 ശതമാനം കിഴിവ് കൊടുത്തിരിക്കുന്നത്
ആമസോണിൽ വൻ ഫ്ലാറ്റ് ഡിസ്കൌണ്ടാണ് ടോപ് എൻഡ് സ്മാർട്ഫോണിന് അനുവദിച്ചിരിക്കുന്നു
200 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറ ഇതിലുണ്ട്
200MP Quad ക്യാമറ Samsung 2025 ഫ്ലാഗ്ഷിപ്പ് ഫോൺ കുറഞ്ഞ വിലയിൽ വാങ്ങാം. ആമസോണിൽ വൻ ഫ്ലാറ്റ് ഡിസ്കൌണ്ടാണ് ടോപ് എൻഡ് സ്മാർട്ഫോണിന് അനുവദിച്ചിരിക്കുന്നത്. ഈ ഓണത്തിന് സ്വപ്നഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ പ്രയോജനപ്പെടുത്താം. ടൈറ്റാനിയം സിൽവർ ബ്ലൂ 256 GB സ്മാർട്ഫോണിനാണ് 17 ശതമാനം കിഴിവ് കൊടുത്തിരിക്കുന്നത്. Samsung Galaxy S25 Ultra 5G-യ്ക്കാണ് ഇപ്പോൾ ഇളവ് അനുവദിച്ചിട്ടുള്ളത്.
SurveySamsung 2025 ഫ്ലാഗ്ഷിപ്പ് ഫോണിന്റെ ഓഫർ
1,29,999 രൂപ വിലയാകുന്ന സ്മാർട്ഫോണിനാണ് ഇളവ്. 12GB റാമും 256GB സ്റ്റോറേജുമുള്ള ഗാലക്സി എസ്25 അൾട്രായ്ക്കാണ് ഓഫർ.
ആമസോണിൽ ടൈറ്റാനിയം സിൽവർ ബ്ലൂ ഹാൻഡ്സെറ്റിന് 1,06,998 രൂപയാണ് വില. HDFC കാർഡുകളിലൂടെയും മറ്റും 1500 രൂപയുടെ ബാങ്ക് ഡിസ്കൌണ്ട് നേടാം. ഇങ്ങനെ 1,07000 രൂപയ്ക്ക് ഹാൻഡ്സെറ്റ് ലഭിക്കും. വമ്പൻ ഡിസ്കൌണ്ടാണ് ഫോണിന് എക്സ്ചേഞ്ചിലൂടെ ലഭിക്കുന്നത്.
47,200 രൂപയ്ക്ക് ഫോൺ എക്സ്ചേഞ്ചിലൂടെ സ്വന്തമാക്കാം. സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജി ഫോൺ 5,221 രൂപയ്ക്ക് ഇഎംഐയിൽ വാങ്ങാം.

Galaxy S25 Ultra 5G: പ്രത്യേക ഫീച്ചറുകൾ
സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജി ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണാണ്. ആൻഡ്രോയിഡിലെ രാജാവാണ് ഈ ഹാൻഡ്സെറ്റ്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 Elite പ്രോസസറാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. വേഗതയേറിയ ആപ്ലിക്കേഷൻ പ്രവർത്തനങ്ങൾക്കും, ഗ്രാഫിക്സ് ഗെയിമുകൾക്കും ഇത് മികച്ചതാണ്. സർക്കിൾ ടു സെർച്ച് ഉൾപ്പെടെയുള്ള എഐ ഫീച്ചർ ഈ പ്രോസസറിലൂടെ ലഭിക്കും.
ക്യാമറയാണ് ഫോണിന്റെ മറ്റൊരു ഹൈലൈറ്റ്. 200 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറ ഇതിലുണ്ട്. വളരെ വ്യക്തവും മനോഹരവുമായ ഫോട്ടോ എടുക്കാൻ ഗാലക്സി എസ്25 അൾട്രാ ക്യാമറയ്ക്ക് സാധിക്കും. 50 മെഗാപിക്സലിന്റെ രണ്ട് ടെലിഫോട്ടോ ലെൻസുകളുണ്ട്. ഈ ക്യാമറകൾക്ക് 3x ഒപ്റ്റിക്കൽ സൂമും 5x ഒപ്റ്റിക്കൽ സൂമും കൊടുത്തിരിക്കുന്നു. ഇതിൽ 50 മെഗാപിക്സലിന്റെ അൾട്രാവൈഡ് ലെൻസുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഈ ടോപ് എൻഡ് സാംസങ് ഫോൺ 8K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്നു.
ശക്തമായ ബാറ്ററിയാണ് സാംസങ് ഗാലക്സി S25 Ultra 5ജിയിലുള്ളത്. 5000 mAh ബാറ്ററി കപ്പാസിറ്റി ഇതിനുണ്ട്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. അതുപോലെ വയർലെസ് ചാർജിങ്ങിനെയും ഗാലക്സി എസ്25 അൾട്രാ പിന്തുണയ്ക്കുന്നു.
Also Read: BSNL UPI: 5ജി കാത്തിരുന്നവർക്ക് സർക്കാർ കമ്പനിയുടെ സൂപ്പർ സർപ്രൈസ്! Google Pay, ഫോൺപേ ഇനി എന്തിന്?
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile